വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
412 VIEWS

തുടക്കത്തിൽ ലാലിനൊപ്പം സംവിധാനപങ്കാളിയാകുകയും പിന്നീട് സ്വതന്ത്ര സംവിധായകനാകുകയും ചെയ്ത വ്യക്തിയാണ് സിദ്ദിഖ്. എന്നാൽ തുടക്കകാലം പോലെ പിന്നീടിങ്ങോട്ട് വിജയങ്ങൾ ആവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്ന് പറയുന്നതാകും ശരി. അദ്ദേഹം മോഹൻലാലിനെ നായകനാക്കി ചെയ്ത സിനിമയാണ് ബിഗ് ബ്രദർ. എന്നാൽ ചിത്രത്തിൽ വിജയഘടകങ്ങൾ എല്ലാമുണ്ടെങ്കിലും പരാജയപ്പെടാൻ കാരണം എന്തെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. സിദ്ദിഖിന്റെ വാക്കുകൾ .സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

“എന്‍റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു ബിഗ് ബ്രദര്‍. സാമ്പത്തിക നഷ്ടം വരെ എന്‍റെ കമ്പനിക്ക് ഉണ്ടായ സിനിമയാണ്. എവിടെയാണ് ഈ സിനിമയുടെ പിശകെന്ന് പിന്നീട് ഞാന്‍ ആലോചിച്ചു. ഹിന്ദിയിലേക്ക് ഈ സിനിമ ഡബ്ബ് ചെയ്തപ്പോള്‍ വലിയ പ്രതികരണമാണ് അവിടുത്തെ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. യുട്യൂബിലൊക്കെ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്‍റുകള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് സിനിമ സംബന്ധിച്ചുള്ള ഒരു പ്രധാന പ്രശ്നം മനസിലായത്. ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന രീതിയിലാണ് നമ്മുടെ പ്രേക്ഷകര്‍ ഈ സിനിമയെ കണ്ടത്. ശരിക്കും ഈ കഥ നടക്കുന്നത് ബംഗളൂരുവിലാണ്. പക്ഷേ ആ സിനിമയുടെ ബഹുഭൂരിപക്ഷം സീക്വന്‍സുകളും കേരളത്തില്‍ തന്നെയാണ് ഞാന്‍ ഷൂട്ട് ചെയ്തത്. അത് എന്‍റെ മിസ്റ്റേക്ക് ആയിരുന്നു.”

“അപ്പോള്‍ എന്ത് സംഭവിച്ചു എന്നു വച്ചാല്‍ ഇത് കേരളത്തില്‍ നടക്കുന്ന ഒരു കഥയായി ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതെയായി. നാട്ടില്‍ നടക്കുന്ന ഒരു കഥയായാണ് അവര്‍ ഇതിനെ കണ്ടത്. പക്ഷേ സിനിമയില്‍ അത്തരമൊരു പശ്ചാത്തലവും അവര്‍ക്ക് കാണാനായില്ല. അപ്പോള്‍ ഒരു അവിശ്വസനീയത ആ കഥയില്‍ ഉടനീളം വന്നുപെട്ടു. ഞാന്‍ ബോംബെയിലോ അല്ലെങ്കില്‍ കര്‍ണാടകയില്‍ തന്നെയോ മുഴുവന്‍ സിനിമയും ഷൂട്ട് ചെയ്യണമായിരുന്നു. അങ്ങനെ ആയിരുന്നുവെങ്കില്‍ ഇത്തരമൊരു വിധിയാവില്ല ആ സിനിമയ്ക്ക് ഉണ്ടാവുമായിരുന്നത്. ആ സിനിമയുടെ പ്രധാന മിസ്റ്റേക്ക് അതു തന്നെയാണ്. അല്ലെങ്കില്‍ അതൊരു പരാജയചിത്രം ആവേണ്ടിയിരുന്ന സിനിമയല്ല. കാരണം എല്ലാ ചേരുവകളും അതിലുണ്ട്. ഫൈറ്റ്, ഇമോഷന്‍സ്, ഹ്യൂമര്‍.. അത്യാവശ്യം എല്ലാമുള്ള സിനിമയാണ്. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ അത് പരാജയമാവുമായിരുന്നില്ല. പിന്നീടാണ് എനിക്കത് മനസിലായത്.”

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ