മലയാള സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം എത്തുന്ന ഇറോട്ടിക് ജോണറിലുള്ള ചിത്രം ആണ് ചതുരം . സിദ്ധാർഥ് ഭരതൻ ആണ് ചിത്രം സംവിധാനം ചെയ്തത് .ചിത്രത്തിൽ വളരെ ബോൾഡ് ആയ ഒരു കഥാപാത്രത്തെയാണ് സ്വാസിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള നടിയാണ് സ്വാസിക. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാളസിനിമയിലെ മുൻനിര നായികമാർക്കൊപ്പം എത്തിയത്. ഒരുപക്ഷെ മലയാള സിനിമയിൽ ഇതുവരെ കാണാത്ത ശക്തമായ കഥാപാത്രമാണ് സ്വാസിക ചതുരത്തിൽ അവതരിപ്പിച്ചത് എന്ന് പറയുന്നതാകും ശരി. .ഇപ്പോൾ ചിത്രത്തെ കുറിച്ചും സ്വാസികയെ നായികയാക്കാൻ തീരുമാനിച്ചതിനെ കുറിച്ചും സിദ്ധാർഥ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഈ കാര്യങ്ങൾ സംസാരിച്ചത്. സിദ്ധാർത്ഥിന്റെ വാക്കുകൾ ഇങ്ങനെ
“സ്വാസികയെ ചിത്രത്തിൽ കാസ്റ് ചെയ്യാൻ തീരുമാനിക്കുന്നത് വാസന്തിയെന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടിയ സമയത്തായിരുന്നു.അവരുടെ കുറച്ച് ക്ലിപ്പിങ്സ് ഒക്കെ കണ്ടിരുന്നു. യങ്ങും ബ്യൂട്ടിഫുളും ആയിട്ടുള്ള ഒരു പെൺകുട്ടി.അതിന് ശേഷം യൂട്യൂബിൽ എപ്പോഴോ സ്വാസികയുടെ തുടരും എന്നൊരു ഷോർട് ഫിലിം കണ്ടു അതിലും ഈ കുട്ടി തന്നെ കുഴപ്പമില്ലാതെ ചെയ്തിട്ടുണ്ട്.അങ്ങനെ അവരെ വിളിക്കുന്നത്. വളരെ ബോൾഡ് ആയ കഥാപാത്രമാണെന്ന് പറഞ്ഞു. അപ്പോൾ നിദ്ര പോലെയുള്ളത് ആണോ എന്ന് ചോദിച്ചപ്പോൾ അതുക്കും മേലെയാണെന്ന് ഞാൻ പറഞ്ഞു.അവർക്ക് സിനിമയുടെ സ്റ്റോറി ലൈൻ ഇഷ്ട്ടപെട്ടു അങ്ങനെ അവർ ഓക്കേ ആയി.അപ്പോഴും ഇവർ ഒരു ടെലിവിഷൻ ആക്ട്രസ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു .പക്ഷെ സ്വാസികയുമായുള്ള ഷൂട്ട് വളരെ എളുപ്പമായിരുന്നു . ” – സിദ്ധാർഥ് പറഞ്ഞു