Sidharth Sidhu

”അല്ല., നിങ്ങള്‍ ബ്രഹ്മജ്ഞാനികള്‍ക്ക് ബ്രഹ്മം എത്രയുണ്ടെന്ന് വല്ല തിട്ടവുമുണ്ടോ ?
അദ്വൈതികള്‍ പറയുന്നു അത് രണ്ടല്ലെന്ന് . എന്നാല്‍ , ഒന്നാണെന്ന് അങ്ങോട്ട് തീര്‍ത്തു പറയുന്നുമില്ല !!
ദ്വൈതികള്‍ക്കോ ., അത് രണ്ടാണ്.
ഇതില്‍ രണ്ടാണോ ശരി അതോ ഒന്നാണോ ?
അതോ ഇതല്ലാതെ മറ്റ് വല്ലതുമാണോ” ??

മുപ്പത്തിയഞ്ച് വര്‍ഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത അഥർവ്വം, ഭ്രമയുഗം എന്ന സിനിമയുടെ ടീസർ കണ്ട ആവേശത്തിൽ വീണ്ടും കണ്ടു . ഈ വിജ്ഞാനം ഉളവാക്കുന്ന ഈ ആരണ്യകം സൗഹൃദങ്ങളുമായ് പങ്ക് കൊള്ളണമെന്ന് വിചാരിച്ചാണ് ഇങ്ങനെ ഒരു മാര്‍ഗ്ഗം അതും ”നിത്യചൈതന്യയതിയുടെ ‘സഹായത്താല്‍ അവലംബിച്ചത്.നമ്മള്‍ ഇന്ന് അറിഞ്ഞോ അറിയാതെയോ ആരൊക്കയോ ആണ്. അദ്വൈതികളോ ,ദ്വൈതികളോ ,ശൂന്യവാദികളോ, സര്‍വ്വാസ്ഥിവാദികളോ ആയ ആരെല്ലാമോ ആണ്. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് പ്രിയപ്പെട്ട ജ്ഞാന പാരമ്പര്യമാവുന്ന ഗുരുശിഷ്യ പാരസ്പര്യവും ,പ്രമാണികമായ സിദ്ധാന്തികളുമുണ്ട്.ആയതിനാല്‍ ,തുറന്ന മനസ്സോടെ നിഷ്പക്ഷമായ ഒരു വിലയിരുത്തല്‍ നടത്തുവാന്‍ കഴിയാത്ത മാതിരി അത്ര ബഹുലവും,സങ്കീര്‍ണവുമായ ഒരദ്ധ്യാത്മിക വിഷയമാണിത്.

നാല് വേദങ്ങളും സംസ്കൃത ഭാഷയിലെ പ്രാചീന ശൈലിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.പഴയ കാല വൈദികര്‍ക്കല്ലാതെ അതിന്‍റെ സാങ്കേതികതകളും മറ്റും മാറ്റാര്‍ക്കും വ്യക്തമായ് അറിയാമായിരുന്നില്ല ! നാല് വേദസംഹിതകള്‍ക്കും വാസ്തവത്തിലുള്ള പ്രമാണിമാരുണ്ടായിരുന്നു.എന്നാല്‍ , ഈ ചതുര്‍വേദ സംഹികളില്‍ പ്രാമാണികത അവകാശപ്പെടുന്നവരും ഉണ്ടായിരുന്നു .അനേകം നൂറ്റാണ്ടുകളിലായ് ”വായ ‘മൊഴിയായ് മാത്രം പില്ക്കാലത്തുള്ള തലമുറകളിലേക്ക് ഒഴുകി വന്ന വൈദിക സാഹിത്യം ., കെട്ടുറപ്പുള്ളതും ,തെറ്റ്പറ്റാത്തതുമായ് എന്നും നിലനിര്‍ത്തണമെന്ന് കരുതി വൈദിക ഭാഷയിലെ വ്യാകരണ പ്രധാനമായതും , ശബ്ദ സംബന്ധമായതും ആയ സാങ്കേതികതകളെ എടുത്ത് കാണിച്ച് ,അവയുടെ നിഷ്കൃഷ്ടത വെളിവാക്കി കൊടുക്കുന്നതിനായ് ”ജൈമിനി മഹര്‍ഷി ‘ പൂര്‍വ്വ മീമാംസ ദര്‍ശനം വ്യവസ്ഥ ചെയ്തു വെച്ചു. എന്നാലീ ജൈമിനി സൂക്തങ്ങള്‍ ജൈമിനിയെപോലെ ഉള്‍ക്കണ്ണുളള ദാര്‍ശനികര്‍ക്ക് മാത്രം മനസ്സിലാകുന്ന ഗുപ്തമായ ഭാഷയില്‍ രചിച്ചിരിക്കുകയാല്‍ , ഒരാധുനികന് അതിലേക്ക് സ്വതന്ത്രനായ് പ്രവേശിക്കുവാന്‍ കഴിയുന്നതല്ല ! അതുകൊണ്ട് ഭാഷ്യകാരന്മാരെ ശരണം പ്രാപിക്കുകയെ നിവൃത്തിയുള്ളു .

” വേദങ്ങള്‍ ദൈവാനിഷ്ടിമാണ്. എന്തേ അഥര്‍വ്വ വേദതഥത്തോട് അയിത്തം ? അഥര്‍വ്വം അധമാണത്രെ ! ആഭിചാരമാണത്രെ !!
” അനന്താ , ഒരു വേദവും ,ഒരു കര്‍മ്മവും, ഒരു മന്ത്രവും ആഭിചാരമല്ല.ആര്‍ക്ക് വേണ്ടി , എന്തിന് വേണ്ടി ചെയ്യുന്നു എന്നതാണ് വേദ കര്‍മ്മ മന്ത്രാദികളുടെ നന്മയും,തിന്മയും നിശ്ചയിക്കുന്നത്.” !!
നമ്മള്‍ ഭാരതീയര്‍ വളരെയധികം മതഗ്രന്ഥങ്ങള്‍ ഉള്ളൊരു ജന സമൂഹമാണ്.ഇത്രയേറെ മത സാഹിത്യങ്ങളുടെ ഉടമകളായ മറ്റൊരു ജന വിഭാഗം ലോകത്ത് എവിടേയും കാണില്ല ! അവയില്‍ ചിലതാകട്ടെ , നാലും,അഞ്ചും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് താനും .വേദസംഹിതകള്‍ , ബ്രാഹ്മണങ്ങള്‍ , ആരണ്യകങ്ങള്‍ , ഉപനിഷത്തുകള്‍ , സ്മൃതികള്‍ , പുരാണങ്ങള്‍ ,ഇതിഹാസങ്ങള്‍ ,വേദാംഗങ്ങള്‍, ഷഡ്ദര്‍ശനങ്ങള്‍ എന്നിവയാണ് ഈ വൈദിക സാഹിത്യ സംഹിതകള്‍ .

എന്നാലിവകളൊക്കെയും ഒരു കാലഘട്ടത്തില്‍ നിലവില്‍ വന്നവയല്ല. ഇവകള്‍ ഓരോന്നും പിറവി കൊണ്ടത് രണ്ടായിരത്തോളം വര്‍ഷങ്ങളുടെ ഇടവേളകളിലാണെന്നാണ് നിഗമനം. അക്ഷരാഭ്യാസം നിലവില്‍ വരുന്നതിന് മുമ്പ് ”ഇടയ വര്‍ഗ്ഗമായിരുന്ന ആര്യ ബ്രാഹ്മണ പണ്ഡിതര്‍ വേദങ്ങള്‍ സുരക്ഷിതമായ് നിലനിര്‍ത്തുന്നതിനായ് കാണിച്ച ശുഷ്കാന്തിയും,നിഷ്കര്‍ഷവും അത്ഭുതാവഹവും, അഭിനന്ദനാര്‍ഹവുമാണ്. അത്യന്തം സൂക്ഷമതയോടെ പദാനുപദം ഹൃദ്യസ്ഥമാക്കിയും ,അടിക്കടി ആവര്‍ത്തിച്ചു ചൊല്ലിയും തലമുറയായ് പകര്‍ത്തി കൊടുത്ത് കൊണ്ടാണ് ഇപ്പോഴും അത് സുരക്ഷിതമായ് നിലനില്‍ക്കുന്നത്.
ഈ കാലയളവില്‍ നമ്മുടെ അദ്ധ്യാത്മീക മണ്ഡലങ്ങളില്‍ കടന്നു കൂടിയ രാഷ്ട്രീയപരമായ ഏതാനും നാടുവാഴികളുടെ കൈ കടത്തല്‍ ഇതിന്മേല്‍ ഉണ്ടായിട്ടുണ്ടാവണം.? സ്വദേശിയരായ ”ക്ഷത്രീയരും, കുടിയേറ്റക്കാരായ ആര്യന്മാരിലെ പുരോഹിത വര്‍ഗ്ഗവും തമ്മില്‍ മാറി ,മാറി സങ്കലവും,സംഘര്‍ഷത്തിലും ഏര്‍പ്പെടുകയുണ്ടായിട്ടുണ്ട്.ഇതാവണം പില്കാലങ്ങളില്‍ നമുക്ക് ഇടയിലുണ്ടായ ജാതി വ്യവസ്ഥകള്‍ക്കും ,ഉച്ച നീചത്വങ്ങള്‍ക്കും തുടക്കം കുറിച്ചത്. നിര്‍ഭാഗ്യമെന്ന് കരുതട്ടെ , വര്‍ണ്ണാശ്രമങ്ങള്‍ക്ക് പേര് കേട്ടവരുമായ് മാറി നമ്മള്‍ !

ആര്യ വൈദികരും,ക്ഷത്രീയരും ആദ്യമായെത്തിയ മൂന്ന് വേദങ്ങളേയും സ്വീകരിച്ചിട്ട് ഒന്നിനെ പിന്നോക്കം നിര്‍ത്തിയ പ്രവണതയിലൂടെയാവണം ഈ വിവേചനം ഉണ്ടായത് !
”’വേളിക്ക് നക്ഷത്രം തെളിയാന്‍ , സര്‍പ്പ കോപം മാറാന്‍ , ഇല്ലത്തൊരു പിന്‍തലമുറ ഉണ്ടാവാന്‍ , പൂയത്തിന്‍റെ പുണ്യം ചേര്‍ന്നൊരു പുത്രന്‍ ജനിക്കാന്‍ ., പരമശിവനേയും ശ്രീ പാര്‍വ്വതിയേയും സ്തുതിച്ച് പാടിയ പുള്ളുവത്തിക്ക് ഉണ്ണിയെ ഉണ്ടാക്കി കൊടുത്ത മഹാ ബ്രാഹ്മണാ…
ബ്രഹ്മത്തെ അറിഞ്ഞവനാരോ അവനാണ് ബ്രാഹ്മണന്‍ . അതാവട്ടെ ജന്മ ജന്മാന്തര പുണ്യകര്‍മ്മ ഫലങ്ങളിലൂടെയാണ് താനും ! ജന്മനാതന്നെ ഒരുവനില്‍ ബ്രഹ്മത്ത്വമുണ്ടെങ്കിലും നാം അതിനെ കണ്ടെത്തുകയാണ് വേണ്ടത് .സര്‍വ്വോപനിഷത്ത് സാരമെന്ന് പറയുന്ന ”തത്ത്വമസി ‘ എന്ന പരമോല്‍കൃഷ്ടമായ ദര്‍ശനം നമുക്ക് മുന്നില്‍ ഉണ്ടെങ്കിലും , രാഷ്ടീയാധിപരും, പകയും,വിദ്വേഷവും ബാധിച്ചൊരു ചെറു കൂട്ടര്‍ ചിലരിരെങ്കിലും ചണ്ഡാളത്തം ആരോപിച്ച് മുഖ്യധാര ഇടങ്ങളിലില്‍ നിന്നും മാറ്റി നിര്‍ത്തുണ്ട് അന്നും,ഇന്നും !

ഉപനിഷത്ത് കഥകളില്‍ സത്യകാമ ,ജാബലന്‍,ജാനശ്രുതി തുടങ്ങിയവരെ വിവരിക്കുന്നൊരു സ്ലോകമുണ്ട്. ജബാല എന്ന സ്ത്രീ പല വീടുകളിലും ഭൃത്യയായ് നിന്ന് അവര്‍ക്ക് അവിഹിത മാര്‍ഗ്ഗത്തിലൂടെ ഉണ്ടായ പുത്രനാണ് സത്യകാമന്‍. ഗുരുവിനോട് ലജ്ജയില്ലാതെ തന്‍റെ സത്യം തുറന്ന് പറഞ്ഞത് കൊണ്ട് ,അവന്‍ ‘?വേശ്യാ പുത്രന്‍’എങ്കിലും ,ബ്രാഹ്മണനാണെന്ന് ഗുരു ഉദ്ഘോഷിച്ചു.ഇവിടെ സത്യാവനായ കുട്ടിയോട് നീതികാണ്ടിച്ചിരിക്കുന്നു.ഒപ്പം ബ്രാഹ്മണരുടെ മഹിമയോടും !

ശൂദ്രരാജാവായിരുന്ന ”ജാനശ്രുതിക്ക് ‘ ”റെയ്ക്വന്‍’ എന്ന വൈദികന്‍ ബ്രഹ്മ വിദ്യ നിഷേധിച്ചിരുന്നു. ജാനശ്രുതിയുടെ സുന്ദരിയായ മകളെ വൈദികന് കാഴ്ച വെച്ചപ്പോള്‍ ,അവളുടെ മുഖശ്രീയില്‍ ആകൃഷ്ടനായ വൈദികന്‍ ശൂദ്രരാജാവായിരുന്ന ജാനശ്രുതിക്ക് ബ്രഹ്മ വിദ്യ പറഞ്ഞു കൊടുത്തു.നമ്മുടെ നായകനായ അനന്തന്‍ അച്ഛനും,മഹാസാത്വികനുമായ ഗുരു വര്യന്‍ പറഞ്ഞു കൊടുത്തതിലേറെ സ്വന്തമായ് മൂന്ന് വേദത്തിലും വേണ്ടത്ര അറിവ് കരസ്ഥമാക്കിയെങ്കിലും , അരാജകവാദികളായ ഏതാനും പ്രമാണിമാര്‍ക്ക് അനന്തനെ ശുദ്ധ ബ്രാഹ്മണനായ് കാണാന്‍ കഴിഞ്ഞില്ല.ആത്മബോധം പരമ ലക്ഷ്യമാണെന്ന ആശയം അഥര്‍വ്വ സംഹിതയിലൂടെയാണ് വെളിവാകുന്നത്.ജ്ഞാന നിധിയായ നിത്യ യൗവ്വനത്തോടു കൂടിയ ആത്മാവിനെ ആര് അറിയുന്നുവോ ., അവര്‍ മരണത്തെ ഭയപ്പെടില്ല. അവര്‍ സ്വയം അഗ്നിയില്‍ പ്രവേശിച്ച് അഗ്നിയെ വാതായനമാക്കി കൊണ്ട് ,ബ്രഹ്മ ലോകത്തില്‍ പോയി ദേവഗണങ്ങളുടെ ചാര്‍ച്ചയുണ്ടാക്കുന്നു.
ഷിബു ചക്രവര്‍ത്തിയുടെ രചനയില്‍ ഡെന്നീസ് ജോസഫ് അലംകൃതമാക്കിയ ഈ മത സാഹിത്യ പഠന ശാഖ കാണേണ്ടതും,അറിഞ്ഞിരിക്കേണ്ടതുമാണ്. കാണുക ഒരിക്കല്‍ കൂടി .

📽️ അഥർവ്വം

You May Also Like

ജിഗർതണ്ട ഡബിൾ എക്സ് വിജയത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി : കാർത്തിക് സുബ്ബരാജ്

ജിഗർതണ്ട ഡബിൾ എക്സ് വിജയത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി : കാർത്തിക് സുബ്ബരാജ് ദീപാവലി…

സാന്റിയാഗോയും സ്റ്റെപ് സിസ്റ്ററും തമ്മിലുണ്ടാവുന്ന സവിശേഷമായ ബന്ധവും കുടുംബം സൗഹൃദം സ്നേഹം തുടങ്ങി പലതിനേയും നിർവചിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്

Gokul Poly 2008 ൽ പെറുവിൽ പുറത്തിറങ്ങിയ സ്പാനിഷ് റോഡ് മൂവിയാണ് Máncora.കഥയിലേക്ക് വന്നാൽ, ചെറുപ്പത്തിൽ…

ബോളിവുഡ് താരമായ രേഖയുടെ ഈ ‘മോശം’ ശീലങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ബോളിവുഡ് താരമായ രേഖയുടെ ഈ വൃത്തികെട്ട ശീലങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ബോളിവുഡിലെ വെറ്ററൻ നടിമാരിൽ…

ആരാണ് വജ്ര മോട്ടോഴ്‌സിനെതിരെ പ്രവർത്തിക്കുന്ന ആ ചാരൻ

കലക തലൈവന്‍ (തമിഴ്) Muhammed Sageer Pandarathil റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിൻ…