എന്റെയും നിങ്ങളുടെയും ജീവിതത്തിൽ പല വഴികളിലും വെച്ച് കണ്ടിട്ടുണ്ട് തേജസ് വർക്കിയെ

0
279

തേജസ്സ് വർക്കി എന്ന കഥാപാത്രം എന്റെയും നിങ്ങളുടെയും ജീവിതത്തിൽ പല വഴികളിലും വെച്ച് കണ്ട ചില വ്യക്തികളുമായി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അതാണ്‌ ” ജോൺ പോൾ ജോർജ് ” എന്ന സംവിധായകന്റെ വിജയം. ജോൺപോൾ കണ്ട പച്ചയായ ജീവിതങ്ങളാണ് ” ഗപ്പി ” എന്ന സിനിമയിൽ ഞാൻ കണ്ടത്, എന്റെ മനസ്സിൽ അണയാതെ ആളി കത്തിക്കൊണ്ടിരിക്കുന്ന തേജസ്സ് തന്നെയാണ് ഇന്നും ” തേജസ്സ് വർക്കി “.

May be an image of 10 people and beardനമ്മുടെ ജീവിതത്തിൽ ഇന്നും ഒട്ടും പിടിതരാത്ത ചില മനുഷ്യരുണ്ട് കുറേ ” ജാഡ” – കളാണെന്ന് നമ്മൾ തന്നേ സ്വയം വിധിച്ചു മാറ്റിനിർത്തികൊണ്ടിരിക്കുന്നവർ, മറുവശം കാണാതെ ഊഹാപോഹങ്ങളിൽ നമ്മൾ വിലയിരുത്തുന്നവർ അങ്ങനെ പലതരത്തിലുള്ള ആളുകൾ. ഈ തെറ്റിദ്ധാരണയുടെ വിഴിപ്പ് ഭാണ്ഡങ്ങളാൽ നമ്മൾ ഓരോ വ്യക്തികളെയും വിലയിരുത്തുമ്പോൾ തെറ്റിദ്ധരിക്കപ്പെട്ടു പോവുകയാണ് പലപ്പോഴും ” തേജസ്സ് വർക്കി”-യെ പോലുള്ളവർ. പക്ഷെ എന്നെങ്കിലും ഒരിക്കൽ അവർ ആരായിരുന്നു എന്നും അവരുടെയൊക്കെ മനസ്സിലും ജീവിതത്തിലും സംഭവിച്ച ചില ക്രൂരമായ അനുഭവങ്ങൾ ഒന്ന് മറ്റാരിൽ നിന്നെങ്കിലും ഒന്ന് നമ്മൾ അറിഞ്ഞ് പോയാൽ പിന്നീട് സ്വാഭാവികമായും നാം വിലയിരുത്തും ” മനസ്സിൽ ഇത്രയുമൊക്കെ വിശപ്പടങ്ങാത്ത കനൽ അനുഭവങ്ങൾ സൂക്ഷിച്ചിരുന്നൊരു പാവം നിഷ്കളങ്കനായിരുന്നുവോ അയാൾ “. ഇവിടെ ” തേജസ്സ് വർക്കി-യുടെ ജീവിതത്തിൽ സംഭവിച്ച ചില tragedy അവയെ നന്നായി തന്നെ സൂചിപ്പിക്കുന്നു.

” ഗപ്പി ” സിനിമയുടെ ക്ലൈമാക്സിൽ “ടിങ്കു ” എന്ന ആ കഥാപാത്രം പെട്ടന്നു തന്നെ ” തേജസ്സ് വർക്കി” – യുടെ ഫ്ലെക്സ് കണ്ട് ഇങ്ങനെ അയാളെ തെറ്റിദ്ധരിച്ചവരോട് പറയുന്ന ചില വെളിപ്പെടുത്തലുകൾ ഉണ്ട്
ഓമല്ലൂർകാരുടെ സ്വപ്നമായിരുന്നു ആ മേൽപാലം അത് പണിത എഞ്ചിനീയർ ആയിരുന്നു അദ്ദേഹം ”
” അതിന്റെ ഉദ്ഘാടനത്തിന് അന്ന് നാടും നാട്ടാരും മന്ത്രിയുമൊക്കെ വന്നു ”
” പക്ഷേ ഈ സാർ വന്നില്ലാ ”
” അദ്ദേഹവും കുടുംബവും വരുന്ന വഴിക്ക് കാർ ആക്സിഡന്റ് ആയി ”
” അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഭാര്യയും ഏഴുവയസ്സുള്ള ഏക മകളും എല്ലാവരും മരിച്ചു ”
” ഇന്നും ഉദ്ഘാടനത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനോടുള്ള ആദര സൂചകമായി ഓമല്ലൂർ പാലത്തിൽ തിരി തെളിയും ”
ചിലരുടെ ജീവിതം അങ്ങനെയാണ്… ജീവിതത്തിൽ തീർത്തും ഒറ്റപെട്ടു പോയവൻ. പക്ഷേ ഒരിക്കലും ആ ഒരു ഒറ്റപെടലുകളും സങ്കടങ്ങളും ഒരിക്കലും അയാൾ ആർക്ക് മുന്നിലും അവതരിപ്പിച്ചിരുന്നുല്ല, ചിലപ്പോൾ അയാൾക്ക് തോന്നിക്കാണും
” എന്തിന് ”

ശരിയാണ് നമ്മൾ ആരിലും ഒരിക്കലും അവരുടെ പതനം കാണുന്നില്ല. ചിരിക്കുമ്പോൾ കൂടെ അവർക്കൊപ്പം ചിരിക്കും , എതിർത്താൽ പിന്നെ അവരേ വേരോടെ പിഴുതെറിയാനുള്ള ആർജ്ജവം ഉള്ളിൽ വളർത്തി അവരേ എന്നേന്നേക്കുമായി തളർത്തുന്നു. സത്യമല്ലേ ???

പലരും എല്ലാവരിലും കാണുന്ന quality ഇങ്ങനെയൊക്കെയാണ് , ” നല്ല വിനയം ” , ” നല്ല പെരുമാറ്റം ” , ” എളിമ ” അങ്ങനെ ഒരുപാട് വർണ്ണനകൾ. പക്ഷേ ഒരുവൻ എപ്പോഴെങ്കിലും വർത്തമാനത്തിലോ പെരുമാറ്റത്തിലോ കുറച്ച് ക്രോധം പ്രകടിപ്പിച്ചാൽ അവനെ പിന്നേ പലർക്കും കണ്ടൂടാ. അവൻ അല്ലെങ്കിൽ അവൾ പിന്നീട് ”അഹങ്കാരിയായി” ” അശ്രീകരമായി ” അങ്ങനെ പലതരം വർണ്ണനങ്ങളാൽ സമ്പന്നമാക്കുന്നു. ശരിയല്ലേ ???
എങ്കിൽ അങ്ങനെ നിങ്ങൾ ചിന്തിച്ചു കൂട്ടുന്നതിൽ ഒരു നിമിഷമെങ്കിലും ഒന്ന് മാറ്റി ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ജീവിതത്തിലുള്ളു….

പേരിനൊത്തപോലെ തന്നെ തേജസ്സുള്ളൊരു മനുഷ്യൻ തന്നെയായിരുന്നു ” തേജസ്സ് വർക്കി ” കാരണം അയാളിൽ എന്നും ഒരു പുത്തൻ പ്രതീക്ഷയുണ്ടായിരുന്നു തനിക്ക് നഷ്ടപ്പെട്ടുപോയ കുടുംബത്തെ അയാൾ പുറമെയുള്ള ഓരോ മനുഷ്യരിലും കണ്ടു….

നഷ്ടപ്പെട്ടുപോയ തന്റെ മകളെ അയാൾക്കിടയിൽ കണ്ട് പോരുന്നോ ഓരോ കുഞ്ഞുങ്ങളിലും അയാൾ കണ്ടു എല്ലാവരും അയാൾക്ക്‌ അയാളുടെ ” മാളുവായി ” ഒരു ജോലിക്കാരനാണെങ്കിലും വയ്യാതെ കിടപ്പിലായപ്പോൾ തന്നേ പരിചരിച്ച “ചിന്നപ്പ”-യിലൂടെ അയാൾ അയാളുടെ സ്വന്തം അച്ഛനെ കണ്ടു. പ്രിയപെട്ടവരുടെ നഷ്ടങ്ങൾക്ക് ഒരിക്കലും മറ്റാരും പകരമാവില്ലാ എന്നൊക്കെയാണ് സത്യം. പക്ഷെ ഒരു നേരമെങ്കിലും മറ്റുള്ളവരോടൊന്ന് ഇടപഴകുമ്പോൾ പലപ്പോഴും ആ ഒരു സാന്നിധ്യം അല്ലെങ്കിൽ സ്നേഹം പലപ്പോഴായി നമുക്കും ലഭിക്കും.

അവസാനം താൻ അനുഭവിച്ച അതേ അവസ്ഥയിലേക്ക് പോകാൻ ഒരുങ്ങുന്ന ഗപ്പി എന്ന മിഖായേലിനെ പോലും ഒരിക്കലും ഒറ്റപ്പെടലിന്റെ വിധിക്കു വിട്ടുകൊടുക്കാതെ കൊണ്ടുപോകുന്ന തേജസ്സ് വർക്കി ദൈവ തുല്ല്യനാവുന്നു

ഒരുപാട് ബന്ധങ്ങളും കൂട്ടുകാരുമൊക്കെയുള്ളവരാണ് നമ്മലോക്കെ, പക്ഷേ അവിചാരിതമായിട്ടാണെങ്കിലും ഒരാൾ നമ്മുടെ ജീവിതത്തിൽ ഈ പറയുന്നപോലെ സൗഹൃദം കൊതിച്ചും ഒരു നല്ല ബന്ധം കൊതിച്ചും വരുമ്പോൾ ഒരിക്കലും അവരുടെ ആദ്യ പെരുമാറ്റത്തിലോ അല്ലെങ്കിൽ immatured ആയിട്ടുള്ള സ്വഭാവത്തിലോ ഒരിക്കലും അവരെ അകറ്റരുത്‌.

കാരണം we all are human beings, ബഹുജനം പലവിധം എന്നൊക്കെ പറയുന്നത് പോലെ അവയെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതോടുകൂടി ഭൂമിയിൽ ജീവിതം കൂടുതൽ ഭംഗിയാവും..
അതിരാവിലെ നമ്മളൊക്കെ forward ആയിട്ടാണെങ്കിലും അയക്കുന്ന സുപ്രഭാതം സന്ദേശം പോലും ഇന്ന് നമ്മുടെ ഒപ്പമുള്ള ഒരുകൂട്ടം സുഹൃത്തുകളിൽ പോലും ഒരുപാട് മാറ്റങ്ങൾ നൽകാറുണ്ട്.
ഇരുളിൽ പ്രകാശമായി നിറഞ്ഞു നിൽക്കുന്ന ജീവന്റെയും ജീവിതത്തിന്റെയും പ്രതീകമായി നമ്മുടെ ജീവിതം മാറട്ടേ
(<<< മറ മറയും ഇരുളിലായ് തിരി തെളിയും ഉദയമേ ഒരു സ്നേഹമായ് ഇതിലേ വരൂ >>>)