ജോജിയിലെ തെറികൾ

1128


ജോജിയിലെ തെറികൾ.

അപ്പൻ വീണു കിടക്കുമ്പോൾ താങ്ങിപ്പിടിച്ചു വരുന്നവരോട് “എന്നാ പറ്റിയേ ചേട്ടായി “എന്ന് ജോജി ചോദിക്കുമ്പോൾ “വണ്ടിയെടുക്കടാ മൈരേ ” എന്നു പറയുന്ന ഒരു രംഗം ഉണ്ട് ജോജിയിൽ . ഇത് അടുപ്പമുള്ളവർ തമ്മിൽ ഉപയോഗിക്കുന്ന കൽപ്പിക്കലിന്റെ / ആഹ്വാനത്തിന്റെ മധ്യകേരളത്തിലെ ഒരു രൂപമാണ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ജീവിക്കുന്നവർക്ക് ആ സന്ദർഭത്തിൽ അതൊരു തെറിയായി അനുഭവപ്പെടില്ല. വടക്കൻ കേരളത്തിലുള്ളവർക്ക് അത് അത്രകണ്ട് സ്വികാര്യം ആകില്ല ..

പിന്നീട് സിനിമയുടെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗത്ത് നിന്റെ “അമ്മേടെ ചക്ക ” എന്ന് പറയുന്നുണ്ട്. ( ചക്ക എന്നത് മധ്യ കേരളത്തിൽ ചിലയിടത്ത് യോനിക്ക് പകരമായി ഉപയോഗിക്കുന്ന പദമാണ്). ക്ഷോഭത്തോടെയും, സ്വഭാവിക രീതിയിലും ഈ പദം ഉപയോഗിക്കാറുണ്ട്. ചേർത്തലക്കാരനായ ശ്യാം പുഷ്ക്കരന് മധ്യ കേരളത്തിലെ തെറികൾ പരിചിതമായിരിക്കുമല്ലോ.
മധ്യ കേരളത്തിലെ തെറികൾ പലപ്പോഴും വലിയ സംഘട്ടനങ്ങളിലേക്ക് വഴി വെക്കേണ്ട വഴക്കുകളുടെ ഊർജം കെടുത്തി കളഞ്ഞ് ചെറിയ പ്രശ്നങ്ങളായി അവസാനിച്ച് പോകാറുള്ളതായി തോന്നിയിട്ടുണ്ട്.

വടക്കൻ കേരളത്തിലാകട്ടെ തെറികൾ പറയുന്നത് വളരെ കുറവാണ്. പറഞ്ഞാൽ തന്നെ ചിലപ്പോൾ കൊലക്കത്തിക്ക് പണിയാവുന്ന രീതിയിൽ അത് പരിണമിക്കുകയും ചെയ്യാനുള്ള സാധ്യത കൂടുതലുമാണ്. ചില സന്ദർഭങ്ങളിൽ മനുഷ്യൻ പ്രകടിപ്പിക്കുന്ന , തെറികളുടെ രൂപത്തിൽ പുറത്തു വരുന്ന വാക്കുകൾ ഒരു കലയിൽ ഉൾച്ചേർക്കുന്നത് ശരിയാണോ എന്ന ഒരു സംശയം നമുക്ക് തോന്നിയേക്കാം.
ചിലപ്പോൾ ആ വാക്കുകളിലൂടെയേ അത് പൂരണമാകുന്നു എന്നും തോന്നാറുണ്ട്.

പഴയ വിൻഡോസ്‌ ഉപയോഗിച്ചവർ ഈ മെസ്സേജ് ഒരുപക്ഷേ കണ്ടിട്ടുണ്ടാവും
” The programme has terminated successfully”. കാര്യം നടന്നില്ല എന്നാണ്, പക്ഷേ പറയണ് കേട്ടാൽ എന്തോ അച്ചീവ്മെന്റ് പോലെയാണ്. അതുപോലെ HR മാനേജർ ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോൾ “We are pleased to terminate” എന്ന് വരെ യൂസ് ചെയ്യാറുണ്ട്.

ജോജി എന്ന സിനിമയിലേ “മൈര്” എന്ന പദത്തിന്റെ ഉപയോഗത്തെപ്പറ്റിയാണ്. എന്താണ് തെറി?
അത് കേവലം ഒരു വാക്കാണോ, ഒരിക്കലുമല്ല എന്നാണ് ഉത്തരം. മറ്റെല്ലാ വാക്കുകളെയും പോലെ സമയത്തിനും ഉപയോഗിക്കുന്ന സന്ദർഭത്തിനും അനുസരിച്ച് ഒരുപാട് അർഥങ്ങൾ കൈവരുന്ന ഒരു വാക്ക്. ജോജി എന്ന സിനിമയിൽ തന്നെ പല പല സന്ദർഭങ്ങളിൽ അതിന്റെ അർത്ഥം പലതാണ്.
അത് നമുക്ക് മനസ്സിലാവുന്നുമുണ്ട്. ജീവിതത്തിലും അങ്ങനെത്തന്നെയാണല്ലോ. പോത്തേട്ടന്റെ സിനിമക്ക് കൊറേക്കൂടി റിയലിസ്റ്റിക് ഫീൽ തരാൻ ഈ ഘടങ്ങളൊക്കെ ഒരുപക്ഷേ സഹായിച്ചിട്ടുണ്ടാവാം. ഈ വാക്കിനെ പറ്റി കുറേ മുന്ന് വായിച്ചിട്ടുള്ള ഒരു കഥ ചുവടെ കൊടുക്കുന്നു.

No photo description available.

**