Truth
ഓക്സിജൻ ഇല്ലാത്തതിനാൽ കുട്ടികൾ മരിക്കുന്നു എന്ന് പറഞ്ഞ ഡോക്ടറെ തുറങ്കടലടച്ചവർക്ക്
2017 ൽ ആണ് ഡോ. കഫിൽ ഖാൻ ജോലി ചെയ്യുന്ന യു.പി.യിലെ ഗോരഖ്പൂരിലെ BRD മെഡി:കോളേജിൽ ഓക്സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ചത്
165 total views, 2 views today

ഓക്സിജൻ ഇല്ലാത്തതിനാൽ കുട്ടികൾ മരിക്കുന്നു എന്ന് പറഞ്ഞതിന് ഡോക്ടറെ തുറങ്കടലടച്ചവർക്ക് –
2017 ൽ ആണ് ഡോ. കഫിൽ ഖാൻ ജോലി ചെയ്യുന്ന യു.പി.യിലെ ഗോരഖ്പൂരിലെ BRD മെഡി:കോളേജിൽ ഓക്സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ചത്. BRDസർക്കാർ ഹോസ്പിറ്റലിലേക്ക് പൈപ്പ് വഴി ഓക്സിജൻ എത്തിക്കുന്നത് ഒരു സ്വകാര്യ ഏജൻസി ആയിരുന്നു. മാസങ്ങളായി ഓക്സിജൻ നൽകുന്നതിന്റെ പണം ഏജൻസിക്ക് നൽകാത്തത് മൂലം അവർ ഓക്സിജൻ പൈപ്പ് ലൈൻ വിഛേദിച്ചു. കുട്ടികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞ് മരിച്ചു. ഖഫിൽ ഖാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി സ്വന്തം നിലയിൽ സ്വന്തം കാറിൽ കുറേസിലിണ്ടറുകളിൽ ഓക്സിജൻ എത്തിച്ചു. അത് കൂടാതെ പ്രാദേശികമായ ഓക്സിജൻ ഏജൻസികളിൽ വിളിച്ച് ഓക്സിജൻ സപ്ളെ ചെയ്യുവാൻ അപേക്ഷിച്ചു. പോലീസിന്റെയും മറ്റു ഫോഴ്സിന്റെയും സഹായം അഭ്യർഥിച്ചു കുട്ടികളെ രക്ഷിക്കാനുള്ള ശ്രമം നടത്തി. അദ്ദേഹം ജില്ലാ മജിസ്ട്രേറ്റിനെയും ജില്ലാ മെഡിക്കൽ സൂപ്രണ്ടിനെയും തന്റസഹപ്രവർത്തകരെയും ഫോണിൽ വിളിച്ച് പ്രശ്നത്തിന്റെ ഗൗരവം ധരിപിച്ചു.
എന്നാൽ യു. ഗവൺമെന്റ് ഒരു കുട്ടിപോലും ഓക്സിജൻ കിട്ടാത്തതു കൊണ്ട് മരിച്ചിട്ടില്ല എന്ന് കള്ളം പറഞ്ഞ് അന്ന് UP യിലെ ജനങ്ങളെ പറ്റിച്ചു. എന്നാൽ പിന്നീട് വിവരാവകാശം നിയമപ്രകാരം BRD ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ മറുപടിയിൽ ഓക്സിജൻ ഷോട്ടേജാണ് കുട്ടികൾ മരിക്കാൻ ഇടയായത് എന്ന് ആശുപത്രി അധികൃതർ മറുപടി കൊടുത്തു.സ്വകാര്യ പ്രാക്ടിസ് ചെയ്തതും തന്റെ ചുമതലകളിൽ കൃത്യവിലോപം കാട്ടി എന്ന് കാണിച്ച് ജാമ്യമില്ലാത്ത വാറണ്ട് പുറപ്പെടുവിച്ച് അദ്ദേഹത്തെ യോഗിയുടെ ഗവൺമെന്റ് കള്ളക്കേസ് ഉണ്ടാക്കി ജയിലിലടച്ചു. കാരണം മീഡിയ പ്രശ്നം ഏറ്റെടുത്തതു കൊണ്ട് യു.പി. ഗവൻമെന്റിനും യോഗി ക്കും നാണക്കേടായല്ലോ.9 മാസത്തിന് ശേഷം അദ്ദേഹം ജാമ്യത്തിൽ ഇറങ്ങി. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തന്റെ ജോലിയിൽ കൃത്യവിലോപം വരുത്തിയിട്ടില്ല എന്ന് കോടതി റൂളിങ്ങ് നൽകി.
അന്ന് ഖഫിൽ ഖാൻ ഉയർത്തിയ ഒരു പ്രശ്നത്തെ ജനങ്ങളുടെ സുരക്ഷ കണ്ട് സിരിയസ്സായി യോഗിയുടെ ഗവൺമെന്റ് എടുത്തിരുന്നുവെങ്കിൽ ഇന്ന് ഓക്സിജൻ കിട്ടാതെ മരിക്കുന്ന ഡെഡ് ബോഡികൾ ഫുട്പാത്തുകളിൽ കത്തിക്കേണ്ടി വരില്ലായിരുന്നു.ഇനിയെങ്കിലും കണ്ണുതുറക്കും എന്ന് പ്രതീക്ഷിക്കാം
166 total views, 3 views today