കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും പ്രതികാരം ചെയ്യാൻ തോന്നുക സ്വാഭാവികം, പക്ഷേ ഒരു പൊതുസമൂഹം എന്തിനാ ഇങ്ങനെ ചിന്തിക്കുന്നത് ?

102

Sidhin T S Usha

പ്രാകൃത നിയമവും ജനാധിപത്യവും*
( നിൻറെ അമ്മയെ പീഡിപ്പിച്ചവരെ തൂക്കിക്കൊല്ലാൻ പറയില്ലേ, പെങ്ങളെ കൊന്നവരെ തിരിച്ചു കൊല്ലണ്ട, ഇത്തരം ചോദ്യങ്ങൾ ചോദിച്ചു വൈകാരികമായി പ്രതികരിക്കും മുമ്പ് ഒന്നു മുഴുവൻ വായിക്കുക)

ഏതു നൂറ്റാണ്ടിൽ ആണ് നമ്മളൊക്കെ ജീവിക്കുന്നത് ? മതാധിപത്യം വിവരമില്ലായ്മ ഉള്ള ഒരു കാലത്ത് സമൂഹത്തിൽ നടക്കുന്ന പ്രാകൃത നിയമമാണ് തൂക്കുകയർ. പ്രതിയെ പ്രതിയെന്ന ആരോപിക്കുന്ന ഒരു വ്യക്തിയെ കൊന്നുതള്ളിയത് കൊണ്ട് അക്രമവും വും കൊലപാതകവും മോഷണവും പീഡനവും ഒന്നും കുറയാൻ പോകുന്നില്ല.കാരണം അതൊക്കെ മനുഷ്യസഹജമാണ്.പീഡനം നടത്തിയും മോഷ്ടിച്ചു പരസ്പരം തല്ലു കൂടി ജയിച്ചു ഒക്കെ വളർന്നു കൂടിയ മനുഷ്യവംശം ആണ് നമ്മുടേത്.ഇന്നും ഈ കമ്പ്യൂട്ടർ യുഗത്തിലും ശിലായുഗത്തിലെ തലച്ചോറു കൊണ്ട് ജീവിക്കുന്ന എന്ന ഒരു ജീവി. മാനസികമായ വൈകാരികമായ സംഭവിച്ചുപോയ തെറ്റിന് തൂക്കുകയർ വിധിക്കുന്നത് അങ്ങേയറ്റം ന്യായീകരിക്കാനാവാത്ത തെറ്റല്ലേ.വൈകാരികമായി ചിന്തിക്കാതെ അതെ നമുക്ക് ഒരല്പം മാറി ചിന്തിക്കാൻ ശ്രമിക്കാം.! പീഡനത്തിന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കോ , ജേഷ്ഠനും , അച്ഛനോ ആർക്കെങ്കിലും പ്രതികാരം ചെയ്യാൻ തോന്നുക സ്വാഭാവികംഅത് മനുഷ്യസഹജമായ കാര്യം എന്ന് കാണാം പക്ഷേ ഒരു പൊതുസമൂഹം എന്തിനാ ഇങ്ങനെ ചിന്തിക്കുന്നു എന്നതാണ്.ഒരു പ്രതിയിൽ നിന്ന് മികച്ച പ്രതിയെ ഉണ്ടാക്കി അല്ല ചെയ്യേണ്ടത് ആ പ്രതിയെ മാറ്റിയെടുക്കുകയാണ് ജയിലുകൾ ചെയ്യേണ്ടത്. ഒരിക്കലും നഷ്ടപ്പെട്ടുപോയ ഒരു ജീവൻ തിരിച്ചു കൊടുക്കാൻ ആർക്കും സാധിക്കില്ല പക്ഷേ അതൊരു ഒരു വ്യക്തിയുടെ ജീവനെടുത്തു കൊണ്ട് ഉണ്ട് ആകരുത് മാത്രം.ഒട്ടുമിക്ക സ്കാൻഡിനേവിയൻ കൺട്രീസ് ലും വധശിക്ഷ എത്രയാണ് എന്ന് നിങ്ങൾ ചിന്തിച്ചാൽ മതിയാകും. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന പ്രാകൃത നിയമം മമത സാഹിത്യത്തിൽ നിന്നും കോപ്പി പേസ്റ്റ് ചെയ്തതാണെന്ന് എല്ലാവർക്കുമറിയാം അറിയാം പക്ഷേ അത് പുരോഗമിച്ച സമൂഹത്തിൽ കുത്തി കയറ്റുമ്പോൾ അതിനെ ഉൾക്കൊള്ളാൻ കഴിയില്ല.കുറഞ്ഞപക്ഷം തൂക്കിക്കൊല എങ്കിലും ഒഴിവാക്കി ആജീവനാന്ത തടവ് എങ്കിലും വിധിക്കണം ഓസ്ട്രേലിയയിലേക്ക് ചെയ്യുന്നതുപോലെ 30 വർഷം 40 വർഷം തടവിലിടുകയും ഒക്കെ ചെയ്യാം. പക്ഷേ നിർദാക്ഷിണ്യം കൊന്നു കളയുന്നതിന് ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല.