Connect with us

Entertainment

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Published

on

ചെരാതുകൾ എന്ന ആന്തോളജി ചിത്രത്തിലെ ‘വെയിൽ വീഴവേ’ എന്ന മൂവിയിലെ അഭിനയത്തിന് നിർമ്മാതാവും നടനുമായ ഡോക്ടർ മാത്യു മാമ്പ്രയ്ക്ക് അന്താരാഷ്ട്ര അവാർഡ്. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള സിഫ്‌ (SIFF) അവാർഡ് ഓഫ് എമിനന്റ് പുരസ്‌കാരം ആണ് അദ്ദേഹത്തിന് ലഭിച്ചത്. ആറ് നവാഗത സംവിധായകർ അണിയിച്ചൊരുക്കിയ ആന്തോളജി സിനിമയാണ് ചെരാതുകൾ. ഷാനൂബ് കരുവത്ത് ആണ് ‘വെയിൽ വീഴവേ’യുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. ഒരു എഴുപത്തിരണ്ടുകാരനായിട്ടുള്ള മാത്യു മാമ്പ്രയുടെ പകർന്നാട്ടത്തിന് അർഹിച്ച പുരസ്‌കാരം തന്നെയാണ്

Dr.MATHEW MAMPRA

Dr.MATHEW MAMPRA

ലഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. നേരത്തെതന്നെ അനവധി അവാർഡുകൾ ഈ സിനിമയും… മികച്ച നടനുള്ള അവാർഡുകൾ മാത്യു മാമ്പ്രയും കരസ്ഥമാക്കിയിരുന്നു. ഒട്ടനവധി ചർച്ചകൾക്ക് കാരണമായ ‘നായാട്ട് ‘എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കാണ് ഈ ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കിട്ടിയത് എന്നത് കൂടി കൂട്ടിച്ചേർത്തു വായിക്കുമ്പോൾ , ആ മേളയിൽ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ ഡോക്ടർ മാത്യു മാമ്പ്രയുടെ പുരസ്‌കാരം വർദ്ധിതമൂല്യത്തോടെ തിളങ്ങുന്നു.

വെയിൽ വീഴവേ എന്ന സിനിമ വിഭാര്യനായ ഒരു എഴുപത്തിരണ്ടുകാരന്റെയും ചെറുപ്പക്കാരിയായ ഒരു ഹോം നഴ്സിന്റെയും അസാധാരണമായ സൗഹൃദത്തിന്റെ കഥയാണ്. വളരെ സൂക്ഷ്മവും സങ്കീർണവുമായ അഭിനയപ്രക്രിയ ആസ്വദിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സിനിമയുടെ ആശയത്തിന് വർത്തമാനകാലത്ത് വളരെ പ്രസക്തിയുണ്ട്. ഒരു ലെസ്ബിയൻ ആയ ഹോം നേഴ്‌സിൽ നിന്നും ഒരു എഴുപത്തിരണ്ടുകാരൻ പഠിക്കുന്നത് തലമുറകൾ തമ്മിലുള്ള അന്തരത്തിന്റെ കൂടി പാഠങ്ങളാണ്. ചില ബന്ധങ്ങളെ നിലനിർത്താൻ സാധിക്കാത്ത ആ പഴയ കാലത്തെ അപ്രസക്തമാക്കികൊണ്ട് അതേ ബന്ധങ്ങളെ വീണ്ടെടുക്കാൻ അദ്ദേഹം പുതിയ കാലത്തു നിന്നും ശ്രമിക്കുമ്പോൾ അവിടെ ആ സിനിമ വിജയിക്കുന്നു.

മെറീന മൈക്കിൾ എന്ന അഭിനേത്രിയുടെ പ്രകടനവും മികച്ചു നിൽക്കുന്നു. ഡോക്ടർ മാത്യു മാമ്പ്രയുടെ അഭിനയവുമായി ചേരുമ്പോൾ ഉണ്ടാകുന്ന ആ ഒരു കെമിസ്ട്രി ഈ സിനിമയുടെ മുഖ്യ ആകർഷണമാണ്. കലയെ മറ്റെന്തിനേക്കാളും തന്റെ ആത്മസംതൃപ്തിക്കു വേണ്ടി ഉപയോഗിക്കുന്ന ഈ എം.ബി.എ ഒന്നാം റാങ്ക്കാരന് ഈ അവാർഡ് വളരെ വിലമതിക്കുന്നതാണ് എന്നകാര്യത്തിൽ സംശയമില്ല. അദ്ദേഹം അറിയപ്പെടുന്ന ഒരു ബിസിനസുകാരൻ കൂടിയാണ്. കലയെ പോലെ ബിസിനസും പാഷനാക്കിയ അദ്ദേഹം സിനിമാ ആരാധകൻ, ഗാനരചയിതാവ്, വാഗ്മി, ഗ്രന്ഥകർത്താവ് എന്ന നിലക്കും കഴിവുതെളിയിച്ചിട്ടുണ്ട്. വെയില്‍ വീഴവേ എന്ന ചിത്രം കൂടാതെ, മൊമന്റ്‌സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളിലും മുന്‍പ് മാത്യു മാമ്പ്ര അഭിനയിച്ചിട്ടുണ്ട്

അദ്ദേഹം ബൂലോകം ടീവിയ്ക്കു മാസങ്ങൾക്കു മുന്നേ അനുവദിച്ച അഭിമുഖത്തിൽ വെയിൽ വീഴവേയിലെ വേഷത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ

“എഴുപതു വയസിലേറെ പ്രായമുള്ള അതിലെ മെയിൻ കാരക്ടറായി മറ്റു പ്രഗത്ഭ നടന്മാരെയാണ് നോക്കിയത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണവും ചില ആരോഗ്യ പ്രശനങ്ങൾ കാരണവും അവർക്കാർക്കും അതിൽ വന്നു അഭിനയിക്കാൻ സാധിച്ചില്ല. അങ്ങനെ ആ റോൾ ഒഴിഞ്ഞു തന്നെ കിടന്നപ്പോൾ ആണ് ഒരു പകരക്കാരൻ എന്ന നിലയിൽ ഞാൻ അതിൽ ആക്ട് ചെയ്തത്. അഭിനയിക്കാനുള്ള എന്റെ കഴിവ് അണിയറ പ്രവർത്തകർക്ക് അറിയാവുന്നതിനാൽ അവരുടെയും നിർബന്ധം ഒരു കാരണമായിരുന്നു. ഞാനെന്ന 55 വയസുകാരന് 35 കാരന്റെ ശരീരപ്രകൃതം ആയിരുന്നു. അതിനെയാണ് 75 വയസുകാരൻ ആക്കേണ്ടത്. അത് ഒരു വെല്ലുവിളിതന്നെ ആയിരുന്നു.. ദിവസവും രണ്ടുമണിക്കൂറോളം ഞാൻ ആ വയസൻ ലുക്കിലെത്താൻ മേക്കപ്പിട്ടു പ്രാക്ടീസ് ചെയ്യുമായിരുന്നു. മേക്കപ്പ് മാനെ എനിക്കുവേണ്ടി തന്നെ വച്ചു. എന്റെതു ഒരു ഫാസ്റ്റ് ബോഡി ലാംഗ്വേജ്‌ ആണ്. അതിനെ ഒരു വയസ്സന്റെ ബോഡി ലാംഗ്വേജ്‌ ആക്കേണ്ടതുണ്ടായിരുന്നു. അഭിനയത്തിൽ എനിക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിച്ചു. സംവിധായകന് കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അങ്ങനെ ആ പ്രോജക്റ്റ് ഒത്തിരി സക്സസ് ആയി .എന്റെ അഭിനയം ഒത്തിരിപേർക്കു ഇഷ്ടപ്പെടുകയും ചെയ്തു. നന്നായി ചെയ്തു എന്ന് അഭിപ്രായവും പറഞ്ഞു.അവാർഡുകൾ കൂടി വന്നപ്പോൾ വളരെ സന്തോഷവുമായി.

സോഷ്യൽമീഡിയയിൽ എന്റെ ആ വേഷത്തെ സംബന്ധിച്ച് ഒരുപാട് പോസ്റ്റുകളും അഭിപ്രായ പ്രകടനങ്ങളും ഉണ്ടായി.ചിലതൊക്കെ അല്പം ‘തള്ളിന്റെ’ അവസ്ഥവരെ പോയി. ഫഹദ് ഫാസിലിന്റെ മാലിക്കിലെ വേഷത്തെയും ബിജു മേനോന്റെ ‘ആർക്കറിയാം’ എന്നതിലെ വേഷത്തെയും സുരാജിന്റെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പ’നിലെ വേഷത്തെയും ഒക്കെ വച്ചാണ് പലരും എന്നെ കമ്പയർ ചെയ്തത്. അതിനെച്ചൊല്ലി നടന്മാരുടെ ഫാൻസുമായിട്ട് അവിടെ വാഗ്വാദങ്ങൾ ഒക്കെ സംഭവിച്ചു. എന്നെ അതുവരെ അറിയാത്ത, എനിക്കറിയാത്ത ഒരുപാടു പേർ എന്റെ വേഷത്തെ കുറിച്ച് പോസിറ്റിവ് റിവ്യൂകൾ പോലും എഴുതി. ”

സിഫ്‌ (SIFF) അവാർഡ് ഓഫ് എമിനന്റ് പുരസ്‌കാരം ലഭിച്ച വെയിൽ വീഴവേ എന്ന സിനിമ ബൂലോകം ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനുണ്ട്. അവാർഡ് നേടിയ അദ്ദേഹത്തെ ബൂലോകം ടീവി അഭിനന്ദിക്കുകയാണ്. അവാർഡിന്റെ തിളക്കത്തിൽ നിൽക്കുന്ന അദ്ദേഹം ബൂലോകത്തിന് അനുവദിച്ച ഇന്റർവ്യൂ വായിക്കാം.

അവാർഡ് വിശേഷങ്ങൾ വായനക്കാർക്കായി പങ്കുവയ്ക്കുമോ ?

സ്വീഡൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നമുക്കെല്ലാം സുപരിചിതമാണ്. ഫഹദ് ഫാസിൽ അഭിനയിച്ച ദിലീഷ് പോത്തൻ മൂവിയായ ജോജി എന്ന സിനിമയ്ക്ക് കഴിഞ്ഞവർഷത്തെ ഏറ്റവും നല്ല മൂവിക്കുള്ള അവാർഡ് അവർ കൊടുത്തിരുന്നു. ഇത്തവണ നായാട്ട് എന്ന മാർട്ടിൻ പ്രക്കാട്ടിന്റെ സിനിമയ്ക്കാണ് കിട്ടിയത്. കുഞ്ചാക്കോ ബോബനും സോജുവും നിമിഷ സജയനും ഒക്കെ അഭിനയിച്ച നായാട്ട്. അവരെല്ലാം കേരളാസ്റ്റേറ്റ് അവാർഡ് വിന്നേസ് ആണ്. അവരൊക്കെ മത്സരിച്ച ഒരു മേളയിലാണ് എനിക്ക് ബെസ്റ്റ് നടനുള്ള അവാർഡ് കിട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ഒരു ഞെട്ടലോടെ ഞാനാ വാർത്ത കേട്ടത്. ആദ്യമൊന്നും വിശ്വസിച്ചില്ല. പിന്നെ പലരും പല സ്ഥലത്തും വിളിക്കുകയൊക്കെ ചെയ്തപ്പോൾ ആണ് സത്യമെന്നു മനസിലായത്. സന്തോഷമുണ്ട്..കോവിഡ് കാലത്ത് ചെയ്തൊരു പ്രൊജക്റ്റിനു അവാർഡ് കിട്ടിയതിൽ.

Advertisement

“മറ്റൊരാൾ അഭിനയിക്കേണ്ട വേഷം യാദൃശ്ചികമായി ഏറ്റെടുത്തത് “, ‘വെയിൽ വീഴവേ ‘മൂവിയെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്

സംവിധാനരംഗത്തും പരസ്യചിത്ര രംഗത്തും പ്രവർത്തിച്ചിട്ടുള്ള ഷാനൂബ് കരുവത്ത് എന്ന മിടുക്കനായ ചെറുപ്പക്കാരനാണ് വെയിൽ വീഴവേയുടെ സംവിധായകനും രചയിതാവും. അദ്ദേഹത്തിന് നല്ലൊരു ടീമുണ്ട്. എല്ലാരുടെയും നല്ലൊരു സഹകരണം ഉണ്ടായിരുന്നു. ഒരു പ്രമുഖ നടൻ ചെയ്യേണ്ട റോൾ ആയിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ കൂടെയൊക്കെ സിനിമയിൽ മുഴുനീളെ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളാണ്. അദ്ദേഹം 72 കാരനായി ചെയ്യേണ്ട റോൾ ആയിരുന്നു… ഞാനെന്ന 55 വയസുകാരൻ 72 വയസുകാരനായി ചെയ്തത്. ഞാനെന്ന നിർമ്മാതാവിന് നഷ്ടം വരുന്ന ഒരു സാഹചര്യമായിരുന്നു . അങ്ങനെ ഏറ്റെടുത്തു ചെയ്തൊരു റോൾ ആയിരുന്നു. ഷാനൂബ് കരുവത്തിന്റെ ആ ഒരു ടീമിന് ഞാൻ അവാർഡ് സമർപ്പിക്കുകയാണ്. കൂടാതെ എന്റെ കൂടെ അഭിനയിച്ച Mareena Michael Kurisingal എന്ന അഭിനേത്രിയുടെ ആ ഒരു സഹകരണവും ഞാൻ നന്ദിയോടെ ഓർക്കുകയാണ്. മുപ്പത്തിയഞ്ചോളം സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത നടിയാണ് മറീന മൈക്കിൾ.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewDr Mathew Mampra

ഒരു ഗെയിമിൽ പ്രതിയോഗിയുടെ പ്രകടനം കൂടെ ആണ് നമ്മുടെ പ്രകടനത്തിന്റെ ശക്തി എന്നത് നോക്കുമ്പോൾ മറീനയുടെ അഭിനയം വളരെ സഹായകമായി അല്ലെ ?

തീർച്ചയായും .. അത് വളരെ സന്തോഷത്തോടെ ഞാൻ അറിയിക്കുകയാണ്….

Dr.MATHEW MAMPRA

Dr.MATHEW MAMPRA

വെയിൽവീഴവേയിലെ വളരെ പുരോഗമനപരമായ ആശയം , അതിനെ കുറിച്ച് ?

തലമുറകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ സമീപനങ്ങളിൽ ഉണ്ടാകുന്ന മാറ്റമാണ് അതിൽ കാണിക്കുന്നത്. 72 വയസുകാരന്റെ ചെറുപ്പത്തിൽ അങ്ങനെയൊരു താത്പര്യം ഒരാളോട് ഉണ്ടായിരുന്നു . പക്ഷെ അത് കടിച്ചമർത്തി നിന്നു. ഇന്നത്തെ ജനറേഷന് ഒന്നും കടിച്ചമർത്താൻ താത്പര്യമില്ല, അവർ മുന്നോട്ടു വന്നു വളരെ ധൈര്യപൂർവ്വം അതിനെ ഫേസ് ചെയുന്നുണ്ട് ( boldness of the new generation) അതാണ് ഷാനൂബ് ഇതിൽ കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നത്. അത് വളരെ വിജയകരമായി കൊണ്ടുവന്നിട്ടുണ്ട്. പ്രത്യേകം ശ്രദ്ധിച്ചാൽ അറിയാം ഇങ്ങനെയുള്ള വിദേശ സിനിമകളിൽ വളരെ വൾഗർ എലമെൻറ്സ് ഉണ്ടാകും. ഇതിൽ മോശമായ ഒരു ചെറിയ കണിക പോലും ഇല്ല. ഡയലോഗ്‌സിലൂടെയും അഭിനയത്തിലൂടെയും മാത്രം വളരെ ഭംഗിയായി , കുടുംബത്തോടപ്പം കാണാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകനും ടീമിനും ആണ് ക്രെഡിറ്റ്. അവരെ ഒരിക്കൽ കൂടി ഓർക്കുന്നു.

ഈ അവാർഡ് കൂടുതൽ മധുരിക്കുന്നതിന്റെ കാരണം ?

Advertisement

വളരെയധികം അവാർഡുകൾ കിട്ടിയിരുന്നു. ലണ്ടൻ ഫെസ്റ്റിവലിലും അവാർഡ് കിട്ടിയിരുന്നു. എനിക്ക് best മെയിൽ പെർഫോമൻസിനുള്ള അവാർഡ് കിട്ടിയിരുന്നു. അങ്ങനെ പല അവാർഡുകളും നമുക്ക് കിട്ടിയെങ്കിലും ഈ അവാർഡ് ഇത്ര പ്രശസ്തമാകുന്നതിനുള്ള കാരണം ഇതിന്റെകൂടെ നായാട്ടിനു കിട്ടിയ അവാർഡും കൂടിയാണ്. നായാട്ടിന് നല്ല സിനിമയുടെ അവാർഡ് കിട്ടുകയും ഈ സിനിമയ്ക്ക് നല്ല നടനുള്ള അവാർഡ് കിട്ടുകയും ചെയ്‌തപ്പോഴാണ്‌ ഇത് ഇത്രമാത്രം പ്രചരിപ്പിക്കപ്പെടുന്നത്. അതുകാരണം നടനെന്ന നിലയ്ക്ക് ഞാൻ അറിയപ്പെട്ടു, ഞങ്ങളുടെ സിനിമ അറിയപ്പെട്ടു … പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വളരെ വിപുലമായി പ്രചരിക്കപ്പെടുന്നു. അതിനു ഞാൻ നായാട്ടിനോടും നന്ദി പറയുന്നു . വളരെ സന്തോഷമുണ്ട് ..അല്ലാതെ നോക്കിയാൽ ഇതിനു വേറെയും ഒരുപാട് അവാർഡുകൾ കിട്ടിയിരുന്നു.

അവാർഡ് കിട്ടിയപ്പോൾ കൂടെയുള്ളവരുടെയെല്ലാം പ്രതികരണം ?

എല്ലാര്ക്കും വളരെ സന്തോഷമായി. എല്ലാരും വളരെ എക്സൈറ്റട്ട് ആണ്. ഞങ്ങളുടെ സിനിമാ ടീമിനൊക്കെ വളരെ സന്തോഷമായി. ഈ ഒരു സിനിമ മാത്രമല്ല.. ഞങ്ങളുടെ ആന്തോളജിയിൽ ആറു തീം ഉണ്ടായിരുന്നല്ലോ. ഈ ആറ് തീമും ഈ അവാർഡ് വിശേഷങ്ങൾ എല്ലായിടത്തും പ്രചരിപ്പിക്കുന്നുണ്ട്. അവാർഡ് എല്ലായിപ്പോഴും സന്തോഷം നൽകുന്ന ഒന്നാണല്ലോ.. അറിഞ്ഞുകിട്ടുന്ന അവാർഡ് ആകുമ്പോൾ കൂടുതൽ സന്തോഷം. നായാട്ടെന്ന മൂവിയുടെ കൂടെ കിട്ടിയതിൽ കൂടുതൽ സന്തോഷം. ഒരു ഇന്റർനാഷണൽ ഫെസ്റ്റിവലിൽ വന്ന ഈ രണ്ടു അവാർഡും ഇന്ത്യയിലേക്ക്…മലയാളത്തിലേക്ക് വന്നതിൽ അതിലേറെ സന്തോഷം അതിലൊരു ഭാഗമാകാൻ കഴിഞ്ഞതിലും സന്തോഷം .

ഒരു നടന്റെ അഭാവത്തിൽ ഏറ്റെടുക്കേണ്ടിവന്ന വേഷത്തിനു തന്നെ മികച്ച നടനുള്ള അവാർഡുകൾ കിട്ടുമ്പോൾ അഭിനയം താങ്കൾ അർഹിക്കുന്ന മേഖലയെന്ന് ആവർത്തിച്ച് തെളിയിക്കപ്പെടുന്നില്ലേ ?

ഞാൻ ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നല്ല നടനുള്ള അവാർഡുകൾ അതിൽ തന്നെ കിട്ടിയിട്ടുണ്ട്. നാടകം സംവിധാനം ചെയുകയും എഴുതുകയും ഒക്കെ ചെയ്തിട്ടുള്ള ആളാണ്. ബിസിനസ് തിരക്കുകൾ കാരണം അതൊന്നും തുടരാൻ സാധിച്ചിരുന്നില്ല. മലയാളത്തിൽ ഓരോ കൊല്ലവും ഓരോ നല്ല നടൻമാർ ഉണ്ടാകുകയാണ്. ഞാനിതൊക്കെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരാളാണ്. മോശമെന്ന് പറയാൻ ഒരു നടനും ഇല്ല. ഓരോ സിനിമയിലും അവർ ബെറ്റർ ആയി വരുന്നു. അവരൊക്കെയാണ് എന്റെ ഗുരുനാഥന്മാർ. അവരൊക്കെയാണ് എന്റെ യൂണിവേഴ്സിറ്റി.

അവാർഡ് ഫങ്ഷൻ ഉണ്ടോ ?

ഇപ്പോഴത്തെ അവസ്ഥ അറിയാല്ലോ. വളരെ വിപുലമായി നടക്കേണ്ട ഒരു ഫങ്ഷൻ ആയിരുന്നു. ഈ ടൈമിൽ അവരത് നടത്തുന്നില്ല. ഫെസ്റ്റിവൽ മുഴുവൻ ഓൺലൈൻ ആയിട്ടാണ്. പക്ഷെ സ്വീഡനിൽ ഉള്ളവർക്ക് അവിടെ കാണാം. അല്ലാത്തവർക്ക് ഓൺലൈൻ ആയി കാണാം. ഈ സാഹചര്യത്തിൽ വലിയ സന്തോഷം ഉണ്ടാകുമ്പോൾ അതിലൊരു ദുഖവും ഉണ്ട്.

Veyil Vizhave
Production Company: Mampra Foundation
Short Film Description: The story follows the life of an adorable old man, a widower, a lone wolf who keeps himself busy throughout the day. The tale highlights the power of love and the magic it can do when you decide to make it a priority overcoming all sorts of barriers. It portrays an innocent yet extremely refreshing bond shared by the old man and his home nurse, a chirpy young bold girl. The story is packed with soulful conversations, unexpected realisations and a whole lot of love.
Producers (,): Dr. Mathew Mampra
Directors (,): Shanoob Karuvath
Editors (,): Shanoob Karuvath
Music Credits (,): Nithin George
Cast Names (,): Mathew Mampra and Mareena Micheal Kurishingal
Genres (,): Drama
Year of Completion: 2021-04-02

Advertisement

***

 1,971 total views,  6 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement