ഒരു കളക്‌ടർ വീട്ടിലേക്ക് നടന്നു പോകുന്ന രംഗമാണ്, പത്തനംതിട്ടക്കാർക്കു ഇത് പുതുമയുള്ള ഒരു കാഴ്ചയല്ലായിരുന്നു

124

ശ്രീ പിബി നൂഹ് പത്തനംതിട്ട ജില്ലാ കളക്ടർ കളക്ടറേറ്റിൽ നിന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് നടന്നു പോകുന്ന രംഗമാണ് വീഡിയോയിൽ. പത്തനംതിട്ടക്കാർക്കു ഇത് പുതുമയുള്ള ഒരു കാഴ്ചയല്ല

Sigi G Kunnumpuram

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി ബാവയുടെയും മീരാവുമ്മയുടെയും എട്ടുമക്കളിൽ ഏഴാമനായി പി.ബി. നൂഹിന്റെ ജനനം. ഉപ്പയുടെ കൊച്ചുകടയിലെ ചേരുവരുമാനം കൊണ്ടാണ് അന്ന് കളക്ടറുടെ കുടുംബം കഴിഞ്ഞത്. മക്കളെയെല്ലാം പഠിപ്പിക്കുന്നതിൽ ഉപ്പയും ഉമ്മയും വളരെ ശ്രദ്ധാലുക്കളായിരുന്നു. നാട്ടിലെ സർക്കാർ സ്കൂളിൽ പത്തുവരെ പഠിച്ച ശേഷം പെരുമ്പാവൂരിനടുത്തുള്ള ജയകേരളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്ലസ്ടു പാസായത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികളെയും പോലെ ഡോക്ടറാകുക എന്നതായിരുന്നു . എത്ര പഠിക്കണമെന്നോ എങ്ങനെ പഠിക്കണമെന്നോ അറിയാതെ എൻട്രൻസ് പരീക്ഷ എഴുതിയ നൂഹ് ഒടുവിൽ അഗ്രികൾചർ പഠനത്തിലാണ് എത്തിയത്.

ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ചേട്ടൻ പി.ബി. സലിമിന് ഐഎഎസ് കിട്ടിയത്.കുടുംബത്തിൽ ഒരാൾക്ക് ഐഎഎസ് ലഭിച്ചപ്പോൾ അതിനു സഹായിച്ച കുറച്ച് ജീനുകൾ എനിക്കുമുണ്ടാകുമെന്ന് നൂഹ്വിശ്വസിച്ചു. അഗ്രികൾചര്‍ പഠനത്തിനു ശേഷമാണ് ഐഎഎസ് എന്നു തീരുമാനിക്കുന്നത്. പിജി എൻട്രൻസ് പരീക്ഷയെഴുതി സ്കോളർഷിപ്പോടു കൂടി കേരളത്തിനു പുറത്ത് പഠിക്കാൻ കഴിഞ്ഞാൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വളരെ സഹായകരമാകും എന്നും കണക്കുകൂട്ടി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് നടത്തിയ പിജി എൻട്രൻസ് പരീക്ഷയിൽ വിജയിച്ച് നൂഹ് ബെംഗളൂരുവിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ സയൻസിൽ പഠിക്കാൻ ചേർന്നു. പിന്നീട് പിഎച്ച്ഡിക്കായി ഡൽഹിയിലേക്കു പോയതും 2011ൽ ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) പരീക്ഷയിൽ വിജയിച്ചതുമെല്ലാം ഐഎഎസ് എന്ന നൂഹിന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികളായാണ് കണ്ടത്. ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിൽ (ഐജിഎൻഎഫ്എ) ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ട്രെയ്നിങ്ങിൽ ആയിരിക്കുമ്പോഴാണ് ഒരു വട്ടം കൂടി സിവിൽ സർവീസ് എഴുതിയത്. 2012 ൽ 43–ാം റാങ്കോടെ നൂഹ് ഐഎഎസിലെത്തി.

2012 ഐഎഎസ് ബാച്ചില്‍പ്പെട്ട അദ്ദേഹം പത്തനംതിട്ട അസിസ്റ്റന്റ് കളക്‌റായാണ് ഔദേ്യാഗിക ജീവിതം ആരംഭിച്ചത്. മികച്ച സബ്കലക്ടര്‍ക്കുള്ള പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഒറ്റപ്പാലം സബ് കളക്ടര്‍, അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസര്‍, സാമൂഹ്യ നീതി ഡയറക്ടര്‍, വിമുക്തി പദ്ധതി സി.ഇ.ഒ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യ നീതി ഡയറക്ടറായിരിക്കെയാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിയനായത്

2018-19ലെ മഹാപ്രളയത്തിന് മുന്നിൽ എന്തു ചെയ്യണമെന്ന് അറിയാതെ നാട് വിറങ്ങലിച്ചുനിന്നപ്പോൾ കൈപിടിക്കാൻ കളക്ടർ ഒപ്പമുണ്ടായിരുന്നു. എല്ലായിടത്തും നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കളക്ടര്‍ പിബി നൂഹ് അപ്പന്‍ഡിക്സിന്‍റെ ശസ്ത്രക്രിയക്ക് വിധേയനായി ഒരു മാസത്തെ വിശ്രമത്തില്‍ ഇരിക്കുമ്പോള്‍ പ്രളയ തുടര്ന്നു അദ്ദേഹം ജോലിയില്‍ തിരിച്ചെത്തി.
പിന്നീടുള്ള ആറ് ദിവസങ്ങളില്‍ ഉറക്കം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം. രക്ഷാപ്രവര്‍ത്തനത്തിലും അവശ്യസാധനവിതരണത്തിലും ക്യാമ്പുകളിലെ പ്രശ്നങ്ങളിലും അടക്കം എല്ലാ മേഖലയിലും അദ്ദേഹത്തിന്‍റെ ശ്രദ്ധയെത്തി. അലംഭാവം കാണിച്ചവരെ മാറ്റിനിര്‍ത്തി. അവശ്യഘട്ടത്തില്‍ തുറന്നു തരാതിരുന്ന രണ്ട് കോളേജുകളും മറ്റു ചില സ്ഥാപനങ്ങളും പിടിച്ചെടുത്തു. തിരികെ വീടുകളിലേക്ക് പോകുന്നവര്‍ക്ക് കിറ്റുകള‍് ഉറപ്പുവരുത്തുന്നടക്കമുള്ള അടിയന്തിര പുനരധിവാസത്തിനായി അഹോരാത്രം പ്രവര്‍ത്തനം തുടരുന്നു.
പ്രളയവുമായി ബന്ധപ്പെട്ട് അങ്കണവാടികള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അങ്കണവാടികളിലൂടെയുളള പോഷകാഹാര ലഭ്യത ഉറപ്പുവരുത്തല്‍, ട്രൈബല്‍ മേഖലയിലെ താത്കാലിക അങ്കണവാടികളുടെ പ്രവര്‍ത്തനം ആരംഭിക്കല്‍, 60 അങ്കണവാടികള്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെ ഭൂമികൈമാറ്റം, സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി വനിത ശിശുവികസന (ഐ.സി.ഡി.എസ്) മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കളക്ടര്‍ക്കുളള 2018-19വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അര്‍ഹനായി.

ശബരിമല പ്രക്ഷോഭ സമയത്തും പ്രളയ സമയത്തും ലോക്ക് ഡൗണ്‍ കാലഘട്ടത്തിലുമുള്ള പ്രവര്‍ത്തനങ്ങളാണ് പി ബി നൂഹിനെ ജനകീയനാക്കിത്. ശബരിമലയിലെ യുവതീപ്രവേശന വിധി വന്നശേഷം പലയിടത്തും പ്രതിഷേധം ആളിക്കത്തിയപ്പോഴും കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തി.
കേരളത്തിന്റെ അതിജീവനചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് കാലത്ത് കണ്ടത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയിൽ നാടൊന്നടങ്കം ഞെട്ടിയിരുന്നു. രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്ത് പി.ബി.നൂഹ് മുന്നിൽ നിന്നു. ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നൽകിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നൽകി. പതിയെ ആശങ്ക വഴിമാറി. ഈ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി.

ലോക്ക്ഡൗണ്‍ കാലത്ത് ആവണിപ്പാറയിലെ ഗിരിജന്‍ കോളനി നിവാസികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്ന് എത്തിച്ച കളക്ടര്‍ നൂഹിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അച്ചന്‍ കോവിലാര്‍ കാല്‍നടയായി മുറിച്ച് കടന്നായിരുന്നു ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്. കോവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഇദ്ദേഹത്തിന്റെ സന്ദേശങ്ങൾക്കായി ജനങ്ങൾ പതിവായി കാത്തിരിക്കുകയും ചെയ്തിരുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകാൻ നാടിനെ ഒപ്പം ചേർക്കുന്നതിനാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയത്. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു.
കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാന്‍ കേരളം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളുമാണ് വന്നുചേരുന്നത്.

ആ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി)യുടെ റിവ്യൂ മാഗസിനില്‍ കോവിഡ്-19പ്രതിരോധ പ്രവര്‍ത്തന മികവ് ഉയര്‍ത്തിക്കാട്ടി പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹിനെക്കുറിച്ച് വന്ന ലേഖനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയ പത്തനംതിട്ട ജില്ലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രശംസ നേടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പത്തനംതിട്ട ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടത്. ക്യാബിനറ്റ് സെക്രട്ടറി നേരിട്ടാണ് പത്തനംതിട്ട ജില്ലയിലെ നൂഹിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. പശ്ചിമ ബംഗാള്‍ കേഡറിലുള്ള സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും മുന്‍ കോഴിക്കോട് കളക്ടറുമായ പി.ബി സലീം സഹോദരനാണ്.പ്രതിസന്ധിയുടെ കാലത്തു ചെറുപുഞ്ചിരിയോട് എന്തിനും പത്തനംതിട്ടയുടെ കൂടെ മുന്നിൽ നിന്നും നയിച്ച പി.ബി.നൂഹിന് ഒരായിരം നന്ദി