പരസ്യത്തില്‍ വാച്ച് എപ്പോഴും 10:10 കാണിക്കുന്നത് എന്നാല്‍ , ഐഫോണിന്റെ പരസ്യങ്ങളിൽ എല്ലാ ചിത്രത്തിലും സമയം 9.41 am ആയിരിക്കും. എന്താണ് ഇതിനു പിന്നിലെ രഹസ്യം?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
539 VIEWS

പരസ്യത്തില്‍ വാച്ച് എപ്പോഴും 10:10 കാണിക്കുന്നത് എന്നാല്‍ , ഐഫോണിന്റെ പരസ്യങ്ങളിൽ എല്ലാ ചിത്രത്തിലും സമയം 9.41 am ആയിരിക്കും. എന്താണ് ഇതിനു പിന്നിലെ രഹസ്യം?

Sigi G Kunnumpuram

വാച്ചിന്റെയും ക്ലോക്കിന്റെയും പരസ്യങ്ങളില്‍ സമയം എപ്പോഴും 10:10 കാണിക്കുന്നതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പല ഉത്തരങ്ങളും ഇതിന് പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പരസ്യ നിര്‍മ്മാതാക്കള്‍ക്ക് ഇതിന് വ്യത്യസ്ഥ അഭിപ്രായമാണുള്ളത്. ഇതിന് പല ഉത്തരങ്ങളും പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ പരസ്യ നിര്‍മ്മാതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണുള്ളത്.

വാച്ചുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എല്ലാ പരസ്യത്തിലും സമയം 10:10 ആയിരിക്കും സെറ്റ് ചെയ്തിട്ടുണ്ടാകുക. ഷോപ്പിങ് സൈറ്റുകളില്‍ ഒരു ടൈംപീസെങ്കിലും ഈ സമയം തെറ്റി നല്‍കിയത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.റോലക്‌സ്, ടാഗ് ഹ്യുയര്‍, ബ്രെയ്റ്റ്‌ലിംഗ്, ടൈറ്റന്‍, ഫാസ്ട്രാക്ക്, ടൈമെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വാച്ചുകളുടെ ചിത്രത്തില്‍ 10:10 എന്ന സമയമാണ് ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇത് ഇപ്പോള്‍ ഒരു സ്‌മൈലി പോലെയായി കഴിഞ്ഞു

ആദ്യ കാലഘട്ടങ്ങളില്‍ ഇത് 8:20 ആയിരുന്നു. പിന്നീടാണ് മാറ്റമുണ്ടായത്. അതിന് ഒരു കോപഭാവമാണെന്നും വാച്ചുകള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നില്ലെന്നതുമായിരുന്നു ഒഴിവാക്കാനുള്ള കാര്യം. 10:10 ആയതോടെ ഹാപ്പിനെസ് എന്നതായി മാറിയെന്നാണ് കമ്പനികള്‍ പറയുന്നത്.10:10 എന്ന സമയം ബ്രാന്‍ഡ് പേര് കാണുന്നതിനും സെക്കന്റഡറി ഡയല്‍സ് കാണുന്നതിനും തടസമുണ്ടാക്കുന്നില്ലെന്നതാണ് കാഴ്ചയ്ക്കുണ്ടായ ഗുണം. ബ്രാന്‍ഡ് പേരിന് വല്ലാത്തൊരു ആകര്‍ഷണവും ഈ ലുക്കില്‍ ലഭിക്കുന്നു. നല്ല ഭംഗി തോന്നാനായി സെക്കന്റ് സൂചി 35ല്‍ ആണ് സെറ്റ് ചെയ്യാറുള്ളതും.

മറ്റ് സമയം സെറ്റ് ചെയ്താലും ഈ ഭംഗിയൊക്കെ നേടാമെന്നിരിക്കെ 10:10ന് മാറ്റമില്ലാത്തതെന്തെന്ന് പലരും സംശയിക്കും. യഥാര്‍ത്ഥ കാരണം ഇതാണ്.സൂചികള്‍ ഇത്തരത്തില്‍ അടുക്കുമ്പോള്‍ ലഭിക്കുന്ന ‘ V ‘ ചിഹ്നം. വിക്ടറിയുടെ പ്രതീകം. വിജയത്തിന്റെ ചിഹ്നം. നാം കൈവിരല്‍ കൊണ്ടു പോലും V ചിഹ്നം ഉര്‍ത്തുമ്പോള്‍ കമ്പനിക്കാര്‍ ഇത്രയും തുക മുടക്കുന്ന പ്രോഡക്ടിന് ഒരു ശുഭാരംഭം എന്നു കരുതുന്നതില്‍ തെറ്റ് പറയാനാവില്ല. ഇമോഷണല്‍ മാര്‍ക്കറ്റിംഗ് ട്രിക്ക് എന്നോ ഗിമിക്ക് എന്നോ ഒക്കെ പറയാം.കൂടാതെ 10:10 ല്‍ സൂചി നില്‍ക്കുമ്പോള്‍ ചിരിക്കുന്ന മുഖത്തിന് സമാനമാണെന്നതും മറ്റൊരു കാരണമാണ്

ഒരു പക്ഷേ 4:40 ആക്കിയാലും ലോഗോയും ബ്രാന്റും ശരിക്ക് കാണാമല്ലൊ എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടാകാം. എന്നാല്‍ കാണാന്‍ ഇത് അത്രത്തോളം ഭംഗിയുള്ളതല്ല എന്ന് കണക്കാക്കിയാണ് 10:10 തന്നെ സെറ്റ് ചെയ്യുന്നത്.പകരം 8:20 ആണെങ്കിൽ എങ്കിൽ ഒരു കരയുന്ന രൂപത്തിലും. നമുക്കു ചിരിക്കാനായിരിക്കുമല്ലോ ആഗ്രഹം, അതുകൊണ്ട് ഈ സമയം പൊതുവായി കാണപ്പെടുന്നു. മനുഷ്യൻ എപ്പോഴും ഒരേ പോലെ ഇരിക്കുന്ന വസ്തുക്കളെ ഇഷ്ടപ്പെടുന്നു. ഈ സമയത്ത് ക്ലോക്കിലെ സൂചികൾ വളരെയധികം കാഴ്ച സുഖമുണ്ട്.
പിന്നെ ചിലരൊക്കെ പറയുന്നത് എബ്രഹാം ലിങ്കൻ മരണപ്പെട്ട സമയമാണ് 10:10. അതുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് ഇങ്ങനെ വെച്ചിരിക്കുന്നതെന്നാണ്. സത്യത്തിൽ എബ്രഹാംലിങ്കണു വെടിയേറ്റത് രാത്രി 10.15 നാണ്. തുടർന്ന് പിറ്റേദിവസം 7.22 നു മരിക്കുകയും ചെയ്തു. ഈ സംഭവത്തിനു ക്ലോക്കുമായി യാതൊരു ബന്ധവുമില്ല.

നിങ്ങളൊരു ഐഫോൺ ആരാധകനാണെങ്കിലും അല്ലെങ്കിലും വേണ്ടിയില്ല, ഐഫോണിന്റെ പരസ്യങ്ങളിൽ എപ്പോഴെങ്കിലും ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ..? ചുമ്മാ ഗൂഗിൾ ഇമേജിൽ കയറി ആപ്പിൾ ഐഫോൺ എന്ന് പരതിനോക്കിയാൽ കിട്ടുന്ന കമ്പനി പരസ്യ ചിത്രങ്ങൾ ശ്രദ്ധിച്ചു നോക്കൂ.. ഒന്ന് ചെറുതായി അത്ഭുതപ്പെടും. എല്ലാ ചിത്രത്തിലും സമയം 9.41 am ആയിരിക്കും. എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്ന് നോക്കാം.

പൊതുവെ എല്ലാ ക്ലോക്കുകളിലും മറ്റുമൊക്കെ സമയം 10:10 ആണ് കാണാറെങ്കിൽ ഇവിടെ ആപ്പിളിന്റെ കാര്യത്തിൽ 9.41 ആക്കിയതിന് പിന്നിൽ ചെറിയൊരു ചരിത്രമുണ്ട്. കാര്യം അത്ര വലിയ രഹസ്യമൊന്നുമല്ല. 2007ൽ സ്റ്റീവ് ജോബ്സ് കമ്പനിയുടെ ആദ്യ ഐഫോൺ മോഡൽ ഇറക്കിയ സമയമാണ് 9.41. ആ ഒരു ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായാണ് ആപ്പിൾ തങ്ങളുടെ ഗാഡ്ജറ്റുകളുടെ പരസ്യ ചിത്രങ്ങളിൽ സമയം ഇപ്പോഴും 9.41 ആക്കി സെറ്റ് ചെയ്ത് വെക്കുന്നത്.

അന്ന് നടന്ന ചടങ്ങിൽ തങ്ങളുടെ പ്രോജക്ടുകളുടെയും പ്രൊഡക്ടുകളുടെയും വിവരണങ്ങൾ നടന്നുകൊണ്ടിരിക്കെ കൃത്യം ഐഫോണിന്റെ ആദ്യ വിവരണം സ്‌ക്രീനിൽ വന്ന സമയമായിരുന്നു ഇത്. തുടർന്നങ്ങോട്ട് എല്ലാ ഐഫോൺ മോഡലുകളും അവതരിപ്പിക്കപ്പെട്ടത് ഈ സമയത്താണ് എന്ന പ്രത്യേകതയുമുണ്ട്.അന്ന് 2007ൽ ആദ്യ ഐഫോൺ അവതരിപ്പിച്ചു കൊണ്ട് സ്റ്റീവ് ജോബ്സ് നടത്തിയ പ്രസംഗം ഏതൊരാളും കാണേണ്ടത് തന്നെയാണ്. കാരണം വെറുമൊരു മൊബൈൽ ഫോൺ അവതരിപ്പിക്കൽ ചടങ്ങ് എന്നതിലുപരിയായി കേൾക്കുന്ന ഏതൊരാൾക്കും ഊർജ്ജവും ആത്മവിശ്വാസവും നൽകാൻ കെൽപ്പുള്ളവയാണ് അദ്ദേഹത്തിൻറെ ആ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.