അട്ടപ്പാടിയുടെ ജീവിതം പറയുന്ന ത്രില്ലർ സിനിമയുടെ (സിഗ്നേച്ചർ) ട്രയിലറിന്റെ കാഴ്ചക്കാർ ഒൺ മില്യൻ കടന്നു. അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ. പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന “സിഗ്നേച്ചർ” മനോജ്‌ പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്. വൈദികനായ ഫാദർ ബാബു തട്ടിൽ സി എം ഐ തിരക്കഥ എഴുതുന്ന സിഗ്നേച്ചറിൽ നാഷണൽ അവാർഡ് ജേതാവായ നഞ്ചിയമ്മ പാടുകയും ഒപ്പം പൊട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ഈ സിനിമയുടെ ട്രയിലെർ യൂട്യൂബിൽ ഒൺ മില്യൻ കാഴ്ചക്കാർ കടന്നുപോകുമ്പോൾ, അട്ടപ്പാടിക്കാരുടെ ജീവിതം ജനങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ഈ വരുന്ന നവംബർ 18 ന് സിഗ്നേച്ചർ തീയറ്ററുകളിൽ എത്തും

Leave a Reply
You May Also Like

സിനിമ മനുഷ്യനെ വഴിതെറ്റിക്കുമോ എന്ന് ചോദിച്ചയാൾക്ക് മമ്മൂട്ടിയിൽ നിന്ന് കിട്ടിയ മറുപടി

സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെയും ലഹരിവാസനയുടെയും എല്ലാം ഉത്തരവാദിത്തം സിനിമയുടെ തലയിൽ കൊണ്ട് വയ്ക്കുന്ന ആളുകൾ സമൂഹത്തിൽ…

തങ്ങളുടെ കുടുംബാസൂത്രണ പദ്ധതികളോടുള്ള പൊതുജനങ്ങളുടെ താത്പര്യത്തെക്കുറിച്ച് അഭിഷേക് പ്രതികരിച്ചപ്പോൾ: ‘അവരുടെ ബിസിനസ്സ് അല്ല’

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരിൽ ഒന്നാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. അവരുടെ…

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

ഗീതാ തോട്ടം ഫേസ്ബുക്കിൽ 9 ആഗസ്ത് 2017 എഴുതിയത്. പാതിവ്രത്യവും പള്ളീലച്ചനും വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി…

മഞ്ജുവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിവാഹം കഴിച്ചാൽ മഞ്ജുവിന് ഫ്രീഡം ഒക്കെ നൽകുമെന്നും സന്തോഷ് വർക്കി

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൻസിലൂടെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി.…