Anupama Iyer

മനോജ് പാലോടൻ സംവിധാനം ചെയ്ത റിയലിസ്റ്റിക് ത്രില്ലർ ചിത്രം സിഗ്നേച്ചർ സമീപകാലത്ത് തീയറ്റർ കാഴ്ചയിൽ അമ്പരപ്പിച്ച സിനിമകളിലൊന്നാണ്…

????️സിഗ്നേച്ചർ
Cast – Karthik Ramakrishnan , Tini tom , Nanjiyamma , Balachandran Chullikaadu

അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ആദിവാസി ഗോത്രങ്ങളുടെ ജീവിതവും നിലനിൽപ്പും പോരാട്ടവും നല്ലൊരു കഥയുടെ പിൻബലത്തിൽ സ്ക്രീനിൽ എത്തിക്കുന്ന കാഴ്ച കൂടിയാണ് സിഗ്നേച്ചർ. മലയാളത്തിൽ അധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു വിഭാഗത്തിൻറെ കഥ പറയുന്ന ചിത്രം, നമുക്കുചുറ്റും ജീവിക്കുന്ന ആ മനുഷ്യരുടെ അവരനുഭവിക്കുന്ന നിരന്തരമായ ചൂഷണങ്ങളുടെ മനസ്സു തൊടുന്ന ഈ ചിത്രം അട്ടപ്പാടി ഗോത്ര ഭാഷയായ ‘മുഡുക’ ആദ്യമായിട്ട് ഒരു മലയാള സിനിമയിൽ ഉപയോഗിക്കുന്നു എന്ന പ്രത്യേകത കൂടി സിഗ്നേച്ചർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

മേക്കിങ് വൈസ് ലൗഡായ ഒരു സിനിമയിൽ നല്ല എഴുത്തിനൊപ്പം പ്രകടനം കൂടിച്ചേർന്നപ്പോൾ ഔട്ട്പുട്ടിൽ അതിൻ്റെ മികവ് കാണാനുമുണ്ട്. സ്പോയിലറുകൾ അറിയാതെ സിനിമ കാണാൻ ശ്രമിക്കുക, അട്ടപ്പാടിയുടെ തനിമ അവരുടെ ജീവിതരീതി എന്നിവയെല്ലാം വളരെ റിയലിസ്റ്റിക് ആയി ഒപ്പിയെടുത്ത അത് അനുഭവപ്പെടുത്തുന്ന സിഗ്നേച്ചർ ഒരുപാട് നല്ല രംഗങ്ങൾ കൊണ്ട് ഓർമ്മയിൽ സൂക്ഷിക്കാവുന്ന സിനിമയാകുന്നു.ഓൺലൈൻ റിലീസിനു ശേഷം വാനോളം പ്രശംസകള്‍ ലഭിക്കാൻ സാധ്യതയുള്ള ചിത്രം ഇന്ന് തിയേറ്ററിൽ ഉണ്ട്… ധൈര്യമായി ടിക്കറ്റെടുക്കാം. ഇത്തരം വ്യത്യസ്തമായ നല്ല സിനിമകൾ തിയേറ്ററിൽ പരാജയപ്പെടരുത്.

-My Rating 3.5/5

Leave a Reply
You May Also Like

” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ” തൊടുപുഴയിൽ

” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് ” തൊടുപുഴയിൽ. പി ആർ ഒ-എ എസ്…

പ്രേക്ഷകർ കാത്തിരിക്കുന്ന ആക്ഷൻ ഹീറോ ബിജു 2 വിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

പ്രേക്ഷകർ കാത്തിരിക്കുന്ന ആക്ഷൻ ഹീറോ ബിജു 2വിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു യഥാർത്ഥ പോലീസ്…

ഞാൻ ബറോസിൽ നിന്നും പിന്മാറിയത് ആ കാരണം കൊണ്ടാണ്. കാരണം വ്യക്തമാക്കി പൃഥ്വിരാജ്.

മെഗാസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ മലയാളം സൂപ്പർ സ്റ്റാർ പ്രിഥ്വിരാജ് ഭാഗമായിരുന്നു. എന്നാൽ പിന്നീട് ബറോസിൽനിന്ന് പൃഥ്വിരാജ് പിന്മാറി. എല്ലാ ആരാധകരും ഒരുപോലെ ചോദിച്ചിരുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പിന്മാറിയത് എന്ന്.

സോന അത്ര സൂപ്പർ അല്ല, ശരണ്യ തന്നെയാണ് സൂപ്പർ – വൈറൽ കുറിപ്പ്

സൂപ്പർ ശരണ്യ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയുടെ ഒരു സ്ത്രീപക്ഷ…