Abhijith Gopakumar S
അവതാർ 2 വെള്ളത്തിൻ്റെ വഴി കണ്ട് അതിലെ നായകൻ്റെ മോൾ ആയി വന്ന പെൺകുട്ടിയെ തപ്പി പോയത് ആണ്… കിട്ടിയത് സിഗോണി വീവർ എന്ന 72 കാരിയെ. ചിത്രത്തിൽ നായകൻ ആയ ജേക് സല്ലിയുടെ മകൾ ആയി വരുന്നു എങ്കിലും ആദ്യ ഭാഗത്തെ സയൻ്റിസ്റ്റ് ആയ ഗ്രേസിൻ്റെ മകൾ ആണ് കിരി എന്ന 14കാരി. ഗ്രേസ് ആദ്യ ഭാഗത്ത് മരിക്കുന്നുണ്ട്.കിരിയെ നായകൻ പിന്നീട് വളർത്തുന്നു.സിനിമയിൽ പ്രധാന കഥാപാത്രം ആണ് കിരി. ഗൂഗിളിൽ പോയി കിരിയുടെ ശെരിയായ രൂപം തപ്പിയപ്പോൾ ഗ്രേസ്സിൻ്റെ പടം. നേരേ യൂ ടൂബ് പോയപ്പോൾ മേകിംഗ് വീഡിയോയിൽ കിരി ആയി ഇവർ നിൽക്കുന്നു .അന്യായം കാമറൂൺ അണ്ണാ.നേരേ ഓഫീസിൽ വന്നു ഓരോരുത്തരോടും കിരിയേ ഇഷ്ട്ടം ആയോ എന്ന് ചോദിച്ചിട്ട് അവളുടെ ഓർജിനൽ രൂപം കാണിച്ച് അവരെ ഞെട്ടിച്ചപ്പോൾ ഒരു സുഖം.
(അവതാറിന്റെ ആദ്യ ഭാഗത്തിലും സിഗോണി വീവർ ഉണ്ടായിരുന്നു. അതിൽ ഡോക്ടർ ഗ്രേസ് എന്ന മരിച്ചുപോകുന്ന കഥാപാത്രമാണ് സിഗോണി വീവറിന്റെത് . രണ്ടാംഭാഗത്തിൽ സിനിമയിൽ മുഴുനീളം നിറഞ്ഞുനിൽക്കുകയാണ് കിരി. മോഷൻ ക്യാപ്ചർ സാങ്കേതിക വിദ്യയിലൂടെയാണ് സിഗോണി കിരിയായി മാറിയിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായമെന്നു പറഞ്ഞാൽ പോലും 72 കാരി സിഗോണിയിൽ ഭദ്രമായിരുന്നു ഒരു കൗമാരക്കാരിയുടെ രൂപഭാവങ്ങൾ.)