fbpx
Connect with us

Entertainment

ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യനെ സ്വർഗ്ഗ വാതിലിനരികിൽ ഇന്നേ വരെ വേറെ കണ്ടിട്ടില്ല

Published

on

അങ്ങനൊരു ദിവസം ലൂയി പാപ്പൻ, ആഗ്രഹിച്ച പോലെ തന്നെ ക്ലാര്നെറ്റ് വായിച്ചുകൊണ്ടിരിക്കെ ഹൃദയസ്തംഭനം വന്ന് മരിച്ചു പോയി.സ്വർഗ്ഗ കവാടത്തിൽ അയാളെ കാത്ത് ഒരു കാവൽക്കാരൻ നിൽപ്പുണ്ടായിരുന്നു. ഒരുപാട് സമയത്തെ പരിശോധനകൾക്കു ശേഷമാണ് പാപ്പനെ അകത്തേക്ക് കടത്തി വിട്ടത്. പോകും വഴി “ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യനെ ഈ വാതിലിനരികിൽ ഇന്നേ വരെ വേറെ കണ്ടിട്ടില്ല” എന്ന് പറയാനും കാവൽക്കാരൻ മറന്നില്ല.

കുമരങ്കരി പള്ളിയിലെ ഒറ്റപ്ലാക്കൻ അച്ഛൻ ജീവിതവ്യഥകളുടെയും പാപങ്ങളുടെയും കണക്കെടുപ്പിന് മുന്നിൽ പകച്ചു നിൽക്കുന്നത് മരിച്ചവരുടെ കണക്കെടുപ്പിനുള്ള വരിയിൽ നാലാമത് നിന്നിരുന്ന പാപ്പൻ നേരിൽ കണ്ടു. അയാൾക്ക് ചെറുതായി ചിരി പൊട്ടി. ചെല്ലാനത്തെ വാവച്ചൻ മേസ്തിരിയുടെയും കുഴിവെട്ടുകാരന്റെയും വാവച്ചൻ മേസ്തിരിയുടെ ഭാര്യയും മക്കളും അറുത്ത് കറിവെച്ച താറാവിന്റെയും ഊഴം കഴിഞ്ഞാണ് പാപ്പന്റെ കണക്കെടുപ്പ്.

താറാവിനോട് സ്വർഗ്ഗത്തിലെ ഉദ്യോഗസ്ഥൻ സംസാരിക്കുന്നത് കണ്ട് ബാക്കിയുള്ള മനുഷ്യരെ പോലെ പാപ്പനും അത്ഭുതപ്പെട്ടു. പുഴക്കരയിൽ ലൂയി പാപ്പൻ ക്ലാർനെറ്റ് വായിക്കുന്നു. ക്ലാർനെറ്റിന്റെ താളത്തിൽ വാവച്ചൻ മേസ്തിരി ഒറ്റക്കിരുന്ന് വർത്തമാനം പറയുന്നു. ഒറ്റപ്ലാക്കൻ അച്ഛൻ ഉള്ള് നിറയെ കുറ്റബോധം പേറി അക്കരെ നിന്ന് വരുന്ന മരിച്ചവരുടെ കപ്പലിനെ തീക്ഷ്ണമായി നോക്കുന്നു. കപ്പൽ അടുത്തടുത്ത് വരും തോറും അവിടെ പ്രകാശം പരക്കുന്നു.

തീരമണഞ്ഞ കപ്പലിൽ നിന്ന് സോളമനും ശോശന്നയും ഇറങ്ങി വരുന്നു. പാപ്പന്റെ ക്ലാർനെറ്റിന്റെ താളം പ്രണയമുഖരിതമാകുന്നു. അന്നത്തെ പോലെ തന്നെ ഒറ്റപ്ളാക്കന് സോളമന്റെ മുഖത്തേക്ക് പരാജിതന്റെ ഭാവത്തോടെ മാത്രമേ നോക്കാൻ കഴിഞ്ഞൊള്ളു. കുമരംകരി പുഴയുടെ നടുക്ക് വെച്ച് ബോട്ട് മറിഞ്ഞതുകൊണ്ട് സോളമനും ശോശന്നക്കും ആഗ്രഹിച്ച പോലെ തന്നെ മരണം ഒന്നിച്ച് കിട്ടി. സ്വർഗത്തിൽ കർത്താവിന്റെ ശമ്പളം പറ്റുന്നവരുടെ കൂട്ടത്തിൽ ഫാദർ വിൻസെന്റ് വട്ടോളിയും ഉണ്ടായിരുന്നു. അയാള് മുൻപരിചയമുള്ള പാപ്പാനെയും സോളമനെയും ശോശന്നയെയുമൊന്നും കണ്ട ഭാവം നടിക്കാതെ അയാളുടെ ജോലികളിൽ മുഴുകി. ജോലിക്കിടയിൽ അയാളെ കാണുമ്പോഴൊക്കെ അവര് തികഞ്ഞ ആരാധനയോടെ നോക്കി നിന്നു.

ഒരു ദിവസം സോളമൻ ശോശന്നയെ പരസ്യമായി ചുംബിക്കുന്നതിനിടെ കർത്താവ് പ്രത്യക്ഷപ്പെട്ടു, കർത്താവ് അവരെയും കൊണ്ട് സ്വർഗ്ഗത്തിന്റെ തെക്കേ മൂലയിലുള്ള കവാടത്തിനരികിലേക്ക് പോയി, അതിലൂടെ നോക്കിയാൽ ഭൂമി കാണും. അവർ മൂവരും ഭൂമിയിലേക്ക് തന്നെ കണ്ണും നട്ട് നിന്നു, അവിടെ ഇപ്പോഴും കലാപമാണ്, രണ്ടുകൂട്ടം ആളുകൾ കമിതാക്കളെ രണ്ടറ്റത്ത് നിന്നും പിടിച്ചു വലിക്കുകയും മർദിക്കുകയും ചെയ്യുന്നു, അത് കണ്ടപ്പോൾ സോളമനും ശോശന്നക്കും സങ്കടം വന്നു, കർത്താവ് ഉറക്കെ ചിരിച്ചു.. ആ ചിരിയുടെ യുക്തി ബോട്ടപകടത്തിൽ മരിച്ച ആ ആണിനും പെണ്ണിനും മനസ്സിലായില്ല.
തുടർന്ന് കർത്താവ് കർത്താവിന്റെ ജോലികളിലേക്ക് തിരിയുകയും അവർ അവരുടെ പ്രണയം തുടരുകയും ചെയ്തു.

Advertisement

സ്വർഗത്തിൽ വന്നിട്ട് ഒരാഴ്ച കാലമായിട്ടും ഒറ്റപ്ലാക്കൻ ബാക്കിയുള്ള മൂന്ന് കുമരംകരിക്കാരോട് ഒരു അക്ഷരം മിണ്ടിയില്ല. ലൂയി പാപ്പൻ ക്ലാർനെറ്റ് വായനയിലും സോളമനും ശോശന്നയും പ്രണയത്തിലും കുഴിവെട്ടുകാരൻ തികഞ്ഞ ആത്മീയതയിൽ അധിഷ്ഠിതമായ ധ്യാനത്തിലും വാവച്ചൻ മേസ്തിരി ഒറ്റക്കുള്ള വർത്തമാനത്തിലും വികാരി ഏകാന്തതയിലേക്കുള്ള തുറിച്ചു നോട്ടങ്ങളിലും മുഴുകി വർഷങ്ങൾ കടന്നു പോയി. കൊല്ലങ്ങൾക്കപ്പുറം ഒറ്റപ്ലാക്കൻ വാർദ്ധക്യത്തിന്റെ അക്രമത്തിൽ അവശനാകുകയും ബാക്കിയുള്ളവർ ഒരു മാറ്റവുമില്ലാതെ അങ്ങനെ തന്നെ തുടരുകയും ചെയ്തു, സ്വർഗ്ഗത്തിലും ഒറ്റപ്പെടലിന്റെയും കുറ്റബോധത്തിന്റെയും മുഷിപ്പും തളർച്ചയും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഒറ്റപ്ലാക്കൻ രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടു.

പരലോക ജീവിതത്തിൽ മരണം എന്നൊന്നില്ലെന്ന് തിരിച്ചറിഞ്ഞ ഒറ്റപ്ലാക്കൻ ദീർഘനിദ്രക്ക് മാത്രം സമയം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. കർത്താവിന്റെ നിയമപ്രകാരം ദൈവത്തിന്റെ മധ്യസ്ഥരായി വേഷം കെട്ടി കന്നംതിരിവ്‌ കാണിക്കുന്നവർക്ക് ശിക്ഷ സ്വർഗത്തിൽ തന്നെ ഉണ്ടെന്ന് ഒറ്റപ്ളാക്കനിലൂടെ അയാൾക്ക് തന്നെയും ബാക്കിയുള്ളവർക്കും ബോധ്യപ്പെട്ടു. സോളമനും ശോശന്നക്കും ഒരു കുഞ്ഞുണ്ടാകാത്തതിൽ ഭയങ്കര വിഷമമുണ്ട്, പതിനാല് രാത്രിയും പതിനാല് പകലും തുടർച്ചയായി രതിയിൽ ഏർപ്പെട്ടിട്ടും അത് സംഭവിക്കാതിരുന്നതുകൊണ്ട് അവർ കർത്താവിനെ കാര്യം ധരിപ്പിച്ചു

“സ്വർഗത്തിൽ ഒരു കുഞ്ഞ് പിറക്കില്ല, പക്ഷെ ശൈശവത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ജീവിതങ്ങളിൽ ഒന്നിനെ ദത്തെടുക്കാം”
അത് കേട്ടപ്പോൾ സോളമന് സങ്കടം വന്നു, “എന്റെ സ്വന്തം കുഞ്ഞാണ് സ്വപ്നം കർത്താവേ” എന്ന് പ്രാർത്ഥിച്ചു. അത് നടക്കില്ലെന്നു കർത്താവ് മുഖത്തടിച്ച മട്ടിൽ മറുപടി പറഞ്ഞു. തന്റെ സദാചാര വൈകൃതത്തിനുള്ള കൊട്ടാണ് സംഗതി എന്ന് സോളമന് വളരെ വൈകിയാണ് മനസ്സിലായത്.

ലൂയി പാപ്പൻ പാടുന്ന സന്ദർഭങ്ങളിൽ ചുറ്റും വലിയ ആൾകൂട്ടം രൂപപ്പെടാറുണ്ട്, ഇന്നലത്തെ ആൾക്കൂട്ടത്തിൽ വൃദ്ധനായ കുമരംകരി വികാരി ഒറ്റപ്ളാക്കനും ഉണ്ടായിരുന്നു. കള്ളlന്മാരും കൊള്ളക്കാരും ഇല്ലാത്ത ഒരേയൊരിടം സ്വർഗ്ഗമാണത്രെ.. പ്രണയം, സൗഹൃദം, സംഗീതം വർത്തമാനം, പങ്കുവെക്കൽ.. അങ്ങിനെ അങ്ങിനെ. ഇന്നലെ ഒറ്റപ്ളാക്കന് ചോറ് വിളമ്പിയത് സോളമൻ ആയിരുന്നു. അവർ കുമരംകരിക്കാർ നോക്കി നിൽക്കെ ഇന്ന് മരിച്ചവരെ പേറിയ കപ്പൽ തീരമണഞ്ഞു, അതിൽ പ്രസവത്തിനിടയിൽ മരിച്ചുപോയ കുഞ്ഞുണ്ടായിരുന്നു, കണ്ടമാത്രയിൽ സോളമൻ അതിനെ സ്വന്തമാക്കി.

ലുയിപ്പാപ്പന്റെ സംഗീതം മുറുകി, വാവച്ചൻ മേസ്തിരി ഒറ്റക്ക് വർത്തമാനം പറഞ്ഞു, സോളമനും ശോശന്നയും കുഞ്ഞിനെ താലോലിച്ചു, വികാരി പാപ്പന്റെ പാട്ടിൽ മുഴുകി, കുഴിവെട്ടുകാരൻ ധ്യാനത്തിൽ മുഴുകി, താറാവ് പുഴയിൽ നീന്തി..വാവച്ചൻ മേസ്തിരി തെക്കേ മൂലയിലെ കവാടത്തിലൂടെ നോക്കി നിൽക്കെ അതാ ചെല്ലാനത്ത് ഈശിയുടെ അടക്കം കോട്ടും ബാൻഡ് മേളവുമായി നടക്കുന്നു. അവിടുത്തെ വികാരി ഇപ്പോഴും ആ മൂശേട്ട തന്നെ എന്നോർത്ത് മേസ്തിരി വേവലാതിപ്പെട്ടു. പിറകിൽ നിന്ന് ഉച്ചത്തിൽ അപ്പാ എന്നൊരു വിളി ആണ്, മേസ്തിരി ചിരിച്ചു. പശ്ചാത്തലത്തിൽ പാപ്പന്റെ സംഗീതം .പാപ്പന്റെ സംഗീതത്തെ കവർ ചെയ്ത് അതിനേക്കാൾ ഉച്ചത്തിൽ, അതിനേക്കാൾ താളത്തിൽ മറ്റൊരു ക്ലാർനെറ്റ് സംഗീതം.പാപ്പനും ആൾക്കൂട്ടവും അങ്ങോട്ട് തിരിഞ്ഞു നോക്കി, സന്തോഷം കൊണ്ട് പാപ്പന്റെയും സോളമന്റെയും കണ്ണ് നിറഞ്ഞു
“എസ്തപ്പാൻ ആശാൻ” 😌❤️

 902 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment8 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment9 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment9 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment9 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment10 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment10 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment10 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment10 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment11 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment11 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »