ആരൊക്കെ ആണ് മലയാള സിനിമയിലെ അരാഷ്ട്രീയ വാദികൾ..?

70

Sijin Vijayan

ആരൊക്കെ ആണ് മലയാള സിനിമയിലെ അരാഷ്ട്രീയ വാദികൾ..?

ശ്രീനിവാസൻ ആണ് ഞാൻ കണ്ട ഏറ്റോം നല്ല ഉദാഹരണം. ഇവർക്ക് ഒരു വിഷയത്തിൽ തന്നെ ഒന്നിലധികം സ്റ്റാൻഡ് കാണും. ലൈം ലൈറ്റിൽ നിൽക്കുന്നതിന്റെ ഭാഗമായുള്ള ഷോ ഓഫിന് ഒരു നിലപാട് പറയാം, സ്വന്തം ജീവിതത്തിൽ വർക്ക് ആക്കാൻ വേറൊന്നും കാണും. ങാ അത് തന്നെ “മോഡേൺ മെഡിസിനെ നിഷിതമായി വിമർശിച്ചിട്ട് അസുഖം വരുമ്പോ മിംസിലോ മറ്റൊ പോയി കിടക്കണം.

Image result for actor sreenivasanഇതേ മനുഷ്യന്റെ ജാതിവാദി ആയൊരു മുഖംകൂടി പുറത്ത് വരുന്നതായി അറിയുന്നു, ഏത് ലെവൽ ആണ് ന്ന് ചോദിച്ചാൽ കലാഭവൻ മണി നേരിട്ട ജാതീയമായ അധിക്ഷേപത്തിന്റെ അതെ പശ്ചാത്തലത്തിൽ ഇവിടെ പ്രശ്നം ജാതി ഒന്നും അല്ലെന്ന് പറഞ്ഞു വെക്കുന്ന ഊളത്തരം..

ചെറിയ പ്രായത്തിൽ ശാഖയിൽ പോയതായും അറിയുന്നു .അയാൾ എവിടെ വേണേൽ പോട്ടെ എന്ത് രാഷ്ട്രീയം വേണേൽ പറയട്ടെ അത് അയാളുടെ ചോയ്‌സ് ആണ്, അയാളുടെ ഇഷ്ടമുള്ള രാഷ്ട്രീയം പറയാനുള്ള ഫ്രീഡം അല്ല ഇവിടെ പ്രശ്നം,പബ്ലിക്കിൽ വിസിബിലിറ്റി ഉള്ള സംവിധാനങ്ങൾ റിഗ്രസീവ് കാഴ്ചപ്പാടുകൾ പുറംതള്ളുന്നത് ആണ്. അതായത് ഒരു സാധാരണക്കാരൻ അരാഷ്ട്രീയത പറയുന്നതും ഒരു സെലിബ്രിറ്റി അരാഷ്ട്രീയത പറയുന്നതും വല്യ വ്യത്യാസം ഉണ്ട്. അതാണ് കാര്യം.ആര് പറഞ്ഞാലും ശരി ലോകത്ത് അരാഷ്ട്രീയതയോളം വൃത്തികെട്ടൊരു ഏർപ്പാട് വേറെ ഇല്ല, “നാട്ടിലെ രാഷ്ട്രീയക്കാരൊക്കെ ഉടായിപ്പ്” ആണെന്ന ജനറലൈസേഷൻ മുതൽ “രാഷ്ട്രീയം കളിച്ച് ജീവിതം തുലക്കരുത് എന്ന ഉപദേശം വരെ അടിമുടി വൃത്തികേട് ആണ്.

ഒന്നും ഇല്ലേലും കൊറേ രാഷ്ട്രീയക്കാർ ചേർന്ന് കെട്ടിപ്പൊക്കിയ സൊസൈറ്റി അല്ലേ നമ്മുടേത്, രാഷ്ട്രീയം പറഞ്ഞതുകൊണ്ടും രാഷ്ട്രീയപ്രവർത്തനം നടത്തിയതുകൊണ്ടും മാത്രമേ എന്തേലും മാറ്റം സാമൂഹികമായി ഉണ്ടായിട്ടുള്ളു, ഉണ്ടാകൂ ?രാഷ്ട്രീയപ്രവർത്തകരുടെ ആബ്സൻസിൽ ഒരു വിപ്ലവവും ഇവിടെ നടന്നിട്ടില്ല.അത് അജു വർഗീസിന് അറിയില്ല, അതാണ്‌ പ്രശ്നം, സകല പ്രിവിലേജും കയ്യിൽ ഇരിക്കല്ലേ. നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ ആണല്ലോ.