ഒരു ഡയലോഗിനെ സിനിമയിൽ കണ്ണി ചേർത്ത് സെലിബ്രേറ്റ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ ഉണ്ട്

0
225

Sijin Vijayan

സ്ത്രീകൾക്ക് വേണ്ടത് സ്വയം പര്യാപ്തത ആണ്, എന്ന് പറഞ്ഞു വെക്കുന്ന ആറാട്ടിലെ വീഡിയോകൊണ്ടുള്ള ഗുണം എന്താ ന്ന് വെച്ചാൽ, മോഹൻലാൽ അത് പറഞ്ഞു എന്നുള്ളതുകൊണ്ട് കൂടുതൽ ആളുകളിലേക്ക് അത് എത്തും എന്നുള്ളതാണ്, എത്തേണ്ടതുമാണ്. ഒരു പക്കാ സ്പൂൺ ഫീഡഡ് ഡയലോഗ്
ആളുകളോട് പറയുന്ന ഫോളോ ചെയ്യാവുന്ന മെസ്സേജ് വീഡിയോ എന്നതിനപ്പുറം സിനിമയിൽ കണ്ണി ചേർത്ത് സെലിബ്രേറ്റ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ ഉണ്ട്.

നെയ്യാറ്റിൻകര ഗോപൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഐഡന്റിറ്റിയെയും വ്യക്തിത്വത്തെയും അയാളുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെയും കൂടെ കണക്ട് ചെയ്ത് വായിക്കണം. അത്യാവശ്യം പ്രോഗ്രെസീവ് ആയ, എല്ലാവരെയും ഒരുപോലെ കാണുന്ന, ആർക്കും മുകളിലും താഴെയുമല്ലാത്ത, ഭരണഘടനാപരമായ എല്ലാവരുടെ അവകാശങ്ങളെയും മാനിക്കുന്ന, സെക്കുലർ ആയ, ജൻഡറിനെയും കാസ്റ്റിനെയും ക്ലാസ്സിനെയുമൊക്കെ പറ്റി നല്ല ബോധ്യമുള്ള രാഷ്ട്രീയ ശരികളെയും തെറ്റുകളെയും പറ്റി അത്യാവശ്യം ധാരണ ഒക്കെ ഉള്ള ഒരാളാവണം നെയ്യാറ്റിൻകര ഗോപൻ.
അങ്ങനല്ലെങ്കിൽ സ്ത്രീകളെ സ്വയം പര്യാപ്തത പഠിപ്പിച്ച പീസ് ഓഫ് വീഡിയോ വെറും ട്രോൾ വീഡിയോ ആവും.. അങ്ങനെ പറഞ്ഞിട്ട് ഇയാളെന്തൊന്ന് ഇങ്ങനെ ചെയ്യുന്നു എന്ന് കാണുന്നവർക്ക് തൊന്നും.

Fans of Mohanlal hyped up as actor release poster of his upcoming movie  'Neyyattinkara Gopante Araattu' - CINEMA - CINE NEWS | Kerala Kaumudi Onlineസിനിമയിൽ, ഞങ്ങൾക്ക് ഗോപണ്ണൻ ഉണ്ട്, ഗോപണ്ണൻ ഇല്ലേൽ ഇവിടൊരു ചുക്കും നടക്കില്ല.., ഗോപണ്ണൻ ഈ നാടിന്റെ ഐശ്വര്യം, ഒത്തിരി പേരെ തല്ലി പതം വരുത്തുന്ന ഗോപണ്ണൻ പ്ലസ് കയ്യടിക്കുന്ന ഓഡിയൻസ്, ഗോപണ്ണന്റെ ഡാൻസിൽ ബാക്ക്ഗ്രൗണ്ടിൽ ജൻഡർ ബേദമന്യേ അണി നിരക്കുന്ന ഗോപണ്ണനെ ബൂസ്റ്റ് ചെയ്യുന്നതിനപ്പുറം അപ്രസക്തമായ ജീവിതങ്ങൾ, ഗോപണ്ണന്റെ തല ഗോപണ്ണന്റെ ഫുൾ ഫിഗർ, ഗോപണ്ണൻ ദൈവമാണ് തുടങ്ങി ഗോപണ്ണൻ എന്ന സെൻട്രൽ പോയിന്റിനെ ചുറ്റി സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ആണെഘോഷമാണെൽ ഗോപന്റെ ക്ലാസ് വീണ്ടും കോമഡി ആവും.

തികഞ്ഞ സവർണ മാടമ്പികൾ ആയ ആന്റി ഹീറോസ് ആണ് മോഹൻലാലിന്റെ ഒരു കാലത്തെ അഡ്രസ്, നെയ്യാറ്റിൻകര ഗോപൻ അങ്ങനൊരു ആളായാൽ അത് ഈ ഡയലോഗിനെ ഇതിന്റെ പൊളിറ്റിക്സിനെ പരിഹസിക്കുന്നതിന് തുല്യം ആണ്. സിനിമ പൊളിറ്റിക്കലി കറക്ട് ആയി മാത്രം എഴുതണം അങ്ങനുള്ള ആളുകളെയും പ്രദേശങ്ങളെയും ഇൻസിഡന്റുകളെയും മാത്രം പ്ലേസ് ചെയ്യണം എന്ന സ്റ്റാൻഡ് ഒന്നുമല്ല, ഇമ്മാതിരി പ്രസംഗിച്ചിട്ട് ഇതിന് വിരുദ്ധമായി ഷോ കാണിക്കുമ്പോൾ ഉള്ള വൃത്തികേടിനെയും അതുണ്ടാക്കുന്ന നെഗറ്റീവ് ഇമ്പാക്ടിനേയും പറ്റി ആണ് പറഞ്ഞത്.

റേപ്പ് ഒക്കെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ തമാശ ആക്കുന്ന ടീമിന്റെ തിരക്കഥ ആണെന്നുള്ളതുകൊണ്ട് ഈ വീഡിയോ തിരിച്ചു കൊത്താൻ ചാൻസ് ഉണ്ട് എന്ന് തന്നെ കരുതുന്നു, കൊത്താതിരുന്നാൽ സന്തോഷം.
ഏട്ടൻ അംബാസിഡർ ആയ സ്വർണക്കടയുടെ പ്രൊമോഷണൽ സ്ട്രാറ്റജി കല്യാണങ്ങളെയും പെണ്ണ് അണിയുന്ന സ്വർണത്തെയും ചുറ്റിപ്പറ്റി തന്നെ ആണ്, എങ്കിലും ഈ കോണ്ടെസ്റ്റിൽ പുള്ളിയെപ്പോലൊരാൾ ഇങ്ങനൊന്ന് പറയുമ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തും എന്നുള്ളതുകൊണ്ടുള്ള സാധ്യതകളെ തള്ളി കളയാൻ കഴിയില്ല. തൽക്കാലം ഏട്ടന്റെ തെറ്റില്ലാത്ത പെർഫോമൻസിനെയും വീഡിയോയിൽ പറഞ്ഞ വാചകത്തെയും മാത്രം എടുക്കുന്നു ❤️