Sijin Vijayan
ഗംഭീര കരിയർ ഗ്രാഫ് ആണ് ചാക്കോച്ചന്റേത്, താഴ്ചകളുടെ ആഴം കൂടും മുൻപ് പെട്ടന്ന് തന്നെ തിരിച്ചു കേറി വരാൻ അയാൾക്ക് എല്ലാ കാലത്തും കഴിഞ്ഞിട്ടുണ്ട്.ഇങ്ങനെ ആവുമ്പോഴും അയാൾ എടുത്ത റിസ്ക്കും എഫെർട്ടും സമാനതകൾ ഇല്ലാത്തതാണ്, അയാളോടുള്ള ഇഷ്ടത്തിന്റെ പ്രധാന കാരണം അതൊക്കെയാണ്, എന്റർടൈനർ ഗണത്തിൽ പെടുന്ന മലയാള സിനിമയേ ഭൂരിപക്ഷം വരുന്ന ഓഡിയൻസും സെലിബ്രേറ്റ് ചെയ്തിട്ടുള്ളത് സോകോൾഡ് മെയിൽ ആഘോഷങ്ങളുടെ പ്രകടനങ്ങളിലൂടെ ആണ്, ലീഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ തന്നെ ലെങ്ങ്തി കരിയർ ഉണ്ടായിട്ടും ഇവിടുത്തെ ഫിലിം മേക്കേഴ്സിന് ചാക്കൊച്ചനെ അത്തരം പ്രകടനങ്ങളുടെ ടൂൾ ആക്കാൻ കഴിഞ്ഞിട്ടില്ല,(എക്സപ്‌ഷൻസ് ഉണ്ടാകാം) അയാൾ അതിന്റെ ഭാഗമായിട്ടില്ല, അടി ഇടി വെടി പുക നിറഞ്ഞ എന്റർടൈനറുകളിലും അയാളെ അധികം നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
കരിയറിന്റെ തുടക്കം മുതൽ തന്നെ ഇമോഷണലി ഡൌൺ ആയ പുരുഷനായും കരയുന്ന പുരുഷനായും തല്ലി ജയിക്കാൻ പാങ്ങില്ലാത്തവനായുമൊക്കെ തന്നെയാണ് അയാളെ അധികവും കണ്ടിട്ടുള്ളത്. കാന്താരിയുടെ കലിപ്പനായോ തല്ലി തോൽപ്പിക്കാൻ ആക്രോശിക്കുന്ന മാസ്സ് ഹീറോ ആയോ, ഉന്നം തെറ്റാത്ത ഷാർപ് ഷൂട്ടർ ആയോ ഒന്നും അയാളെ നമ്മൾ കണ്ടിട്ടില്ല, അയാളുടെ നായകന്മാരൊക്കെ പാവങ്ങൾ ആയിരുന്നു, സ്നേഹവും കരുണയുമൊക്കെ ഉള്ളവർ ആയിരുന്നു. ഭൂരിഭാഗവും കാമുകന്മാർ ആയിരുന്നു. 25 വർഷത്തിൽ അധികം നീണ്ട കരിയർ ഉള്ള ഒരു മലയാളം ഫിലിം പ്രൊഫഷണൽ എന്ന നിലയിൽ മേൽ പറഞ്ഞത് അത്രയും അയാൾ എടുത്ത റിസ്‌ക്കും എഫർട്ടുമാണ്.
അതിൽ നൂറ്റിയൊന്ന് ശതമാനവും അയാൾ വിജയിച്ചിട്ടുണ്ട്, മാത്രമല്ല നിരന്തരം അപ്ഡേറ്റ് ആവാൻ അയാൾ ശ്രദ്ധിക്കുന്നുണ്ട്. അനിയത്തിപ്രാവ് തൊട്ട് ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ നമ്മൾ കണ്ട സീനുകൾ വരെ അതി ഗംഭീരമായി പരിണമിച്ചിട്ടുള്ള നവീകരിക്കപ്പെട്ടിട്ടുള്ള നടന്നാണ് ചാക്കോച്ചൻ.
അതുകൊണ്ടാണ് കാലാനുസൃതമായി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമക്ക് എല്ലാ കാലത്തും അയാളെ വ്യത്യസ്തതകളോടെ തന്നെ ആവശ്യം വരുന്നത്, അയാൾ അതിന് തയ്യാറാവുന്നത്, അവരെടുക്കുന്ന പണിയുടെ ഔട്ട് പുട്ട് ഗംഭീരം ആവുന്നത്.
അയാൾ ഒരു ക്ലാസ്സ് നടനാണോ അല്ലയോ എന്നൊന്നും പറയാൻ എനിക്ക് അറിയില്ല, പക്ഷേ അയാൾ അതിന് ശ്രമിക്കുന്ന നവീകരിക്കപ്പെടാൻ തയ്യാറായിട്ടുള്ള, ഇനിയും തയ്യാറാവും എന്ന് ഉറപ്പിക്കാവുന്ന ഒരു ആർട്ടിസ്റ്റ് ആണ്, കരിയറിനോട് പറ്റും വിധം നീതി പുലർത്തുന്ന മികച്ചൊരു പ്രൊഫഷണൽ ആണ്. ❤️