ഞാനത് അനുഭവിച്ചിട്ടില്ല, അതുകൊണ്ട് അതിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു വൃത്തികേടാണ് മംതേ

173

Sijin Vijayan

ഡിസ്ക്രിമിനേഷൻ എക്സ്പീരിയൻസ് ചെയ്തിട്ടില്ല, അതുകൊണ്ട് ഞാനതിൽ വിശ്വസിക്കുന്നില്ല. മമ്ത പറഞ്ഞതാണ്.

ജൻഡർ ഒഴിച്ച് സകല പ്രിവിലേജും അനുഭവിക്കുന്ന, സേഫ് സോണിൽ എന്ന് മനസ്സിലാക്കുന്ന, അത്യാവശ്യം റീച്ചും വിസിബിലിറ്റിയുമുള്ള ഒരു നടി ആക്രമിക്കപ്പെടുന്നു. പ്രമുഖ താരം ആരോപണ വിധേയനാവുന്നു. പ്രതി ആവുന്നു, 90 ദിവസത്തോളം അകത്ത് കിടക്കുന്നു. കേസ് നടക്കുന്നു,നിലവിൽ അക്കൂട്ടത്തിൽ ആ നടിക്കൊപ്പം നിൽക്കുന്നവർ മൈക്രോ മൈനോറിറ്റി ആണെന്ന് അറിയുമോ മമ്ത നിങ്ങൾക്ക്..? ഒപ്പം നിന്ന നാല് പേര് മൊഴി മാറ്റി ഓപ്പോസിറ്റ് ആയി. അതിൽ രണ്ട് പേര് പെണ്ണുങ്ങളാണ്.

വെള്ളം കുടിക്കാൻ കൊടുക്കുന്ന ഗ്ലാസിൽ വരെയുള്ള വിവേചനത്തെ പറ്റി നിങ്ങളുടെ സഹ പ്രവർത്തകൻ നീരജ് മാധവ് എഴുതിയ കുറിപ്പ് വായിച്ചിരുന്നോ മമ്ത..? തനിക്ക് നേരിട്ട ദുരനുഭവത്തെ പറ്റി എന്തുകൊണ്ടാണ് പെണ്ണുങ്ങൾ കൂടുതലായും തുറന്ന് പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? ആണുങ്ങളുടെ പ്രശ്നം പണിക്കൂലിയിലും മാറ്റി നിർത്തലിലും അവസാനിക്കുമ്പോൾ പെണ്ണുങ്ങളുടെ പ്രശ്നം എന്താണ് അതിനകത്ത് തീരാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ എന്നെങ്കിലും..?

ഇല്ല എന്ന് എനിക്ക് ഉറപ്പാണ്, ഉണ്ടെങ്കിൽ ഇപ്പൊ നടക്കുന്ന ഫെമിനിസ്റ്റ് മൂമെന്റുകളെ പെട്ടന്നുണ്ടായ കോലാഹലങ്ങളായി കാണാൻ നിങ്ങൾക്ക് കഴിയില്ല. ഇതിനെ ആണ് വിവേചനം എന്ന് പറയുന്നത്, നിങ്ങള് ഉണ്ണുകയും ഉടുക്കുകയും ഉറങ്ങുകയും ചെയ്യുന്ന പോലെ അല്ല എല്ലാവരും ആ പണി ചെയ്യുന്നത്. നിങ്ങൾക്ക് ഉള്ളതൊക്കെ തന്നെ എല്ലാവർക്കും ഉണ്ടെന്ന് നിങ്ങള് കരുതുന്നു. എല്ലാവരും സേഫ് സോണിൽ ആണെന്നാണ് നിങ്ങളുടെ ധാരണ. അതിന്റെ അർത്ഥം മറ്റുള്ളവരുടെ പ്രശ്നങ്ങളൊന്നും നിങ്ങളെ ബാധിക്കുന്നേ ഇല്ലെന്നാണ്.

എന്നെ എന്റെ അപ്പനും അമ്മയും ആൺകുട്ടിയെ പോലെയാണ് വളർത്തിയത് എന്ന് അഭിമാനത്തോടെ പറയുന്നതൊക്കെ ഭയങ്കര ബോറൻ സ്റ്റേറ്റ്മെന്റ് ആണ്, ജൻഡർ ഐഡന്റിറ്റി എന്ന് പറയുന്ന സംഗതിയുടെ ജനുവിനിറ്റിയെ വരെ question ചെയ്യുന്നുണ്ട് അത്. അതിൽ അഭിമാനിക്കാൻ ഒരു തേങ്ങയും ഇല്ല.

ഏറ്റവും പ്രാഥമികമായി എല്ലാവർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ടെന്നെങ്കിലും മനസ്സിലാക്കണം, ഓരോരുത്തരുടെയും ലക്ഷ്വറി പല തരമാണ്. അതിനെ അക്‌സെപ്റ്റ് ചെയ്യാൻ തയ്യാറാവണം. അതൊന്നും ചെയ്യാതെ ഇങ്ങനെ ഡയലോഗ് അടിക്കുന്നത് നിങ്ങള് നിൽക്കുന്ന വട്ടം വളരെ ചെറുതായതുകൊണ്ടാണ്. ഇത്രയും പറയുമ്പഴും നിങ്ങള് നിങ്ങളുടെ ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങളൊന്നും റദ്ദ് ചെയ്ത് വിമർശിക്കാൻ വ്യക്തിപരമായി കഴിയില്ല, നിങ്ങൾക്ക് നിങ്ങള് നിൽക്കുന്ന വട്ടം വിട്ട് പുറത്ത് കടക്കാൻ കഴിയട്ടെ എന്ന് മാത്രം ആത്മാർത്ഥമായി ആശിക്കുന്നു,

**

തോമസ് മത്തായി

മംമ്തയുടെ ഇന്റർവ്യൂ കണ്ട് വളരെ disappointed ആയി. ഈ നാട്ടിലെ ഓരോ സ്ത്രീയും ഉറ്റുനോക്കുന്ന ഒരു വ്യക്തിത്വമാണല്ലോ മംമ്ത മോഹൻദാസ്. A symbol of strength. അവരിങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ ശരിക്കും ഹൃദയം തകർന്ന് പോയി.  ‘ഞാൻ discrimination അറിയേണ്ടി വന്നിട്ടില്ലാ, സോ അതിൽ വിശ്വസിക്കുന്നില്ലാ…’

പിന്നെയെന്ത് കൊണ്ടാണ് മംമ്ത 15 കൊല്ലം ഒരു ഇൻഡസ്ട്രിയിൽ ജോലി ചെയ്തിട്ടും, നിങ്ങൾക്ക് payment disparity വ്യക്തമായി അനുഭവപ്പെടുന്നത്. നിങ്ങളെ പോലെ privilegeന്റെ ഒത്ത നടുക്ക് ജനിച്ച്, പബ്ലിക് സ്കൂളുകളിലും ഇന്റർനാഷണൽ സ്കൂളുകളിലും എഡ്യുക്കേറ്റഡ് ആയി, ഈ നാട്ടിലെ ഗ്രൗണ്ട് റിയാലിറ്റിയെ പറ്റി ഒരു ധാരണയുമില്ലാതെ ബബിളുകളിൽ വളർന്നവർക്ക് അങ്ങനെ ഒക്കെ തോന്നാം, അവരുടെ വായിൽ നിന്ന് ഇത് പോലത്തെ ഡയലോഗുകൾ ഇതിന് മുൻപും കേട്ടിട്ടുണ്ട്. ഇംഗ്ലീഷ് സ്ഫുടമായി സംസാരിക്കുന്നതും ഡിഗ്രീകൾ വാരിക്കൂട്ടുന്നതുമാണ് വെളിവ്‌ വെയ്ക്കൽ എന്ന് വിചാരിക്കുന്നവർ. ബാക്കി ഉള്ളവരെ അവജ്ഞയോടെ കാണുന്നവർ, രഹസ്യമായി കളിയാക്കി ചിരിക്കുന്നവർ. പക്ഷേ നിങ്ങൾ അങ്ങനെ ആയിരുന്നില്ലാ ഞങ്ങൾക്ക് മംമ്ത.

നിങ്ങൾ ചോദിച്ചില്ലേ, ‘ഈ രണ്ട് മൂന്ന് കൊല്ലമായിട്ട് ഇത് വരെ ഇല്ലാത്ത പോലെ women empowerment എന്ന് പറഞ്ഞ് ബഹളം വെയ്ക്കുന്നൂ..’ എന്ന്. Mamta, do you even understand what this rage, this anger is about. എന്തിനാണ് ഇങ്ങനെ ശബ്ദിക്കുന്നത്, ജസ്റ്റ് ഗോ ആൻഡ് ഡൂ ഇറ്റ് ഗേൾ എന്ന് പ്രിവിലേജിന്റെ പട്ട് മെത്തയിൽ ചവിട്ടി എത്ര കൂളായാണ് നിങ്ങൾ പറയുന്നത്. അങ്ങനെ ശബ്ദിക്കുമ്പോൾ എന്തോ എവിടെയോ ‘ഗ്രെയ്‌സ്’ പോവുന്നു പോലും, ഗ്രെയ്‌സ് അസ് എ വുമൻ! എന്ത് തേങ്ങാക്കൊല ഗ്രെയ്‌സാണ് അനീതിക്കെതിരെ പ്രതികരിക്കുമ്പോൾ ഇളകി വീഴുന്നത്. നിങ്ങൾ മനസ്സിലാക്കി വച്ചിരിക്കുന്ന പെണ്ണെന്താണ്. ആണുങ്ങൾ അടക്കി വാഴുന്ന സ്പേസുകൾ അലങ്കരിക്കാൻ മാത്രം കൊള്ളാവുന്ന ഫ്ലവർ വേസുകളോ.

മംമ്ത ഇത് നിങ്ങളുടെ കുറ്റമല്ലാ, ignorance ആണ്. You have no idea about what a woman has to go through daily in this society. പെണ്ണായത് കൊണ്ട് മാത്രം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവരുടെ വേദന നിങ്ങൾക്കറിയില്ലാ. പെണ്ണായത് കൊണ്ട് മാത്രം ഒരു പട്ടിയെ പോലെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നവരുടെ കണ്ണീർ നിങ്ങൾ കണ്ടിട്ടുണ്ടോ. ഏതെങ്കിലും ഒരു ഊളയുടെ ആട്ടും തുപ്പും കേട്ട്, അവനും അവന്റെ വീട്ടുകാരും പറയുന്ന അടിമപ്പണി മുഴുവൻ ചെയ്തിട്ട്, പിന്നെയും ഒരു മനുഷ്യൻ എന്ന പരിഗണന പോലും ലഭിക്കാത്തവർ. പെണ്ണായത് കൊണ്ട് മാത്രം. അച്ഛൻ, അല്ലെങ്കിൽ അനിയൻ ചേട്ടൻ ഭർത്താവ്, അങ്ങനെ ഏത് ആണിനും മെക്കിട്ട് കേറാവുന്ന, ചെണ്ടയെ പോലെ അടി കൊള്ളുന്ന സ്ത്രീകളുടെ ജീവിതം, അവരുടെ നിസ്സഹായതയ്ക്ക് മുന്നിൽ നിങ്ങൾക്ക് ഉത്തരം മുട്ടിയിട്ടുണ്ടോ.

5 മണി 6 മണി സമയം കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ നിങ്ങൾക്ക് മനസ്സിലാവുമോ. ഇറങ്ങേണ്ടി വന്നാൽ, ഒരു ബസ് സ്റ്റാൻഡിലോ മറ്റോ ചെന്ന് നിന്നാൽ, അപ്പോ കളി ചോദിച്ച് വരുന്നവന്മാരെ നിങ്ങൾ കണ്ടിട്ടുണ്ടോ, അങ്ങനെ ഹ്യൂമിലിയേറ്റ്‌ഡ് ആയിട്ടുണ്ടോ നിങ്ങൾ. ഒരു വട്ടമല്ലാ, ദിവസവും നടക്കുന്ന കാര്യമാണ് പറയുന്നത്, ഈ നാട്ടിലെ നോർമൽ ഡെയ്‌ലി സംഭവം. ഇതൊന്നും അറിയാതെ ദയവ് ചെയ്ത് സംസാരിക്കരുത്. അപേക്ഷ ആണ്, സഹിക്കാൻ പറ്റുന്നില്ലാ അതാ.

നബി: ഞാനത് അനുഭവിച്ചിട്ടില്ല, അതുകൊണ്ട് അതിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു വൃത്തികേടാണ് സുഹൃത്തേ.