സ്വയം തിരുത്തലുകൾക്ക് തയ്യാറാകാത്ത, അങ്ങേയറ്റം വൃത്തികെട്ട മനോഭാവം നിർഭാഗ്യവശാൽ ടിനി ടോമിനെ പോലുള്ളവരിൽ ഉണ്ട്

271

Sijin Vijayan

താൻ തന്നെയോ താൻ ജോലി ചെയ്യുന്ന മേഖലയിലോ ജോലിയുടെ ഭാഗമായി തന്നെ വ്യക്തിയേയോ വിഭാഗത്തെ തന്നെയോ അധിക്ഷേപിക്കുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടായി എന്ന് കരുതുക. അതിനെ രണ്ട് തരത്തിൽ നോക്കിക്കാണാൻ പറ്റും, ഒന്ന് തെറ്റാണെന്ന് തിരിച്ചറിയുക എന്നതാണ്, രണ്ടാമത്തേത് അതിനെയങ്ങ് നിസാരവൽക്കരിച്ച് അതൊക്കെ സർവ സാധാരണമാണ്, അതിലൊന്നും ഒരു തെറ്റുമില്ല എന്ന് സ്റ്റേറ്റ് ചെയ്യുക. ഇതിലെ രണ്ടാമത്തെ ഓപ്ഷൻ പിന്തുടരുന്നവർ ഒരിക്കലും സ്വയം തിരുത്തലുകൾക്ക് തയ്യാറാകാത്ത അങ്ങേയറ്റം വൃത്തികെട്ട മനോഭാവം ഉള്ളവർ ആണ്. നിർഭാഗ്യവശാൽ ടിനി ടോം അങ്ങനൊരു ആളാകുന്നു,

കടപ്പാട് – കൗമുദി ചാനൽ വീഡിയോ 

കോമഡി ഷോകളിലെ വംശീയ അധിക്ഷേപങ്ങളെ അടക്കം വളരെ സിംപിൾ ആയ, ഇത് വെറും തമാശയല്ലേ, അത് നിങ്ങൾക്ക് ആ സ്പിരിറ്റിൽ എടുത്താൽ പോരെ എന്നൊക്കെയാണ് നിലപാട്. കൂടെ തന്നെ ഒത്തിരി പട്ടികജാതി വിഭാഗത്തിൽ പെട്ട ആളുകൾക്ക് അന്നം കൊടുത്ത പ്രസ്ഥാനമാണ് മിമിക്രി എന്നും പറഞ്ഞു വെക്കുന്നുണ്ട്.. എന്താ ല്ലേ.അത് കഴിഞ്ഞ് ആ മഹാനായ മനുഷ്യൻ പറയുന്ന അടുത്ത ഡയലോഗ് ആണ് ഹൈലൈറ്റ് .പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും തർക്കിക്കാൻ നിൽക്കരുത്, അവരൊക്കെ അവർക്ക് സ്കില്ലും എയിമും ഇല്ലാത്തതുകൊണ്ട് ആണ് ആ മേഖലയിൽ എത്തി പെട്ടത് ന്ന്.. “ഞാൻ മാന്യമായിട്ടാണ് ഇതൊക്കെ പറയുന്നത് കേട്ടോ” എന്ന ആത്മഗതത്തിന് ശേഷമുള്ള അടുത്ത ഡയലോഗ് ഇങ്ങനെയാണ്.”അവരോടൊക്കെ സംസാരിക്കാൻ നിന്നാൽ നമ്മൾ നാറും” ന്ന്.. എങ്ങനെ ണ്ട്..

ഇതൊക്കെ കേട്ട് പറഞ്ഞ വൃത്തികേടിനെ എക്സ്പ്രഷൻകൊണ്ട് പോലും ഒന്ന് തിരുത്താൻ തയ്യാറാകാതെ ബഹുമാനപൂർവ്വം കുന്തം വിഴുങ്ങിയ മട്ടിൽ വാ പൊളിച്ച് ടിനി ടോമിനെ കേൾക്കുന്ന ഷാഫി.. ഐ വാ.നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാവാൻ വേണ്ടിയാണ് പലരും മാന്യമായി ജോലി ചെയ്യുന്ന എന്നെ പോലുള്ളവരെ ചൊറിയുന്നത്, നമ്മളവരുടെ പേര് പറയുന്നത് തന്നെ അവർക്കൊരു മൈലേജ് ആണ് ന്ന്.ആര്, മേലെ വിവരിച്ച ടിനി ടോം.. ഹൌ ഡാർക്ക്.അതിന്റെ കൂട്ടത്തിൽ ഗായത്രി(പേര് പറയാതെ തന്നെ) നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞിരുന്നെന്നും വോയ്‌സ് റെക്കോർഡ് അടക്കം കയ്യിലുണ്ടെന്നും അതൊന്നുമങ്ങനെ പുറത്ത് വിടേണ്ട കാര്യം എനിക്കില്ലെന്നും അത്യാവശ്യം നല്ല പവറിൽ തന്നെ തള്ളിയിട്ടുണ്ട്..

പേര് പോലും പറയാതെ സെലിബ്രിറ്റി എന്ന് മാത്രം പറഞ്ഞ് വല്യ ഫെയിം ഒന്നും അല്ലാതിരുന്ന ഒരു പെങ്കൊച്ച് ഇങ്ങേരുടെ പോയ്‌ മുഖം ഒരു പൊതു വിഷയമായി തന്നെ ക്രീയേറ്റീവ് ആയി ബ്യൂട്ടിഫുൾ ആയി തുറന്ന് കാട്ടിയതിന്റെ ഭാഗമായുള്ള കരച്ചില് ആണ്.. പപ്പയുടെ സ്വന്തം അപ്പൂസിലെ മമ്മുട്ടി അന്ന് ഇത്രേം നന്നായി കരഞ്ഞു കാണില്ല.അന്നൊരു ദിവസം ഗായത്രി ഇവരൊക്കെ കൂടി കാണിക്കുന്ന വൃത്തികേടുകളെ തുറന്ന് കാണിച്ച് ഇങ്ങേരെ ഭിത്തിയിൽ കയറ്റിയതിന്റെ ഫ്രസ്‌ട്രേഷൻ ഒരു അവസരം ഒത്തു വന്നപ്പോൾ തീർത്തതാണ്.എങ്ങനെ ണ്ട്. അവസാനം ടിനി ടോമിന്റെ ആ അഞ്ചു മിനുട്ട് വീഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്ക് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു സുഹൃത്തുക്കളെ… എല്ലാവരും ദുഃഖത്തിൽ പങ്കു ചേരണം എന്ന് അഭ്യർത്ഥിക്കുന്നു.


Tinku Johnson

എന്തായാലും ടിനി ടോമിന്റെ ഇന്റർവ്യൂ വിളിച്ചു പറയുന്ന ഒന്നുണ്ട് , .എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ സ്ഥാപിക്കാൻ ശ്രമിച്ചാലും ഉള്ളിന്റെയുള്ളിൽ കിടക്കുന്ന ഒരുതരം വൃത്തിക്കെട്ട കാഴ്ചപ്പാടും ദുഷ്ചിന്തയുമൊക്കെ പുറത്ത് വരിക തന്നെ ചെയ്യുമെന്ന് .
” ഞാൻ വിദ്യാഭ്യാസമൊക്കെയുള്ള ഒരാളല്ലേ ” എന്നൊക്കെ സ്വയം പറയുന്നുണ്ട് പുള്ളിക്കാരൻ .എന്ത്‌ ചെയ്യാം വാക്കുകളിൽ അതില്ലെന്ന് മാത്രമല്ല , മറ്റൊരാളെ അംഗീകരിക്കാനും ബഹുമാനിക്കാനും താനെന്ന വ്യ്കതിക്ക് കഴിയുന്നില്ലെങ്കിൽ തനിക്കുണ്ടെന്ന് പറയുന്ന വിദ്യാഭ്യാസം കൊണ്ട് എന്താണ് പ്രയോജനമെന്നു സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു .” മൂക്കിലെ രോമം ” എന്നൊക്കെയുള്ള താരതമ്യപ്പെടുത്തുന്നതിനിടയിൽ താൻ നല്ലവനാണെന്നും പാവങ്ങളെ സഹായിക്കാൻ ഓടിയെത്താനുള്ള മനസ്സ് തനിക്കുണ്ടെന്നും അയാൾ എടുത്തെടുത്തു പറയുന്നുമുണ്ട് . നോക്കണേ എന്ത് നല്ല മനസാണെന്ന് . കാരണവന്മാർ പറഞ്ഞിട്ടുണ്ടത്രെ ” പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും തർക്കിക്കരുതെന്ന്, എന്തെന്നാൽ നമ്മൾ നാറുമത്രേ . ഇവിടെയെല്ലാം വ്യ്കതമാണ് . മറ്റുള്ളവരെയൊക്കെ ബഹുമാനിക്കണമെന്നും സഹജീവികളോട് എങ്ങനെയൊക്കെ പെരുമാറണമെന്നും ആദ്യം പഠിക്കേണ്ടത് വീടുകളിൽ നിന്ന് തന്നെയാണ് . അത് തനിക്കുണ്ടായില്ലെന്നൊരാൾ പറയുമ്പോൾ പിന്നെയെന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ .

ഒരു സ്ത്രീയോട് ആശയപരമായി സംസാരിച്ചു നില്ക്കാൻ കെല്പില്ലാതെയാകുമ്പോൾ അവരെ കടന്നാക്രമിക്കുക എന്നത് സോഷ്യൽ മീഡിയകളിൽ നമ്മളൊക്കെ എത്രയോ വെട്ടം കണ്ടിട്ടുള്ളതാണ് . താനൊരു വിദ്യാഭ്യാസ സമ്പന്നനും നല്ലവരിൽ നല്ലവനും കുടുംബ പാരമ്പര്യമുണ്ടെന്നും കലാപരമായി മുന്നിൽ നിൽക്കുന്ന ഒരാളുമാണെന്നൊക്കെ വീമ്പിളക്കുന്ന ടിനി ടോമിനെപ്പോലെയുള്ളവരും അവരിൽ നിന്നും വെത്യസതനല്ല എന്ന് സ്വയം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഈ ബഹുമാനമെന്നത് കൊടുത്താൽ മാത്രം തിരിച്ചു കിട്ടുന്ന ഒന്നാണ് സാറേ ,നല്ല സംസ്കാരമെന്നത് ഒരു ജീവിതം കൊണ്ട് നേടിയെടുക്കേണ്ടതും . ചിലരെയൊക്കെ തിരിച്ചറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് .എന്തൊരു പൊള്ളയാണ് ചിലരുടെ ഉള്ളറകൾ .