Sijin Vijayan
ആർക്കറിയാം എന്ന സിനിമയിൽ ബിജു മേനോനും നായാട്ട് ഉൾപ്പടെയുള്ള സിനിമകളിൽ ജോജു ജോർജും വളരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, ഇന്ദ്രൻസ് ഹോമിൽ എടുത്ത എഫെർട്ടിനേക്കാൾ ഏറെ ഇട്ടിയവിര ആകാൻ ബിജുമേനോനും ചെയ്ത കഥാപാത്രങ്ങൾക്ക് വേണ്ടി ജോജുവും വർക്ക് ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം.
കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സിനിമകൾ ആർക്കറിയാം എന്ന സിനിമയും ദിലീഷ് പൊത്തന്റെ ജോജിയും ആണ്.മൂന്നേ മൂന്ന് പടംകൊണ്ട് ക്രാഫ്റ്റിന് അപ്പുറം ദിലീഷ് പോത്തൻ എന്ന സംവിധായകൻ ഏറ്റവും അത്ഭുതപ്പെടുത്തിയിട്ടുള്ള സംഗതി പുള്ളി പുള്ളീടെ ആക്ടർസിനെ പെർഫോം ചെയ്യിക്കുന്ന രീതിയും സ്കെയിലുമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോത്തേട്ടൻ ബ്രില്യൻസ് ഈ ആക്ടര്സിനെ ഉപയോഗിക്കുന്ന അപാരമായ സ്കിൽ ആണ്.
ഫഹദ് ഫാസിൽ എന്ന നടന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനങ്ങളും ദിലീഷ് പോത്തൻ സിനിമകളിലെത് ആണ്, ഒട്ടും ലൗഡ് അല്ലാതെ സ്‌ട്രെസ്സും സ്‌ട്രെയിനും ഇല്ലാതെ ആസ്വദിച്ച് ചെയ്ത പോലെ തൊന്നും. മറ്റൊരു കാസ്റ്റിൽ ആലോചിച്ചിരുന്ന കള്ളൻ പ്രസാദിന് മറ്റൊരു ബദൽ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വിധം ഭംഗിയായി ഫഹദ് ചെയ്ത് വെച്ചിട്ടുണ്ട്, വളരെ സങ്കീർണമായ എക്സ്പ്രഷൻസിനെ ക്ലോസിലും എക്സ്ട്രീം ക്ലോസിലും പ്രസന്റ് ചെയ്യുക എന്നുള്ളത് ഒരു നടനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ട് ഉള്ള ഒരു കാര്യമാണ്, യാതൊരു ഗിമ്മിക്കും അവിടെ നടപടി ആകില്ല.
മഹേഷിലും തൊണ്ടിമുതലിലും ജോജിയിലും ഫഹദ് ഫാസിൽ എന്ന നടനെ ദിലീഷ് പോത്തൻ എന്ന സംവിധായകൻ അങ്ങനെ ഉപയോഗിച്ച നിരവധി മോമെന്റസ് ഉണ്ട്, ആ മൊമെന്റ്സിനോട് ഫഹദ് എന്ന നടൻ മാറ്റാരെക്കാളും നീതി പുലർത്തിയിട്ടുമുണ്ട്.ദിലീഷ് പോത്തൻ സിനിമകളിലെ ഫഹദ് ഫാസിൽ ബോഡി ലാംഗ്വേജ്കൊണ്ട് കഥാപാത്രത്തിനും സിനിമക്കും വേണ്ടി ഏറ്റവും മികച്ച രീതിയിൽ കോണ്ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്, മലയാളത്തിൽ തന്നെ ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച, ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്.
ജോജിയിൽ ജോമോൻ കള്ളം പിടിക്കുന്നതും തുടർന്നുള്ള രംഗങ്ങളുമൊക്കെ ഏറ്റവും മികച്ച ഉദാഹരണം ആണ്, മഹേഷിൽ ആ വേരിയേഷൻ കഥാപാത്രത്തിന്റെ സ്വഭാവം മാറുന്ന സമയങ്ങളിലൊക്കെ കൃത്യമായി ഫീൽ ചെയ്യും, തൊണ്ടിമുതലിൽ തുടക്കം മുതൽ ഒടുക്കം വരെ നിരവധി ഉണ്ട്. ജോജി എന്ന സിനിമയിലെ ഫഹദിന്റെ പെർഫോമൻസ് അടിപൊളി ആയിരുന്നു എന്ന് മാത്രമല്ല, കണ്ട് പരിചയിച്ചതിൽ നിന്ന് ഡിഫെറെന്റും ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ളതും പൂർണതയോട് ഏറ്റവും അടുത്ത് നിൽക്കുന്നതുമായാണ് തോന്നിയത്. എനിക്ക് കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് ഫഹദ് ഫാസിലിന്റേതാണ്.