അഹാനാ ഇത് ലവ് ലെറ്റർ അല്ല, ഞാൻ സംഘികൾക്ക് ലവ് ലെറ്റർ എഴുതാറില്ല

117

Sijin Vijayan

പ്രിയപ്പെട്ട അഹാന,

നിങ്ങൾ കാണാൻ നല്ല സുന്ദരി ആണ്. അഭിനയവും നല്ലതാണ്. നിങ്ങളുടെ സൈബർ ബുള്ളിയിങ്ങിന് എതിരെയുള്ള വീഡിയോ കണ്ടു, നന്നായി ഇഷ്ടപ്പെട്ടു. പറയേണ്ടതുള്ള പ്രസക്തമായ സംഗതികൾ തന്നെയാണ് നിങ്ങൾ പറഞ്ഞത് അത്രയും തന്നെ. പക്ഷേ വലിയൊരു പ്രശ്നമുണ്ട്. 1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്‌സെ എന്ന തീവ്രവാദി നമ്മുടെ രാഷ്ട്രപിതാവിനെ വെടി വെച്ചു കൊന്നു, അയാൾ ഒരു ആർ എസ് എസുകാരൻ ആയിരുന്നു. ഫ്രീഡം ഓഫ് എക്സ്പ്രെഷൻ ആണ് ഹനിക്കപ്പെട്ടത്.അതൊരു തുടക്കമായി കണ്ടാൽ തന്നെ ഇന്ന് ഞാനിത് എഴുതും വരെ ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങി ഒത്തിരി പേരെ അവർ പറയാനുള്ളത് പറഞ്ഞതുകൊണ്ട് മാത്രം കൊന്നു തള്ളിയിട്ടുണ്ട്.

ഗുജറാത്തിലും മുസാഫർ നഗറിലും ഉൾപ്പടെ നിരവധി ഇടങ്ങളിൽ ഇസ്ലാം ആയതുകൊണ്ട് മാത്രം ഇവരുടെ കത്തിക്കും തോക്കിനും ബോംബിനും ഇരയായവർ ഒത്തിരി ഉണ്ട്. മുസ്ലിം ആയതുകൊണ്ട് മാത്രം ഒരു കൊച്ചു പെൺകുട്ടിയെ അവർ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു കളഞ്ഞിട്ടുണ്ട്.ഇപ്പോഴും പൊളിറ്റിക്സ് സംസാരിക്കുന്നതുകൊണ്ട് മാത്രം സംഘികളാൽ കൊല്ലപ്പെടുന്ന ഒത്തിരി ദളിതുകളു മറ്റ് ന്യുനപക്ഷങ്ങളും ജീവിക്കുന്ന നാടാണ് നമ്മുടെ ഇന്ത്യ. രാഷ്ട്രീയം പറഞ്ഞതുകൊണ്ട് മാത്രം എന്തോരം ലെഫ്റ്റ് മനുഷ്യരെ അവർ കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നോ.ബീഫ് തിന്നതിനും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനും അവർ ആളുകളെ കൊന്നു തള്ളുന്നുണ്ട്. ഇടത് രാഷ്ട്രീയം പറയുന്ന സെലിബ്രിറ്റികളെ അവർ കേരളത്തിലും ആക്രമിക്കുന്നത് പതിവാണ്.

സോഷ്യൽ മീഡിയയിൽ തുറന്ന് സംസാരിക്കുന്ന സ്ത്രീകൾക്ക് നേരെ ഏറ്റവുമധികം സൈബർ ബുള്ളിയിങ് നടത്തുന്ന വിഭാഗം സംഘപരിവാർ തീവ്രവാദികൾ ആണ്.അവർക്ക് സൈബർ ബുള്ളിയിങ് നടത്താൻ പെണ്ണ് ആവണം എന്നൊന്നും ഇല്ല, അവർക്കെതിരെ സംസാരിക്കുന്ന എല്ലാവരോടും അവർ ഇത് തന്നെയാണ് ചെയ്യുന്നത്. നിങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ ഉള്ള മറ്റ് പ്രമുഖരോട് ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാൻ പറ്റും.ഒരൊറ്റ സംഘി പോലും ഇന്നൊവേറ്റീവ് ആയി പൊളിറ്റിക്സ് സംസാരിക്കുന്നത് ഞാൻ ഇതുവരെയും കേട്ടിട്ടില്ല.freedom of expression എല്ലാവർക്കും ഉള്ളതാണ് എന്ന് താങ്കൾക്ക് നന്നായി അറിയാം എന്നുള്ളതുകൊണ്ട് കൂടുതൽ വിശദീകരിക്കേണ്ടതില്ല എന്ന് കരുതുന്നു.

കമലിനെ കമാലുദീൻ എന്ന് വിളിക്കുന്ന ആ പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ടാണ് 1.9m ആളുകളുള്ള പ്രൊഫൈലിലൂടെ നിങ്ങൾ സൈബർ ബുള്ളിയിങ്ങിനെപറ്റി ആളുകൾക്ക് ക്ലാസ് എടുക്കുന്നത് എന്ന് വെറുതെ ഒന്ന് ഓർമിപ്പിച്ചതാണ്.This is not a love letter ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത് കേട്ടോ, സംഘികൾക്ക് ലവ് ലെറ്റർ എഴുതണമെങ്കിൽ ഞാൻ എത്ര മോശം ആളായിരിക്കണം.😊