‘വെളുപ്പിക്കൽ’ എന്ന വംശീയതയാണ് ചില വനിതാ മാധ്യമങ്ങൾ കാലങ്ങളായി വിറ്റ് കാശാക്കുന്നത്

0
92

Sijin Vijayan

“മനക്കട്ടിയുള്ള പെണ്ണുങ്ങൾ” എന്ന തലക്കെട്ടിൽ ഗൃഹലക്ഷ്മിയിൽ കനിയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലാക്കത്തിലെ ഗൃഹലക്ഷ്മിയുടെ മുഖചിത്രം കനിയുടെ തന്നെ ഇമേജ് ആണ്.ഇൻസ്റ്റാ സ്റ്റോറിയിൽ അതിനെ സംബന്ധിച്ച് കനി പറഞ്ഞത് രാഷ്ട്രീയമായി ഏറെ പ്രസക്തമാണ്. “എന്റെ ഒറിജിനൽ രൂപം എവിടെ” എന്നാണ് കനിയുടെ സ്റ്റേറ്റ്മെന്റിന്റെ അന്തസത്ത.
വനിത, ഗൃഹലക്ഷ്മി തുടങ്ങിയ മാസികകൾ കാലങ്ങളായി അവരുടെ ഓഡിയന്സിന് കൊടുത്തതും കൊടുത്തുകൊണ്ടിരിക്കുന്നതും എലൈറ്റ് ക്ലാസ് എക്സ്പ്രഷൻസിന്റെ ഓവർഡോസ് ആണ്.

വെളുപ്പിൽ മുങ്ങിയ സ്ത്രീ സങ്കല്പമാണ് അന്നും ഇന്നും അവരുടേത്. എംപ്വർമെന്റ് പറയുന്നതും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കുന്നതും വെളുപ്പിലൂടെ തന്നെ.മുൻപൊരിക്കൽ പൊളിറ്റിക്കൽ ആയി ഒരു പോസ്റ്റ് എഴുതിയ സമയത്ത് ഞാനതിൽ വിമർശനാത്മകമായി തന്നെ “വെളുപ്പിക്കൽ” എന്നൊരു പ്രയോഗം നടത്തിയിരുന്നു. അതിൽ തികഞ്ഞ വംശീയത ഉണ്ടെന്ന് ഒരു സുഹൃത്ത് ചൂണ്ടി കാണിച്ചപ്പോഴാണ് അന്നത് ശ്രദ്ധിച്ചത്.സത്യമാണ്, വെളുപ്പിക്കൽ എന്ന പ്രയോഗത്തിനകത്ത് തികഞ്ഞ വംശീയത ഉണ്ട്. ആ വംശീയതയാണ് വനിത, ഗൃഹലക്ഷ്മി ഇത്യാദി ടീമുകൾ കാലങ്ങളായി വിറ്റ് കാശാക്കുന്നതും അവരാൽ കഴിയും പോലെ കുത്തി വെക്കുന്നതും.

അതിനെ ആണ് കനി തന്റെ ഐഡന്റിറ്റിയിൽ നിന്നുകൊണ്ട് ഒരു സ്റ്റേറ്റ്മെന്റിലൂടെ ചൂണ്ടി കാണിച്ചത് ❤️വ്യക്തമായ കളർ പൊളിറ്റിക്സും ക്ലാസ് പൊളിറ്റിക്‌സും ഉണ്ട് കനിയുടെ സ്റ്റേറ്റ്മെന്റിൽ എന്തുകൊണ്ടാണ് കാസ്റ്റ് ഐഡന്റിറ്റിയിൽ നിന്നുകൊണ്ട് മാത്രം നിങ്ങള് രാഷ്ട്രീയം സംസാരിക്കുന്നത് എന്ന് ദളിത്‌ പൊളിറ്റിക്കൽ പ്രൊഫൈലുകളോട് സേഫ് സോൺ വിമർശന ജീവികൾ ചോദിക്കാറില്ലേ..? ഇത് തന്നെ കാര്യം