ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന അക്രമത്തിനോട് അവൾ കൂടി അംഗമായിരുന്ന അവളുടെ സംഘടന മൊത്തത്തിൽ വിധേയപ്പെടുന്നു, കഷ്ടം

118

Sijin Vijayan

ഇടവേള ബാബു ‘അമ്മ സംഘടനയുടെ അമരത്ത് കാലങ്ങളായി ഇരിക്കുന്ന ആളാണ്‌, ആ സംഘടനക്കകത്തെ സ്ത്രീകളുടെ സെക്യൂരിറ്റിക്ക് എന്ത് ഗ്യാരണ്ടി ആണ് ഉള്ളത്. സിദ്ദിഖ്, അമ്മയിലെ ഏറ്റവും തല മുതിർന്ന അംഗങ്ങളിൽ ഒരാൾ ആണ്, അമ്മയുടെ ഔദ്യോഗിക നിലപാട് പലപ്പോഴും അയാൾ പരസ്യമായി പറയുന്നത് കേട്ടിട്ടുണ്ട്.ഇത്രയെളുപ്പം റേപ്പിനോട് കൂറ് കാണിക്കാൻ പാകത്തിന്, നിലപാട് ഓന്തിനെ നാണിപ്പിക്കും മട്ടിൽ തിരുത്തി വേട്ടക്കാരനോട് വിധേയപ്പെടാൻ പാകത്തിനുള്ള മൈൻഡ് സെറ്റ് ഉള്ള ആൾ ഒരു കലാകാരൻ എന്ന ഐഡന്റിറ്റി ഉള്ള ആൾ, പൊതു സമൂഹത്തിൽ ആർട്ടിസ്റ്റ് എന്ന നിലയിൽ തന്നെ ഉത്തരവാദിത്തപ്പെട്ട ആൾ, സ്വന്തം തൊഴിലാളി സംഘടനയുടെ ഔദ്യോഗിക മുഖമാകാൻ ആംബിയർ ഉള്ള ആൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ മൂല്യം എന്താണ്.. സ്ത്രീകൾ എന്ത് ധൈര്യത്തിലാണ് നിങ്ങളെ വിശ്വസിക്കുക..?

ബിന്ദു പണിക്കരും ഭാമയും മലയാള സിനിമയിലെ രണ്ട് ജനറേഷനെ റെപ്രെസെന്റ് ചെയ്യുന്ന പെണ്ണുങ്ങൾ ആണ്. ഒരു സ്ത്രീ അതി ഭീകരമായി വേട്ടയാടപ്പെടുമ്പോൾ സ്ത്രീ ആയി നിന്നുകൊണ്ട് തന്നെ റേപ്പ് നോട്‌ കൂറ് പുലർത്താൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്..?ഇവരുടെ പൊളിറ്റിക്കൽ ബോധ്യങ്ങളെ ഏതെങ്കിലും സ്പെസിഫിക് സ്കെയിൽ വെച്ച് അളക്കാൻ കഴിയില്ല.പല അർത്ഥത്തിലും നാലും നാല് സ്പെസിമെനുകൾ ആണ്. ഇങ്ങനത്തെ ഒത്തിരി പേർ ഉറപ്പായും കാണും അവരുടെ കൂട്ടത്തിൽ.സ്ത്രീകളെ സംബന്ധിച്ച് ആ സംഘടന പൊളിറ്റിക്കലി ബിഗ് ഫ്ലോപ്പ് ആയ അതിഭീകരമായ ഇസെക്യൂരിറ്റിയുടെ അല്ലെങ്കിൽ വിധേയപ്പെടലിന്റെ ഇടമാണ് എന്ന് കരുതാനേ നിർവാഹമുള്ളൂ.

അല്ലേൽ എതിർപ്പുകളുടെ ശബ്ദം റിമയിലും രമ്യ നമ്പീശനിലും രേവതിയിലും ആഷിക്കിലും തീരില്ലായിരുന്നു, ഞാനിത് എഴുതുന്ന ഈ നിമിഷങ്ങൾക്കകം അവരുടെ കൂട്ടത്തിൽ നിന്ന് കൂടുതൽ പ്രതികരണങ്ങൾ വന്നേനെ.മിക്ക വിഷയങ്ങളിലും പൊളിറ്റിക്കൽ സ്റ്റാൻഡ് പറയാറുള്ള മറ്റ് സെലിബ്രിറ്റി നിലപാട് സിംഹങ്ങൾ ഒക്കെ എവിടെ പോയി..? ദിവസങ്ങളോളം റേറ്റിംഗിന് വേണ്ടി വാർത്ത മസാല കൂട്ടി തീവണ്ടി കണക്കെ ഓടിച്ച മാധ്യമങ്ങളുടെ ഇപ്പോഴത്തെ നിലപാട് എന്താണ്..? ആളുകളെ വിളിച്ചു കൂട്ടി ചർച്ച ചെയ്യുമോ.

പതിനഞ്ചു മിനുട്ട് മാത്രം നീളമുള്ള ചെറിയ ബിറ്റിലേക്ക് മുക്കിക്കളയാൻ പാകത്തിനൊരു കൊച്ചു വാർത്തയാണ് ഇതെന്ന് കരുതുന്നില്ല.. ഒരു സ്ത്രീക്ക് അവളുടെ തൊഴിലിടത്തിൽ നേരിടേണ്ടി വന്ന അക്രമത്തിനോട് അവൾ കൂടി അംഗമായിരുന്ന അവളുടെ സംഘടന മൊത്തത്തിൽ വിധേയപ്പെടുന്നത് ആ സംഘടനയിലെ മുഴുവൻ സ്ത്രീകളുടെയും സുരക്ഷിതത്വത്തെ സംബന്ധിക്കുന്ന വിഷയമാണ്..
Stand With surviver എന്നത് വെറുതെയങ്ങ് പറഞ്ഞു പോകാൻ കഴിയുന്ന ഒരു സിമ്പിൾ സ്റ്റേറ്റ്മെന്റ് അല്ല എന്ന്.

ഇത് ഈ മൊഴി മാറ്റിയ നാല് പേരിൽ ചർച്ച ചെയ്ത് അവസാനിപ്പിക്കേണ്ട പൊളിറ്റിക്കൽ സബ്ജക്ട് അല്ല. അങ്ങനെയാണെന്ന് കരുതുന്നെങ്കിൽ അതിന്റെ അർത്ഥം റേപ്പ് എന്ന് പറയുന്ന സംഗതിയെ ഒരു കോംപ്രമൈസ് മീറ്റിങ്ങിൽ ഒത്തുതീർപ്പാക്കാൻ പാകത്തിനുള്ള ഒന്നാണ് എന്ന അങ്ങേയറ്റത്തെ വൃത്തികേടിനെ അക്‌സെപ്റ്റ് ചെയ്യലാണ്.സർവൈവറിന് ഒപ്പം നിൽക്കുക എന്നതിനപ്പുറം, കൂട്ടുകാരിയെ ചേർത്ത് നിർത്തുക എന്നതിനപ്പുറം റിമയും രേവതിയും രമ്യയും ഉൾപ്പടെയുള്ള എതിർപ്പിന്റെ ശബ്ദങ്ങൾ മേൽ പറഞ്ഞ വൃത്തികേടിനെ അക്‌സെപ്റ്റ് ചെയ്യാൻ തയ്യാറല്ലാത്തവർ ആണ്.. ❤️അങ്ങനെയുള്ളവർ വളരെ കുറവാണെന്നത് ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. ഇതൊരു വലിയ സോഷ്യൽ ഇഷ്യൂ ആണ്.