സ്പോയിലർ ഉണ്ട്
എന്തൊരു മോശം മനുഷ്യനാണ് അയാൾ…
Sijin Vijayan
ഒരാളെ ഒരു ഗെയിം കളിക്കുന്ന ലാഘവത്തോടെ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്ത് സ്വന്തം കാര്യം നടത്തി വളരെ കുൾ ആയി മുന്നോട്ട് നടക്കുന്ന, അയാൾ നന്നാവുന്നതിന് വേണ്ടി ചുറ്റുപാടുകൾ അത്രമാത്രം പോസിറ്റീവ് ആയി ഇടപെട്ടിട്ടും നവീകരിക്കപ്പെടാൻ ഒരു തരത്തിലും തയ്യാറാവാത്ത ഗജ ഫ്രോഡ് ആണ് വിശാൽ (sarjano).കോളേജിൽ നിന്ന് പിരിഞ്ഞു പോകുന്ന ദിവസം, മുൻ കാമുകി ഗായത്രിയുമായി സെക്സ് സാധ്യമാക്കുന്നതിന് വേണ്ടിയുള്ള വിശാലിന്റെ ടാക്ടിക്കൽ ആയ ശ്രമങ്ങളും അയാൾ അതിൽ വിജയിക്കുന്നതുമാണ് സിനിമയുടെ ആകെ മൊത്തം ഉള്ളടക്കം.ബാക്കി കാല്പനികതയൊക്കെ ചുമ്മാതാണ്.
അവരുടെ റിലേഷൻഷിപ്പ് ബ്രേക്ക് ആവുന്നത് വിശാൽ ഒരാള് കാരണമാണ്, വിശാലിനെ ഒരു ബെറ്റർ മനുഷ്യനാക്കാൻ നാല് കൊല്ലം പട്ടിപ്പണി എടുത്തിട്ടുണ്ട് ഗായത്രി. അതിൽ അവൾ പരാജയപ്പെട്ടു.അത്രേം വെറുത്ത് മടുത്ത് അവസാനിപ്പിച്ച ബന്ധമാണ്. അയാൾ ഒരു ബെറ്റർ ചോയ്സ് അല്ലെന്ന് മാത്രമല്ല, ബെറ്റർ ചോയ്സ് ആവാൻ പോയിട്ട് സ്വയം ഒരു നല്ല മനുഷ്യൻ ആവാനുള്ള ശ്രമം പോലും നടത്താൻ തയ്യാറാവാത്ത ആളാണ്.
റിലേഷൻഷിപ്പിൽ, റിലേഷൻഷിപ്പിന് ശേഷം ഒരു മനുഷ്യൻ എങ്ങനെ ആകരുത് എന്നുള്ളതിന് മികച്ച ഉദാഹരണമാണ് വിശാൽ.അവസാന ദിവസം ഗായത്രിയുടെ സുഹൃത്ത് ആയിരുന്ന റോഷൻ അവളെ പ്രൊപ്പോസ് ചെയ്യുന്ന ഒരു സീൻ ഉണ്ട്, എത്ര മാന്യമായാണ് അയാൾ അവളോട് ആ സമയം ഇടപെടുന്നത്. ആ സമയം നമ്മുടെ നായകൻ വിശാൽ അവരുടെ പേർസണൽ സ്പേസിൽ കേറി വന്ന് ഹീറോയിസം കാണിക്കുന്നുണ്ട്.ഇനി നമുക്ക് സംസാരിക്കാം.. നിങ്ങൾ അങ്ങോട്ടിരുന്നാൽ ഞാനും അങ്ങോട്ട് ഇരിക്കും, ഇത് കാന്റീൻ അല്ലെ ഇവിടെ ആർക്ക് വേണേലും എവിടെ വേണേലും ഇരുന്നൂടെ എന്ന് തുടങ്ങി റോഷന്റെയും ഗായത്രിയുടെയും തികച്ചും പേർസണൽ ആയി നടക്കേണ്ടിയിരുന്ന ഒരു കമ്മ്യൂണിക്കേഷൻ അങ്ങോട്ട് നശിപ്പിച്ചു കയ്യിൽ കൊടുക്കും.
ഈ മര്യാദകേടിന്റെ പല വേർഷനുകൾ പ്രേമിച്ച കാലത്ത് അത്രയും കാണിച്ചതുകൊണ്ട് കൂടി ആണ് ആ ബന്ധം അവസാനിച്ചത്.പ്രത്യക്ഷത്തിൽ തന്നെ ഇത്രയും വൃത്തികെട്ടവൻ ആയിട്ടും അയാൾക്ക് അവളെ മാനിപ്പുലേറ്റ് ചെയ്ത് കാര്യം സാധിക്കാൻ കഴിയുന്നിടത്ത് ശുഭ പര്യവസായി ആവുകയാണ് സിനിമ.
അങ്ങനെ ആണ് ആ സിനിമയുടെ ടെർണിങ് പോയിന്റുകൾ ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളത്.
അടുത്ത കാലത്ത് ഇമ്മാതിരി വൃത്തികേടിനെ ഇത്രയും കയ്യടക്കത്തോടെ ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിച്ച വേറെ പടം കണ്ടിട്ടില്ല.ഒരിക്കൽ പരാജയപ്പെട്ടാൽ, സ്വന്തം ഫാൾട്ടുകൊണ്ട് ഒരു ബന്ധം അവസാനിച്ചാൽ അതിന് സൊല്യൂഷൻ ബെറ്റർ ആവുക എന്നുള്ളത് മാത്രമാണ്, ബെറ്റർ ആവാൻ ഒരു തരത്തിലും തയ്യാറാവാത്തിടത്തോളം ആയാളൊരു റിലേഷൻഷിപ്പ് ഡിസേർവ് ചെയ്യുന്നില്ല, അത്രേ ഒള്ളു. ഇത്രയും പ്രാക്ടിക്കൽ ആവേണ്ടതുണ്ട്, അത് കഴിഞ്ഞുള്ള കാല്പനികത ഒക്കെ മതി.