ലോകത്ത് ആനയോളം ഭീകരത നേരിടുന്ന വേറൊരു ജീവി ഇല്ല

175

Sijin Vijayan

ലോകത്ത് ആനയോളം ഭീകരത നേരിടുന്ന വേറൊരു ജീവി ഇല്ല.

അത് തണുപ്പിൽ ജീവിക്കുന്ന ജീവിയാണ്, ചൂട് അതിന് പറ്റില്ല. കാടാണ് അതിന് ഏറ്റവും കംഫർട്ടബിൾ ആയ സ്ഥലം. അവിടെ മാത്രമേ അതിന് അതിന്റെ ജീവിതം ജീവിക്കാൻ പറ്റുള്ളൂ. അതിനെ നാട്ടിൽ എത്തിക്കുന്നത് ആണ് ആദ്യത്തെ ക്രൂരത, ഏറ്റവും കംഫർട്ടബിൾ ആയ ഒരിടത്ത് നിന്ന് പരിസ്ഥിതികമായും അല്ലാതെയും ഏറ്റവും അൺ കംഫർട്ടബിൾ ആയൊരിടത്തേക്ക് ചില ഊളകൾക്ക് എൻജോയ് ചെയ്യാൻ അവരുടെ സ്വാർത്ഥ താല്പര്യങ്ങളുടെ ഭാഗമായി എത്തിക്കുന്നു. ശാസ്ത്രീയമായി ആന എന്നൊരു ജീവി മനുഷ്യനുമായി ഒരിക്കലും ഇണങ്ങില്ല, അപ്പൊ സൊല്യൂഷൻ മെരുക്കൽ ആണ്, ലോകത്ത് എന്തിനോടെങ്കിലും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരത “വേദനിപ്പിച്ച് കാര്യം നടത്തുക എന്നതാണ്” അതാണ് ഈ “മെരുക്കൽ എന്ന ഏർപ്പാട്” അതാണ് ആനയോട് ഇവിടുത്തെ സൈക്കോ ആന പ്രേമികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

നമ്മളിവിടെ കൊടുക്കുന്നതൊന്നുമല്ല ആനയുടെ ശരിക്കുമുള്ള ഭക്ഷണം, അത് അതിന്റെ ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെത്തുന്ന മറ്റ് ചിലതൊക്കെ ആണ്, നമ്മളായാലും ഒന്നും കിട്ടീലെങ്കിൽ എന്തും തിന്നേണ്ട ഗതികേട് വരില്ലേ, അതാണ് സകല ആനകളും നാട്ടിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. ചൂടും sexual ഫ്രസ്‌ട്രേഷനും ഒക്കെ ആനയെ മദം പൊട്ടിക്കാനുള്ള സോഭാവികമായുള്ള കാരണങ്ങൾ ആണ്, അതൊരു സൈക്കോളജിക്കൽ പ്രോസസ് ആണ്. അതിനുള്ള കാരണങ്ങൾ ഇവിടെ ഉണ്ട്, നല്ല ചൂടും ഉണ്ട്, സ്വഭാവിക ലൈംഗീകതക്ക് സ്പേസും ഇല്ല, നല്ലോണം കുത്തി നോവിക്കേം ചെയ്യും. ഇഷ്ടമല്ലാത്ത ഭക്ഷണോം കൊടുക്കും.

നിങ്ങൾ പറഞ്ഞ് അതെന്തെലും ചെയ്യുന്നുണ്ടേൽ തോട്ടികൊണ്ടുള്ള കുത്ത് ഏറ്റ് ഉണ്ടാകാൻ ഇടയുള്ള വേദന മൂലമുള്ള ഭയംകൊണ്ട് മാത്രം ആണ്, ശരിക്കും അത് ഏറ്റവും വെറുക്കുന്നത് ഈ സൈക്കോകളെ ആണ്. അതവർക്ക് അറിയില്ല താനും.എന്തൊരു ഗതികെട്ട ജീവിതം ആണെന്ന് നോക്കിയേ.അതുകൊണ്ട് ആനപ്രേമികളുടെ സങ്കടം അത്രയും വിവരമില്ലായിമയുടെയും ക്രൂരതയുടെയും അന്ധ വിശ്വാസങ്ങളുടെയും മാത്രം ഔട്ട് ആണ്. നിങ്ങൾ കാണിക്കുന്ന തറവാട്ട് മഹിമയും പാരമ്പര്യവുമൊന്നും അതിന് അറിയാൻ പാടില്ല. പറഞ്ഞു വന്നത് ഇത്രേ ഒള്ളു, കൊല്ലുന്നതിനേക്കാൾ വലിയ ക്രൂരതയാണ് ആന ആനപ്രേമികളെക്കൊണ്ട് നാട്ടിൽ നേരിട്ടുകൊണ്ടിരിക്കുന്നത്.
*
കണ്ടതിലേറ്റവും വൃത്തികെട്ടൊരു കൂട്ടമാണ് ആന പ്രേമികൾ, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല. അമ്മാതിരി ക്രൂരത ആണ് അവറ്റകളുടെ കയ്യിലുള്ളത്. മംഗലാംകുന്ന് കർണൻ മരിച്ചതായി അറിയുന്നു, അത് മേല്പറഞ്ഞ ആനപ്രേമി കൊലപാതകി കൂട്ടത്തിന്റെ കൈകൊണ്ട് ചത്ത് പോയ ഒടുവിലത്തെ ഇരയാണ്…