പത്തൊൻപതാം നൂറ്റാണ്ടു ജനപ്രീതി നേടി പ്രദർശനം തുടരുകയാണ്. യുവതലമുറയെ ഉൾപ്പെടെ ത്രില്ലടപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, ദൃശ്യ വിരുന്നും, മറുഭാഷ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെ പോലും വെല്ലുന്ന ഗംഭീര മേക്കിംഗിനു പുറമേ ഈ ചിത്രത്തേ വേറിട്ട് നിർത്തുന്നത് ഒരു ചരിത്ര കാലഘട്ടത്തെ ഒപ്പിയെടുത്തു പ്രേക്ഷകർക്ക് മുന്നിൽ നൂറ് ശതമാനം മികവോടെ അവതരിപ്പിക്കാൻ വിനയനു കഴിഞ്ഞു എന്നതാണ്.” ആറാട്ടുപുഴ വേലായുധപ്പണിക്കർ” എന്ന നവോത്ഥാന നായകനും ”നങ്ങേലി” എന്ന ധീര വനിതയും, കായകുളം കൊച്ചുണ്ണിയും ഒക്കെ സ്ക്രീനിൽ നിറഞ്ഞാടി.മാറുമറക്കാനുള്ള അവകാശത്തിനുള്ള സമരം, മൂക്കുത്തി സമരം, കേരളീയ സമൂഹത്തിൽ നില നിന്നിരുന്ന ഉച്ചനീചത്വങ്ങൾ മുതലായവയെ പച്ചയായി അവതരിപ്പിച്ചിട്ടുണ്ട്. നടീനടൻമാരെല്ലാം ഒരു പോലെ തകർത്തഭിനയിച്ചിട്ടുണ്ട് . തീയറ്ററിൽ പോയി തന്നെ കാണേണ്ട ഒരു ഗംഭീര സിനിമയാണിത്.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു പുതിയ ആക്ഷൻ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളിൽ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവർ നടത്താൻ. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്.

 

 

Leave a Reply
You May Also Like

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ മൂവിയാണ് ലൂസിഫർ. മുരളി ഗോപിയുടേതാണ് രചന. മലയാളത്തിലെ…

നാട്ടിന്‍പുറത്ത് നാമെന്നും കാണുന്ന കഥാപാത്രങ്ങളായാണ് ഇന്നും ഫിലോമിന പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത്

ഇന്ന് ഫിലോമിനയുടെ ഓർമദിനം Muhammed Sageer Pandarathil തൃശൂർ മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി…

ജരാവ – പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

ജരാവ – പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ. പി.ആർ.ഒ- അയ്മനം സാജൻ നവാഗത സംവിധായകനായ സുജിത്ത്…

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ഭാവന ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. പിന്നീട് മലയാളം, തമിഴ്,…