സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും

സിദ്ദീഖ് പടപ്പിൽ

നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെയും യാത്ര ചെയിതിട്ടുള്ളവരുമാണല്ലോ. ഒരു നേരത്തെ ഭക്ഷണത്തിന്ന് വേണ്ടി നമ്മുടെ നേർക്ക്‌ കൈ നീട്ടുന്നവരെ ഇന്ത്യയിലങ്ങോളമിങ്ങോളം നിങ്ങൾ കണ്ടിരിക്കാം. അതിലെപ്പോഴെങ്കിലും തലപ്പാവ്‌ ധരിച്ച സിഖുകാരൻ ഭിക്ഷ തേടുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടോ? ഓർത്ത്‌ നോക്കൂ. സാധ്യതയില്ല. സർദാർജികൾ യാചിക്കാറില്ല.
സിഖുകാർ ദുരിതമനുഭിച്ച 1984 കളിലെ സിഖ്‌ കലാപങ്ങളിൽ പോലും സിഖു സമൂഹത്തിൽ നിന്ന് ഒരാൾ പോലും കൈ നീട്ടേണ്ടതായി വന്നിട്ടില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നില്ലേ. സിഖ്‌ മത വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ധർമ്മബോധത്തിന്റെയും ആദർശത്തിന്റെയും പ്രതിഫലനം കൊണ്ട്‌ മാത്രമാണ് സിഖുകാർ യാചനയിൽ നിന്ന് വിട്ട്‌ നിൽക്കുന്നത്‌.

പൊതുവേ ദാനം ചെയ്യുന്നവരെന്ന് ഊറ്റം കൊള്ളുന്നവരാണ് പല പ്രമുഖമതവിശ്വാസികളും എന്നിടത്ത്‌ സിഖ്‌ സമൂഹം ഭിക്ഷ നൽകുന്നതിനെയും വാങ്ങുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നത്‌ അവരുടെ സാമൂഹ്യബോധത്തിന്റെ മികച്ച ഉദാഹരണം കൂടിയാണ്. തങ്ങളുടെ മതത്തെ ചെറുതായി കാണാൻ സിഖുകൾ ആഗ്രഹിക്കുന്നില്ല. മിക്ക മതകേന്ദ്രങ്ങളുടെയും പള്ളികളുടെയും അമ്പലത്തിന്റെയും പുറത്ത്‌ ഭിക്ഷ യാചിക്കുന്നവരെ നമ്മൾ സ്ഥിരം കാണുന്നുണ്ടല്ലോ. മതങ്ങൾ ദാനധർമങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്‌ കൊണ്ടാണ് മതകേന്ദ്രങ്ങൾ യാചിക്കുന്നവരുടെ കേന്ദ്രം കൂടി ആയിത്തീരുന്നത്‌. എന്നാൽ സിഖ്‌ ഗുരുദ്വാരയുടെ പുറത്ത്‌ നിങ്ങൾക്കൊരിക്കലും ഭിക്ഷാടകരെ കാണാൻ സാധിക്കില്ല. ചില മതങ്ങളിൽ, ജോലി ചെയ്യാതെ ധാനം സ്വീകരിച്ചു മാത്രം ആരാധനകളിൽ കഴിയൂ എന്ന് മതം പഠിപ്പിക്കുന്നുണ്ട് എന്ന് തോന്നിപ്പോയിട്ടുണ്ട്. മതപുരോഹിതന്മാർ പോലും യാചിക്കുന്നത് കാണുമ്പോൾ ഇത്തരം സംശയം സ്വാഭാവികം.

സിഖ്‌ സമൂഹത്തിൽ പെടുന്ന ഒരു വ്യക്തിക്ക്‌ ദാരിദ്ര്യം അനുഭവപ്പെട്ടാൽ, യാചിക്കേണ്ട ആവശ്യം വരുന്നതിന്ന് മുമ്പ്‌ തന്നെ സമൂഹം അയാൾക്ക്‌ ഭക്ഷണം നൽകിത്തുടങ്ങും. കൃഷിയോ ജോലിയോ ഇല്ലാത്ത പാവമാണെങ്കിൽ ആ ദരിദ്രന് ജോലി നൽകി അയാളെ മുൻനിരയിലേക്ക്‌ കൊണ്ട്‌ വരാൻ ശ്രമിക്കുന്നതാണ് സിഖ്‌ ധർമ്മം. ദാനം, കാശായി നൽകാതെ, ഭക്ഷണവും ജീവിക്കാനുള്ള വകയും നൽകി സ്വന്തം കാലിൽ നിൽക്കാൻ അയാളെ സഹായിക്കുന്ന ഈ സിഖ്‌ രീതി ശ്ലാഘനീയമാണ്. മറ്റു മത വിശ്വാസികൾക്ക്‌ പിൻപറ്റാവുന്ന ഏറ്റവും നല്ല മാതൃകയും.

ആദ്യ സിഖ് ഗുരു, ഗുരു നാനാക്ക്‌ജി നൽകിയ മൂന്ന് അടിസ്ഥാനപ്രമാണങ്ങളിൽ രണ്ടാമത്തേതാണ് വന്ദ് ചക്ന അഥവാ വരുമാനം ചിലവഴിക്കുക എന്നത്. മൂന്നാമത്തെ തത്വമാണ് കിരത് കർണി അഥവാ സത്യസന്ധതയോടെ അദ്ധ്വാനിക്കുക എന്നത്. മാന്യമായ ജോലി ചെയ്ത് അദ്ധ്വാനിച്ചു ജീവിക്കുക എന്ന തത്വമാണ് സിഖുകാരെ യാചനയിൽ നിന്ന് അകറ്റുന്നത്. അത് പോലെ വരുമാനം ചിലവഴിക്കുക എന്ന തത്വം ഉൾക്കൊണ്ട് സമൂഹത്തിലെ പാവങ്ങൾക്ക് സഹായമെത്തിക്കുന്നു. കൂടെ ലങ്കാർ പോലുള്ള സമൂഹ ഭക്ഷണ വിതരണത്തിന് പ്രചോതനമാവുന്നു. ഗുരുദ്വാരകൾക്ക് പുറമേ ദുരന്ത മുഖത്തും സമര മേഖലകളിലും സിഖുകാരുടെ ലംഗാർ പ്രവർത്തിക്കുന്നത് നമ്മൾ പലവട്ടം കണ്ടതാണ്.

മതങ്ങൾ ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ യാചകർ കുറയുകയല്ല, മറിച്ച്‌ വർദ്ധിക്കുകയാണ് ചെയ്യുന്നത്‌. രാജ്യത്ത്‌ യാചകർ വർദ്ധിക്കുന്നത്‌ ഒരു രാജ്യത്തിനും ഭൂഷണമല്ല താനും. യാചകവൃത്തി പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ സമൂഹത്തിൽ അരാജകത്വവും വർദ്ധിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ട്‌ പോയി അംഗഭംഗം വരുത്തി ഭിക്ഷ യാചിക്കാൻ വിടുന്ന മാഫിയകൾ പോലും രാജ്യത്ത്‌ ഉടലെടുക്കുന്നു. ചില മുസ്ലീം ആരാധാനലയങ്ങൾക്ക്‌ മുമ്പിൽ ഇത്തരം കൈയ്യും കാലും കണ്ണും നഷ്ടപ്പെട്ടവരുടെ നീണ്ട നിര തന്നെ ദർശിക്കാനാവും.

മെച്ചപ്പെട്ട സാമൂഹ്യ ചുറ്റുപാട്‌ കെട്ടിപ്പടുക്കാൻ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് വേണ്ടത്‌. മറിച്ച്‌ സമൂഹത്തിൽ യാതനകൾ അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക്‌ ആഹാരവും ജോലിയും നൽകി സ്വയം പര്യാപ്തതയിലേക്ക്‌ എത്തിച്ചേരാൻ സഹായിക്കേണ്ടിയിരിക്കുന്നു‌. “നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായത് ഒരു കയറിന്റെ കഷ്ണമെടുത്ത് കാട്ടില്‍ പോവുകയും അവിടെ നിന്ന് വിറക് ചുമലിലേറ്റി കൊണ്ടുവന്ന് അത് വില്‍ക്കുകയും ചെയ്യുന്നതാണ്.” എന്ന മുഹമ്മദ്‌ നബി വചനം ഭിക്ഷാടനത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ്. ‘യഥാർത്ഥ ഗുരുവിന്റെ പാതയിൽ യാത്ര ചെയ്യുന്നവർ ഒരിക്കലും ഊരു ചുറ്റി യാചിക്കരുത്’

Leave a Reply
You May Also Like

സംസ്ഥാനങ്ങൾ തമ്മിൽ വൈദ്യതി വ്യവഹാരം നടത്തുന്നത് എങ്ങനെ ?

നമുക്ക് കിട്ടുന്ന വൈദ്യുതി രാജ്യത്ത് പരസ്പരം കണക്ടഡ് ആണ്.ഇതിനെ പവർ ഗ്രിഡ് എന്നു വിളിക്കും. ഈ പവർ ഗ്രിഡ് വഴിയാണ് സംസ്ഥാനങ്ങൾ അങ്ങോട്ടും, ഇങ്ങോട്ടും ഒക്കെ വൈദ്യതി വ്യവഹാരം നടത്തുന്നത്

ഒരു ഗ്രാം വസ്തുവിന്റെ വില 4500 ലക്ഷം കോടി രൂപ ! പക്ഷെ ഇവൻ വിചാരിച്ചാല്‍ ഒരു നഗരം തന്നെ ഇല്ലാതാക്കാന്‍ സാധിക്കും

നമ്മൾ വിചാരിക്കുന്നത് പോലെ അത് സ്വര്‍ണമോ, പ്ലാറ്റിനമോ, വജ്രമോ അല്ല. ഈ വസ്തു നമ്മൾക്ക് സ്വന്തമാക്കാനും കഴിയില്ല.

കാമാത്തിപുരയുടെ കാണാപ്പുറങ്ങൾ

കാമാത്തിപ്പുരയെ പറ്റി ഒരുപാട്‌ കേട്ടിരിക്കും. ലിപ്സ്റ്റിക്കും, ചായവും തേച്ച്‌ ഇറക്കം കുറഞ്ഞതും, ഇറുങ്ങിയതുമായ ബ്ലൗസുകളണിഞ്ഞ്‌ ചുവന്നതോ ആകർഷകമായ മറ്റു നിറങ്ങളിലുള്ളതോ ആയ സാരികൾ ധരിച്ച്‌ ഇടപാടുകാരെ കാത്ത്‌ നിൽക്കുന്ന കൂറേ ചിത്രങ്ങളും കണ്ടിരിക്കാം

വടക്ക് നോക്കി യന്ത്രത്തിന്റെ സൂചി വടക്കോട്ട് നിൽക്കാൻ കാരണം എന്ത്?

എല്ലാ കാന്തങ്ങൾക്കും രണ്ട് ധ്രുവങ്ങളുണ്ട്.ഒരു ഉത്തരധ്രുവവും (നോർത്ത്‌ പോൾ) ഒരു ദക്ഷിണധ്രുവവും (സൗത്ത്‌ പോൾ). ഒരു കാന്തത്തിന്റെ ഉത്തരധ്രുവം മറ്റൊരു കാന്തത്തിന്റെ ദക്ഷിണധ്രുവത്തിലേക്ക് ആകർഷിക്കപ്പെടുന്നു .