Sikhil S Das Cherupoika

സിനിമയിലെ വിലക്കുമായി ബന്ധപ്പെട്ട് അടുത്തിടെ ‘ ശ്രീനാഥ് ഭാസി ‘ ഒരു ഇൻറർവ്യൂവിൽ പറഞ്ഞതാണ് സിനിമയില്ലെങ്കിൽ താൻ വാർക്കപ്പണിക്ക് പോയാലും ജീവിക്കുമെന്ന്. അദ്ദേഹത്തിന് പോകാൻ കഴിയുമായിരിക്കും…പക്ഷേ ഒരു വാർക്കപ്പണിക്കാരൻ എന്ന നിലയിൽ ഞാൻ പറയുന്നു. ബ്രോ… തൊഴിലിടത്തുനിന്നും പുറത്താക്കപ്പെടുന്ന ഏതൊരാൾക്കും വന്നു പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒരു സിമ്പിൾ പണിയല്ല ഇത്. ഒരു 100 പായ്ക്കറ്റ് കോൺക്രീറ്റ് ആണെങ്കിൽ രാവിലെ ഏഴുമണിക്ക് എങ്കിലും നമ്മൾ സൈറ്റിൽ എത്തണം. “ചത്താലും ചത്തില്ലെങ്കിലും എട്ടുമണിക്ക് അടക്കിയിരിക്കും..” എന്നു പറയുന്നതു പോലെയാണത്; മെഷീൻ സെറ്റ് ചെയ്തു എട്ടുമണിക്ക് പണി തുടങ്ങിയിരിക്കും.

സിനിമയിലെ പോലെ നിങ്ങൾക്കായി ആരും കാത്തിരിക്കില്ല…നിങ്ങൾ വന്നില്ലെങ്കിൽ ഇന്ന് പണി പോകും എന്ന് മാത്രമല്ല…ചിലപ്പോൾ ഇനി ആ ടീമിൻറെ കൂടെ പണിയേ ഉണ്ടാവില്ല. പണി തുടങ്ങി കഴിഞ്ഞാൽ…എൻറെ പൊന്ന് ബ്രോ…ചുക്കാമണി പൊട്ടുന്ന ചൂടാണിപ്പോൾ… കുടപിടിച്ചു തരാനോ, പോർട്ടബിൾ ഫാൻ പിടിച്ചു തരാനോ ആരും ഉണ്ടാവില്ല. നൂറു പായ്ക്കറ്റ് സിമന്റിന്റെ കോൺക്രീറ്റ് ആണെങ്കിൽ 70 പായ്ക്കറ്റ് എങ്കിലും കഴിയണം കാപ്പി കുടിക്കാനായി ഒരു റസ്റ്റിന്…അപ്പോഴേക്കും 12 മണി എങ്കിലും ആകും.. റസ്റ്റ് എടുക്കാൻ കാരവാൻ ഒന്നുമില്ല ബ്രോ.. ഏതെങ്കിലും മരത്തിൻറെ തണലിൽ ഇരുന്നു കാപ്പി കുടിച്ച് പത്തു മിനിറ്റിനുള്ളിൽ വീണ്ടും തുടങ്ങും പോരാട്ടം…

കോൺക്രീറ്റ് തീരാറാവുമ്പോഴേക്കും സിമന്റിന്റെ ചൂടുകൊണ്ട് കൈവെള്ളയും കാലിൻറെ അടിയും ഒക്കെ പൊട്ടി ചോര പൊടിയുന്ന പരുവമാകും… ജോലികഴിഞ്ഞ് എത്ര കഴുകിയാലും ഈ സിമൻറ് ശരീരത്തിൽ നിന്നും പോവില്ല.. പിന്നെ കുറച്ച് വെളിച്ചെണ്ണയും വാരി തൂത്ത് ആഹാരം കഴിക്കുമ്പോഴേക്കും മൂന്നു മണി കഴിഞ്ഞിട്ടുണ്ടാകും. സാധാരണക്കാരന്റെ വീട്ടിൽ ആണെങ്കിൽ ഇടയ്ക്കൊക്കെ ടാങ്ക് കലക്കിയ വെള്ളവും, കഞ്ഞിയും, ഊണും ഒരു 120 മില്ലി മദ്യവും കിട്ടും…വലിയ കൺസഷൻ സൈറ്റിൽ ആണെങ്കിൽ ഒരു ബിരിയാണി പൊതിയിൽ ഒതുങ്ങും.

സംഭവം വലിയ അന്തസ്സ് ആണെന്ന് ഞങ്ങൾ പറയുമെങ്കിലും കഷ്ടപ്പാടാണ് ബ്രോ. തിരക്കഥയും കൊണ്ട് സിനിമയെന്ന മോഹവുമായി ഓരോ സിനിമക്കാരന്റെ വീട്ടിലും സെറ്റിലും കയറി ഇറങ്ങുമ്പോൾ ഞാൻ കാണുന്നതാണ് നിങ്ങൾക്ക് ലഭിക്കുന്ന.. പ്രശസ്തിയും, ആദരവും, സുഖസൗകര്യങ്ങളും. നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും സിനിമയിൽ എത്താൻ… നിങ്ങളെപ്പോലെ ഒരു നടനെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് ബ്രോ.. ഇവിടുത്തെ വാർക്കപ്പണിക്ക് ഞങ്ങളൊക്കെ ഉണ്ടന്നേ. എല്ലാ തൊഴിലിലും നിയമങ്ങളുണ്ട് അതിലുപരി ഉത്തരവാദിത്തങ്ങൾ ഉണ്ട് അതൊക്കെ പാലിച്ചു സിനിമയിൽ തന്നെ തുടരുക… ആശംസകൾ…

Leave a Reply
You May Also Like

ധ്രുവനച്ചത്തിരം ചിത്രത്തിലെ ‘നരച്ച മുടി’ ലിറിക് വീഡിയോ പുറത്തിറങ്ങി

ധ്രുവനച്ചത്തിരം ചിത്രത്തിലെ നരച്ച മുടി ലിറിക് വീഡിയോ പുറത്തിറങ്ങി ചിയാൻ വിക്രം “ധ്രുവനച്ചത്തിര” ത്തിലൂടെ സ്‌ക്രീനുകൾ…

“ഈ സിനിമ ഓരോ വട്ടം കാണുമ്പോഴും ഓരോ പുതിയ കാര്യങ്ങൾ തെളിഞ്ഞു വരുന്നുണ്ട്”

Lawrence Mathew ഈ സിനിമ ഓരോ വട്ടം കാണുമ്പോഴും ഓരോ പുതിയ കാര്യങ്ങൾ തെളിഞ്ഞു വരുന്നുണ്ട്……

വിടപറഞ്ഞിട്ട് ഇന്ന് 26 വർഷം പിന്നിടുമ്പോഴും മിമിക്രി വേദികളിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗുകളിലൂടെ സോമന്റെ സാനിധ്യം നിറഞ്ഞു നിൽക്കുന്നു

ഓർമ്മപ്പൂക്കൾ …….🌹 Bineesh K Achuthan എം ജി സോമനെ ആദ്യമായി സ്ക്രീനിൽ കാണുന്നത് പ്രിയദർശന്റെ…

“ലാ ടൊമാറ്റിന” (ചുവപ്പുനിലം) വീഡിയോ ഗാനം

“ലാ ടൊമാറ്റിന” (ചുവപ്പുനിലം) വീഡിയോ ഗാനം. ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ…