Shameer KN

ആറ് വയസുകാരൻ മകന്റെ മരണത്തിനു കാരണക്കാരായ ഗാങ്സ്റ്റർ ഗ്രൂപ്പിനെ തേടിയിറങ്ങുന്ന ഒരച്ഛൻ. ഒരു വൺ മാൻ ആർമി ആയി മാറുന്ന അയാളുടെ റിവേഞ്ച് ആണ് സിനിമ.തനിക്ക് പ്രിയപ്പെട്ടതിനെ ഇല്ലാതാക്കിയ ക്രിസ്മസ് രാവ് തന്നെ അയാൾ തന്റെ പ്രതികാരത്തിനായി തെരഞ്ഞെടുക്കുന്നുആക്ഷൻ ഡയറക്ടർ ജോൺ വുന്റെ സംവിധാനത്തിൽ റിലീസ് ആയ ആക്ഷൻ സിനിമ

🎬 Silent Night (2023)
Direction : John Woo

പേര് പോലെ തന്നെ സിനിമ സൈലന്റ് ആണ്… കഥാപാത്രങ്ങൾക്ക് ഒന്നും തന്നെ സംഭാഷണങ്ങൾ ഒന്നുമില്ല.ഓവർ ഓൾ സിനിമയുടെ ആക്ഷൻ ത്രില്ലിംഗ് സ്വഭാവം നിലനിർത്താൻ ബിജിഎം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡീസന്റ് മേക്കിങ് ആണ്… ടോപ് നോച് ലെവൽ ഒന്നുമല്ലെങ്കിലും ആക്ഷനും കൊള്ളാം.വളരെ സ്ലോ ആയിട്ടാണ് സിനിമ തുടങ്ങി മുന്നോട്ട് പോകുന്നത്… അവസാനം ഒരു അരമണിക്കൂർ മാത്രമാണ് സിനിമയിൽ ആക്ഷൻ സീൻസ് വരുന്നത്.ഉള്ളത് കുറച്ചു വയലന്റ് ആയിട്ടാണ് കാണിച്ചിരിക്കുന്നതും. മകനെ നഷ്ടപ്പെട്ട നായകന്റെ മെന്റൽ ട്രോമ, ഇമോഷൻസ് ഒക്കെയായി തുടങ്ങുന്ന സിനിമ പോകെ പോകെ അയാളുടെ തയ്യാറെടുപ്പുകളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നു. സംസാരശേഷി നഷ്ടമാവുന്ന നായകനായി Joel Kinnaman അത്യാവശ്യം തരക്കേടില്ലാതെ പെർഫോം ചെയ്തിട്ടുണ്ട്…

ഫീമെയിൽ റോളിൽ എത്തിയിരിക്കുന്നത് Catalina Sandino Moreno ആണ്… വെറുതെ കണ്ണീർ ഒഴുക്കാനൊരു കഥാപാത്രം.. വലിയ റോൾ ഒന്നുമില്ല.നെഗറ്റീവ് റോളിൽ Harold Torres , മറ്റൊരു പ്രധാനവേഷത്തിൽ Scott Mescudi .പൂർണമായും പ്രെഡിക്റ്റബിൾ ആയ കഥയിൽ ഒരു വൗ ഫാക്ടർ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും…ലോജിക് പ്രോബ്ലെംസും അവിടെ അവിടെ ആയി ഉണ്ട്.ഒരു ഡീസന്റ് വാച്ച് എന്നതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട.. ആക്ഷൻ ലോജിക് ഒന്നും തപ്പി മെനകെടാതെ കാണുക ആണെങ്കിൽ ഒരു ഓക്കേ ടു വാച്ച് മൂവി.സിനിമ ടോറന്റ് സൈറ്റുകളിൽ ലഭ്യമാണ്.. ടെലെഗ്രാമിലും ലിങ്ക് ലഭ്യമാണ്.ഒരു മണിക്കൂർ 40മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം .

You May Also Like

ഞാൻ അനുഭവിച്ചത് എല്ലാം എൻറെ ഭാര്യയുടെ അച്ഛന് മാത്രമേ അറിയുകയുള്ളൂ, എൻറെ സ്വന്തം അമ്മയ്ക്കും അച്ഛനും പോലും അറിയില്ല ഞാൻ അനുഭവിച്ച പ്രതിസന്ധികൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈജുകുറുപ്പ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൈജുകുറുപ്പ്.

ഒഥല്ലോയുടെ ഭാവങ്ങൾ നിറഞ്ഞാടിയ കണ്ണൻ പെരുമലയനായി സുരേഷ്‌ഗോപി വളരെ മികച്ചൊരു പ്രകടനം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്

Adharsh Prakash John Kadhalikkatil ഷേക്സ്പിയറിന്റെ വളരെ പ്രസിദ്ധമായൊരു ദുരന്ത നാടകമാണ് “ഒഥല്ലോ”. 1603ൽ ആണ്…

മഹാനടൻ എന്ന് നിസ്സംശയം പറയാവുന്ന അത്ഭുത പ്രതിഭാസം, ഇന്ന്  ശിവാജി ഗണേശന്റെ ഓർമ്മ ദിവസം

Ambily Kamala നടികര്‍തിലകം ശിവാജി ഗണേശൻ്റെ 21-ാം ഓർമ്മദിനം ???? (ഒക്ടോബർ 1, 1927 –…

ചതിക്കപ്പെട്ട ബി ഗ്രേഡ് നടിയായിരുന്നു ഹേമ

AlfiyaNiyas ArshaNiyas കർണാടകക്കാരിയായ ഹേമ ക്യാപ്റ്റൻ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിൽ തുടക്കമിട്ടു. കിന്നാരത്തുമ്പികളിലൂടെയാണ് മലയാള…