ഇവർ തമ്മിലുള്ള സാമ്യത വളരെ വലുതാണ്

0
40

Anas Rahim J

ഇവർ തമ്മിലുള്ള സാമ്യത എന്തെന്നാൽ അഭിനയമികവിനോപ്പം തന്നെ ചിരിയിലും ഡയലോഗ് ഡെലിവറിയിലും സ്റ്റൈലിലും ആക്ഷൻ സീനിലുമെല്ലാം പ്രത്യേക മാനറിസം ഉള്ളവരാണ്. വില്ലനായി വന്നു നായകൻ മാരായവർ 80 കളിൽ വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് അഭിനയവിസ്മയം തീർത്ത രജനികാന്ത് 90 കൾ മുതൽ സൂപ്പർ സ്റ്റാർ പദവിയിൽ ഉയർന്നു കഴിഞ്ഞു.ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ സൂപ്പർ സ്റ്റാർ എന്ന ബ്രാൻഡ് കേൾക്കുമ്പോൾ ആദ്യം ഓടിവരുന്ന മുഖം സ്റ്റൈൽ മന്നന്റേത് തന്നെ.

ജയൻ സാർ വില്ലൻ, ഉപനായകൻ തുടങ്ങി നായകൻ, ആക്ഷൻ ഹീറോ പദവിയിൽ എത്തുമ്പോൾ തന്നെ തീരാനഷ്ടമായി മാറിപ്പോയി.അഭിനയപ്രാധാന്യമുള്ള സിനിമയും കോമഡിയും, റൊമാൻസുമൊക്കെ അദ്ദേഹത്തിന്റെ ശൈലിയിൽ ചെയ്ത ഒരുപാട് സിനിമകൾ ഉണ്ട്. പക്ഷേ അവയിൽ എല്ലാം അദ്ദേഹത്തിന്റെ ആക്ഷൻ സീൻ കൂടി ചേർത്ത് ഇറക്കാനായിരുന്നു അന്നത്തെ സംവിധായകരും നിർമ്മാതാക്കളും ആഗ്രഹിച്ചത്.അന്ന് ഉണ്ടായിരുന്ന മറ്റ് നായകൻമാരെ കടത്തിവെട്ടുന്ന സ്റ്റൈൽ ആയിരുന്നു ഇദ്ദേഹത്തിന്. ഏത് റോളും ചെയ്തു തന്റെ അസാമാന്യ പ്രതിഭ തെളിയിക്കുന്നത് കാണാൻ നമ്മൾക്ക് ഭാഗ്യം ഇല്ലാതെ പോയി. അല്ലായിരുന്നു എങ്കിൽ മലയാളത്തിൽ സൂപ്പർ സ്റ്റാർഡം ആയി ജയൻ നിന്നേനെ…

ലഹരി ഉപയോഗം ഇല്ലാത്തതിനാലും ബോഡിഒക്കെ സൂക്ഷിക്കുന്നതിനാലും സിനിമ ഡെഡിക്കേറ്റ് ആയതിനാലും തന്റെ ശരീരവും സൗന്ദര്യവുമൊക്കെ നില നിർത്താൻ ഇന്നത്തെ മമ്മൂട്ടിയെ പോലെ ജയനും ശ്രദ്ധിക്കുമായിരുന്നു.അങ്ങനെയെങ്കിൽ 2010വരെ യൊക്കെ യുവത്വം ഫീൽ ചെയ്യുന്ന ഒരു സൂപ്പർ സ്റ്റാർ ബ്രാൻഡ് ആയി മലയാളത്തിന് അഭിമാനിക്കാമായിരുന്നു.അത് കഴിഞ്ഞാൽ അമിതാഭ് ബച്ചൻ ചെയ്യുന്ന റോൾ ഒക്കെ ചെയ്തു പുള്ളി നിന്നേനെ…
തീരാനഷ്ടം 😪😪