എഴുതിയത്  : Masharsha I

ഞാൻ ഷി ജിങ് പിങ്ങും പിണറായിയും തമ്മിലുള്ള സാമ്യം നോക്കുവായിരുന്നു . പിന്നിലേക്ക് ക്രീം തേച്ച് ഈരി വച്ച മുടിയും കാഴ്ചക്ക് ഉള്ള വിദൂര സാമ്യവും മാത്രല്ല പലതിലും ചില സാമ്യങ്ങൾ കാണാൻ കഴിയും . ഷി ജിങ്പിങിനെ കുറിച്ച് വലത് മാധ്യമങ്ങൾ പ്രചരിപ്പിക്കാറുള്ളത് ചിരിക്കാത്ത മനുഷ്യൻ എന്നാണ് . ഏകാധിപതി എന്നും പറയാറുണ്ട് . പിണറായിയെ കേരളത്തിലെ പീറമാധ്യമങ്ങൾ പറഞ്ഞു പരത്തുന്നത് ഇന്റര്നാഷണലി അമേരിക്കൻ മാധ്യമങ്ങൾ പറഞ്ഞു നടക്കുന്നുണ്ട് എന്നർത്ഥം . 2013 ൽ ഷി അധികാരത്തിൽ ഏറുന്ന സമയം CPC യിൽ അഴിമതിയും സ്വജനപക്ഷപാതവും വലിയ അളവിൽ പിടിമുറുക്കിയിരുന്നു . പാർട്ടി നേതാക്കളുടെ മക്കൾ വലിയ കമ്പനി ഉടമകൾ ആയി . പലരും കോടീശ്വരന്മാർ ആയി . പാർട്ടി ലോക്കൽ ഘടകങ്ങളിൽ ഉൾപ്പടെ അഴിമതിയുടെ ജീർണത ബാധിച്ചു തുടങ്ങിയിരുന്നു . ഷി അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു . പല പാർട്ടി നേതാക്കളും അവരുടെ ഭാര്യ മക്കൾ എല്ലാം അഴിക്കുള്ളിൽ ആയി . അക്കാലങ്ങളിൽ അഴിമതിക്കാരായ നേതാക്കളുടെ വധശിക്ഷ ഒരു വാർത്തായല്ലാതെയായി മാറിയിരുന്നു . അതൊക്കെയായിരുന്നു ഷിയെ ക്രൂരനായ ഭരനാധികാരിയാക്കി ചിത്രീകരിക്കാൻ മാധ്യമ പിമ്പുകൾ ഉദാഹരിച്ചത് . പക്ഷെ വർഷങ്ങൾക്ക് ഇപ്പുറം ഷി ജിങ് പിങിന്റെ ചൈന മുന്പെന്നത്തേക്കാളും മുന്നോട്ട് കുതിക്കുകയാണ് . അയാൾ ഓരോ റിമോട്ട് വില്ലേജുകളിലും ഇന്ന് വിമാനത്തിലും ട്രെയിനിലും കാറിലും നടന്നും എത്തുന്നു . ഒരു വാർത്ത കണ്ടിരുന്നു ഇടക്ക് . ബിജിങ്ങിൽ നിന്ന് തെക്കൻ ചൈനയിലെ ഒരു റിമോട്ട് ഗ്രാമമായ ബയോഷനിലേക്ക് അയാൾ നടത്തിയ യാത്ര . 2015 ൽ പോലും ഭരണാധികാരികളുടെ ശ്രദ്ധ പതിയാതിരുന്ന ഒരു മഴയിൽ ചെളിക്കുണ്ടുകൾ ആകുന്ന റോഡുകൾ ഉള്ള യാത്രാ സൗകര്യങ്ങൾ ഒന്നുമല്ലാതിരുന്ന ഒരു മലമ്പ്രദേശം ആയിരുന്നു അത് . . പതിനേഴ് മണിക്കൂർ വിമാനത്തിൽ . അവിടുന്ന് ആറു മണിക്കൂർ കാറിൽ . പിന്നീട് നടന്ന് ആണ് മലമുകളിലെ ആ വില്ലേജിൽ എത്തുന്നത് .ഒരുകാലത്ത് ചൈനയിലെ ഏറ്റവും ദരിദ്രമായ ഗ്രാമം ആയിരുന്നു . നല്ല റോഡില്ല ശൗചാലയമോ കൃഷിയിടങ്ങളോ ഇല്ല . വിദ്യാഭ്യാസ സൗകര്യം ഇല്ല . 2015 ൽ ഷി അവിടം സ്വയം പര്യാപ്തത നേടുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നു . അതിന്റെ മാറ്റം അറിയാനായിരുന്നു ആ യാത്ര അയാൾ നടത്തിയത് . അയാൾ ഉയർത്തുന്ന മുദ്രാവാക്യം പിണറായി ഉയർത്തുന്ന അതേ മുദ്രാവാക്യമാണ് . എല്ലാവർക്കും ക്വാളിറ്റി ഉള്ള വിദ്യാഭ്യാസം . പോഷക സമൃദ്ധമായ ഭക്ഷണം പാർപ്പിടം . കുറ്റമറ്റ ആരോഗ്യ പരിപാലനം . നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി കിടപ്പ് രോഗികൾ പ്രായമായവരെയൊക്കെ ചികിത്സിക്കുന്നത് പോലെ ഓരോ വിദൂര ഗ്രാമത്തിലും ചൈനയിലെ ആരോഗ്യ പ്രവർത്തകർ എത്തുന്നു . ഷി അവിടെ ഒരു വീട്ടിൽ കയറി ചെല്ലുന്ന വീഡിയോ കണ്ടു . നേരെ അടുക്കളയിൽ . ചെന്ന് അരിക്കലം തുറന്ന് നോക്കുന്നു . അവരോട് ഭക്ഷണത്തിനുള്ള അരിയൊക്കെ കിട്ടുന്നുണ്ടോ ഇറച്ചി ലഭ്യമാണോ എന്നൊക്കെ ചോദിക്കുന്നു . തീർത്തും സാദാ വീടാണ് . അവിടുന്ന് അയാൾ ഭക്ഷണമൊക്കെ കഴിച്ചാണ് പിരിയുന്നത് . അവർ തന്നെ ഉണ്ടാക്കിയതാണ് . ഹോട്ടലിൽ നിന്ന് വാങ്ങി ഫോട്ടോക്ക് പോസ് ചെയ്തത് അല്ല . അവിടുത്തെ മുത്തശ്ശി ഉണ്ടാക്കിയ ഭക്ഷണം . സ്‌കൂളിൽ അയാൾ ചെല്ലുന്നു . നമ്മുടെ സ്മാർട് ക്ലാസ് റൂം പോലെ തന്നെ . ഇംഗ്ലീഷ് അവിടെ ഇപ്പൊ പ്രൈമറി വിദ്യാഭ്യാസ കാലത്ത് തന്നെ പഠിപ്പിക്കുന്നു . ഇൻഷുറൻസ് കവറേജ് എല്ലാ അംഗങ്ങൾക്കും ഉണ്ട് . 90 ശതമാനം സർക്കാർ വഹിക്കും . അയാൾ ജനങ്ങളോട് നിങ്ങളുടെ ചികിത്സ ഒക്കെ എങ്ങനെ എന്നു ചോദിക്കുമ്പോ അവർ പറയുന്ന മറുപടി ആണ് കേട്ടോ അതെല്ലാം . നമ്മുടെ ആരോഗ്യ രംഗം പോലെ തന്നെ . പട്ടിണി രഹിതമായ ചൈന എന്നതാണ് അയാളുടെ സ്ലോഗൻ . അതിലേക്ക് ചൈന അതിവേഗം കുതിക്കുകയാണ് .ഓർക്കണം 1981ൽ 88 ശതമാനം ആയിരുന്നു ചൈനയുടെ ദാരിദ്ര്യ നിരക്ക് . അഥവാ 850 ദശലക്ഷം ജനതയാണ് ദാരിദ്ര്യത്തിൽ നിന്ന് ഈ കുറഞ്ഞ കാലം കൊണ്ട് കരകയറിയത് . ഇന്ന് അവിടുത്തെ ദാരിദ്ര്യ നിരക്ക് 0.7 ശതമാനം മാത്രം . 2020 ൽ പൂർണമായും പട്ടിണി രഹിതമായ ഒരു ചൈനയാണ് ഷിയുടെ സ്വപ്നം . നമ്മുടെ വിശപ്പ് രഹിത കേരളം പോലെ തന്നെ . ഒരുകാലത്ത് ഏറ്റവും വൃത്തിഹീനമായിരുന്ന ചൈനയുടെ ഗ്രാമങ്ങൾ ഇന്ന് മനോഹരമായ ഏതൊരു യൂറോപ്യൻ നഗരത്തെയും കിടപിടിക്കുന്ന വിധം വൃത്തിയുള്ളത് ആയിരിക്കുന്നു .നമ്മുടെ ഹരിത കേരളം പദ്ധതി ഓർമ വരുന്നല്ലേ ?ഷി വലിയ മാറ്റമാണ് ചൈനയിൽ കൊണ്ടുവന്നത് . പുതിയ ചൈന സൃഷ്ടിക്കപ്പെട്ടത് ഷിയുടെ കാലത്താണ് . നമ്മുടെ നവകേരളം പോലെ തന്നെ .

പക്ഷെ ഞാൻ ഷിയെക്കാൾ കരുത്തൻ പിണറായി ആണെന്ന് പറയും . ഏക കക്ഷി ഭരണം നിലനിൽക്കുന്ന വിശാലമായ ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ അധികാരമല്ല ഒരു പാവക്ക നാടിന്റെ ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ മൂലക്ക് കിടക്കുന്ന മധുര ജില്ലായെക്കാൾ ചെറിയ ഒരു സംസ്ഥാനത്തിന്റെ പരിമിത അധികാരം . ജനാധിപത്യമെന്ന ഓമനപ്പേരിലെ കക്ഷിരാഷ്ട്രീയ ചുണ്ടെലികളോടും മലം മാത്രം ഭക്ഷിക്കുകയുള്ളൂ എന്ന പ്രതിജ്ഞയിൽ ജീവിക്കുന്ന പത്ര ജീവികളോടും കേന്ദ്രമെന്ന തുരപ്പന്മാരോടും ഒരേ സമയം എത്ര ബഹുമുഖ യുദ്ധ മുന്നണിയിൽ ആണ് പിണറായി യുദ്ധം നയിക്കേണ്ടത് എന്നോർക്കണം . എന്നിട്ടും ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള നാട് കേരളമാണ് എന്നുവച്ചാൽ ഇരുപതും മുപ്പതും ശതമാനം പേര് ദാരിദ്ര്യത്തിൽ കഴിയുന്ന ഇന്ത്യയെന്ന മഹാരാജ്യത്ത് അഞ്ചു ശതമാനമോ അതിൽ താഴെയോ ആണ് നമ്മുടെ കേരളം . സർക്കാർ ലക്ഷ്യം വെക്കുന്നത് 2020 ഓടെ ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കാൻ ആണ് . ക്ഷേമ പെന്ഷനുകളുടെ ഒക്കെ കൃത്യമായ വിതരണം അത് ലക്ഷ്യമിട്ടാണ് . സമ്പൂർണ്ണ സാക്ഷരത ഉയർന്ന വിദ്യാഭ്യാസം . ലോകോത്തര വ്യവസായ കേന്ദ്രങ്ങൾ ….നാടെങ്ങും എല്ലാം വിറ്റ് തുലക്കുമ്പോ വിത്തെടുത്ത് കുത്തുന്ന ഭരണക്കാരുള്ള നാട്ടിൽ നമ്മൾ ഓരോന്നായി നേടുകയാണ് .

ആ നിലയിൽ പിണറായി ഷിയെക്കാൾ മേലെ ആണെന്ന് പറയേണ്ടി വരും . സത്യത്തിൽ പിണറായി ഒരു ഇന്റർനാഷണൽ ഭരനാധികാരിയാണ് . ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അധികാരം അയാളിൽ ഉണ്ടായിരുന്നു എങ്കിൽ സമത്വമെന്ന സ്വപ്നം അകലെയായിരുന്നിരിക്കില്ല . നമ്മൾ തമിഴനോടൊക്കെ ഇന്ന് നടത്തുന്ന ഇടപെടൽ മുതൽ നേതാർലൻഡ് എന്ന വിദൂര രാജ്യത്തെ ഭരണാധികാരികൾ വരെയായി നടത്തുന്ന ഇടപാടുകൾ കാണുമ്പോ പാക്കിസ്ഥാനും ചൈനയുമൊക്കെയായി നമ്മൾ എന്നേ എല്ലാ പ്രശ്നങ്ങളും പറഞ്ഞവസാനിപ്പിച്ചേനെ .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.