“എല്ലാവരെയും ഒന്ന് ഓടി ചെന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു” ലളിതം സുന്ദരത്തെ കുറിച്ച് സിൻസി അനിലിന്റെ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
50 SHARES
595 VIEWS

മധുവാര്യർ തന്റെ സഹോദരി മഞ്ജു വാര്യരെയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്ത ലളിതം സുന്ദരം മികച്ച പ്രേക്ഷാഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തെ കുറിച്ച് സിൻസി അനിൽ എഴുതിയ ശ്രദ്ധേയമായ ഒരു പോസ്റ്റ് വായിക്കാം

“ലളിതം സുന്ദരം….പേര് പോലെ തന്നെ കണ്ടിരിക്കാൻ പറ്റുന്നൊരു സുന്ദരമായ ചിത്രം…മനസിന്‌ നല്ലൊരു feel തരുന്ന ചിത്രം .തിരക്കുകളും stress ഉം ഒക്കെയായി നമ്മൾ എല്ലാവരും ഓട്ടത്തിലാണ്…അതിനിടയിൽ നമ്മൾ മറന്നു പോകുന്ന ചില കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ…കുഞ്ഞ് കുഞ്ഞ് പിണക്കങ്ങൾ…തെറ്റിദ്ധാരണകൾ…
എല്ലാം മാറ്റി വച്ചു ചേർന്ന് നിൽകുമ്പോൾ ഉള്ള സന്തോഷങ്ങൾ..10 വർഷമായി ഞാൻ എന്റെ കുടുംബത്തോടൊപ്പം ഒന്ന് ഒത്തു കൂടിയിട്ട്….എത്രയും പെട്ടെന്ന് എന്റെ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും ഒരുമിച്ചു എല്ലാവരും ഒന്ന് ഒത്തു കൂടാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിപ്പിച്ചൊരു ചിത്രം…എല്ലാവരെയും ഒന്ന് ഓടി ചെന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു…തെറ്റിദ്ധാരണകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ പറഞ്ഞു തീർക്കാൻ മനസിന്‌ ഒരു വെമ്പൽ…എല്ലാം ഒന്ന് പഴയത് പോലെ ആകാൻ… പൊട്ടിച്ചിരിക്കാൻ..ഒക്കെ മനസ്സ് കൊതിക്കുന്നു….അതിരുകൾ ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാൻ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു…ആങ്ങളയ്ക്കും പെങ്ങൾക്കും ഉമ്മകൾ…
Madhu Wariar Manju Warrier ഇങ്ങനെ ഒരു ചിത്രം സമ്മാനിച്ചതിന്…”

Leave a Reply

Your email address will not be published. Required fields are marked *

LATEST