ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുമ്പോൾ മരവിപ്പോടെ കണ്ടു നിന്നവൾ, സിൻസി അനിലിന്റെ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
58 SHARES
696 VIEWS

മഞ്ജു വാര്യർ എന്ന വനിത മലയാളികൾക്ക് ഒരു അഭിനേത്രി മാത്രമല്ല . അതിജീവനത്തിന്റെ ആൾരൂപവുമാണ്. കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ ആണ് വിവാഹവും കുടുംബ ജീവിതത്തിലേക്കുള്ള ഒതുങ്ങിക്കൂടലും സംഭവിക്കുന്നത്. അന്നോളം അവർ ജീവിച്ചതത്രയും കുടുംബത്തിന് വേണ്ടി. എന്നാൽ പിന്നീട് തനിക്കു നേരിടേണ്ടിവന്ന അപമാനങ്ങളും അവഹേളനങ്ങളും തളർത്തിയിട്ട ഇടത്തുനിന്നും ഉയർത്തെഴുന്നേൽക്കാൻ മഞ്ജുവിന് സാധിച്ചു. നഷ്ടപ്പെടുത്തിയ കഥാപാത്ര കാലങ്ങൾ ജീവിതത്തിൽ വൻ നഷ്ടമെങ്കിലും അതിലൊന്നും അടിപതറാതെ മുന്നേറി മഞ്ജു മലയാള താരസിംഹാസനത്തിലെ സൂപ്പർ സ്റ്റാർ ആയിക്കഴിഞ്ഞു. അതൊരു സ്വീറ്റ് റിവഞ്ച് ആണ്. സിനിസി അനിലിന്റെ സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം

sincy anil

ചരിത്രം ഒരിക്കലും കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല എന്നത് ഒരു വലിയ സത്യം ആണ്. സ്നേഹത്തിന്റെ പേരിൽ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാൻ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാർഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവൾ.സ്നേഹിച്ചവനിൽ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളർത്തി വലുതാക്കിയവൾ.തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‍നം കണ്ടവൾ.അതിനായി ഊണിലും ഉറക്കത്തിലും മകൾക്കു താങ്ങായി നടന്നവൾ…
വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്നവൾ.

ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊർന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ.എന്റെ ജീവിതം.. എന്റെ ഭർത്താവ്.എന്റെ കുടുംബം…എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ.അവസാനം,തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയർത്തി ഇറങ്ങി പോന്നവൾ.

വട്ട പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുമ്പോൾ സമ്പന്നതയിൽ നിന്നും ഒന്നുമില്ലായ്‌മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവൾ.വേർപിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ.തന്റെ മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചവൾ.ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവിൽ നിന്നും അറിയാതെ പോലും വീഴാതിരിക്കാൻ ശ്രദ്ധിച്ചവൾ.തന്റെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവൾ.ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകൾ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവൾ.

സഹപ്രവർത്തകയ്ക്ക് ഉണ്ടായ ആക്രമണത്തിൽ കോടതി മുറിയിൽ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നിൽ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവൾ.ആരോപണങ്ങൾ അമ്പുകളായി കോടതി മുറിയിൽ നെഞ്ചും കൂടിനെ തകർത്തിട്ടും സഹപ്രവർത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞു അഭിമാനം ആയവൾ. 5 വർഷക്കാലം ഒരു call കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നിൽ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നിൽ പതറാതെ നിന്നവൾ.

ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയർന്നു പറക്കുന്നവൾ.ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാൻ ശ്രമിച്ചത്.അവൾക്കു കാലം കാത്ത് വച്ച നീതിയാണ്… ഇപ്പോൾ പുറത്തേക്ക് വരുന്ന ജീർണിച്ച കഥകൾ.നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാൾ തകർന്നു വീഴുക തന്നെ ചെയ്യും.കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം ഇനിയും ഉയർന്നു പറക്കുക പ്രിയപെട്ടവളെ.കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.

ആ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്

രജിത് ലീല രവീന്ദ്രൻ ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ