ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കാതൽ’. ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിൻസി അനിൽ പങ്കുവച്ച ഒരു ലൊക്കേഷൻ വീഡിയോ ആണ്. പ്രിയ താരം മമ്മൂട്ടി തന്റെ കൊച്ചു മകളെ ലാളിക്കുന്ന വീഡിയോ ആണ് സിൻസി പങ്കുവച്ചിരിക്കുന്നത്.
തന്റെ മകൾ ചേര്‍ന്ന് നില്ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതുമായ ആ വ്യക്തിത്വം ആരാണെന്ന് ഇന്ന് അവൾക്കു അറിയില്ല. എന്നാൽ നാളെ അവളിത് അഭിമാനത്തോടെ കാണുമെന്ന് സിൻസി പറഞ്ഞു. വീഡിയോ കാണുമ്പോള്‍ തനിക്കും അവളുടെ കാലത്തിലേക്ക് മടങ്ങിപ്പോയെങ്കിലെന്നും സിൻസി പറയുന്നു . അമ്മ സിൻസിക്കൊപ്പമാണ് ഇവ മറിയം കാതലിന്റെ ലൊക്കേഷനിൽ എത്തിയത്. സിൻസി കുറിച്ചതിങ്ങനെ
“‘ഇന്നെന്റെ മകള്‍ക്കു അറിയില്ല… അവള് ചേര്‍ന്ന് നില്ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതുമായ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും… നാളെ അവളിത് അഭിമാനത്തോടെ കാണും. ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും… ഈ വിഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകാനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി” – സിൻസി അനിൽ കുറിച്ചു.