investigation
അക്കാലത്തു ഭാരതത്തിൽ ഈ ശസ്ത്രക്രിയ ഉണ്ടായിരുന്നില്ല, സ്റ്റെഫി വിദേശത്തും പോയിട്ടില്ല, പിന്നെങ്ങനെ ?
കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരിലൊരാളാണ് ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍ .അഭയകേസിൽ വേറിട്ട ശബ്ദവുമായി ഏഷ്യാനെറ്റിന്റെ കവർ സ്റ്റോറി അവതാരകയായ സിന്ധു സൂര്യകുമാർ
158 total views, 3 views today

കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരിലൊരാളാണ് ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍ .അഭയകേസിൽ വേറിട്ട ശബ്ദവുമായി ഏഷ്യാനെറ്റിന്റെ കവർ സ്റ്റോറി അവതാരകയായ സിന്ധു സൂര്യകുമാർ. വിധിയെ അതീവ ദുർബലം എന്ന് സിന്ധു വിശേഷിപ്പിക്കുന്നു. അഭയ കേസിൽ ഇപ്പോൾ സംഭവിച്ചത് നീതിയല്ലഎന്ന് അഭിപ്രായപ്പെടുന്ന വലിയൊരുവിഭാഗം വിദഗ്ധർ ഇവിടെയുണ്ടെന്ന് പറയുന്ന അവതാരക പ്രതികളുടെ ഭാഗം പൊതുബോധത്തിൽ മുങ്ങി ഇല്ലാതായിപ്പോയി എന്ന കാര്യം നമ്മൾ ഗൗരവമായി കാണണമെന്ന് പറയുന്ന വീഡിയോ ഇതിനോടകംതന്നെ വൈറൽ ആയി കഴിഞ്ഞു .
അതേസമയം ഒരു കേസിന്റെ രണ്ടു വശവും അവതരിപ്പിക്കാനുള്ള പരിശ്രമം നടത്തി എന്നതാണ് ഇത്തവണത്തെ കവർ സ്റ്റോറിയുടെപ്രത്യേകത. സിസ്റ്റർ സെഫി ശസ്ത്രക്രിയയിലൂടെ കന്യാചർമം പുനർസൃഷ്ടിച്ചു എന്ന് ആരോപിക്കുന്നവർ ആ നാളുകളിൽ ഭാരതത്തിൽ ഈ ശസ്ത്രക്രിയ ഉണ്ടായിരുന്നില്ല എന്നതും സിസ്റ്റർ വിദേശത്തു പോയിട്ടില്ല എന്നതുംശ്രദ്ധിക്കാതെ പോകരുതെന്ന് സിന്ധു പറയുന്നു.
മിന്നൽ വെളിച്ചത്തിൽ കണ്ടു എന്ന രാജുവിന്റെ മൊഴിയല്ലാതെ ഫാ. തോമസ് കോട്ടൂരിനെതിരെ മറ്റൊരു തെളിവുമില്ല എന്നതും കവർ സ്റ്റോറി ചൂണ്ടിക്കാട്ടുന്നു.അഭയാകേസ് കൊലപാതകമാണെന്ന് ആദ്യം അഭിപ്രായപ്പെട്ടത് കത്തോലിക്കാ സഭയാണെന്നു തുടക്കം മുതലേ ഇക്കാര്യം നിരീക്ഷിക്കുന്നവർക്കറിയാം. അതുകൊണ്ടുതന്നെ മനഃപൂർവം തെളിവുകൾ നശിപ്പിക്കാൻ സഭ പരിശ്രമിച്ചു എന്ന് പറയുന്നതും അടിസ്ഥാന രഹിതമാണെന്ന് കൃത്യമായി വിവരങ്ങൾ ശേഖരിച്ചിട്ടുള്ളവർ പറയുന്നു.
അതേസമയം തങ്ങളാണ് അഭയ കേസിൽ സത്യം പുറത്തു കൊണ്ടുവന്നതെന്നു ചൂണ്ടിക്കാട്ടി നിരവധി വാർത്തകളും പ്രത്യേക പരിപാടികൾ നിരന്തരം ഏഷ്യാനെറ് കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തു. എന്നാൽ ഏഷ്യാനെറ്റിലെ പ്രമുഖ അവതാരകയായ സിന്ധു സൂര്യകുമാർ ഇതിനു ഘടക വിരുദ്ധമായി പ്രതിയായ സിസ്റ്റർ സ്റ്റെഫിയെ അനുകൂലിച്ച വാർത്ത പൊതുസമൂഹത്തിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ് .
159 total views, 4 views today