Sindhu Thangavel
ഭുമിയിലുളള സകല ജീവജാലങ്ങളും അനുഭവിക്കുന്ന ഏറ്റവും തീഷ്ണവും, അസഹ്യവുമായ വികാരം വിശപ്പ് അല്ലെങ്കിൽ ദാരിദ്ര്യം ആണ്, രണ്ടാമത്തേത് ലൈംഗിക അതൃപ്‌തിയും. ചുരുക്കം ചിലർക്കെങ്കിലും അവരവരുടെ ഇച്ഛക്കനുസരിച്ചുളള ലൈംഗികസുഖം അനുഭവിക്കാൻ സാധിക്കുന്നു എന്നുളളത് ഒരു അനുഗ്രഹം ആണെങ്കിലും, ആശിച്ചതിന്റെ ഏഴയലത്ത് പോലും എത്താൻ സാധിക്കാത്ത ഹതഭാഗ്യരുടെ എണ്ണമാണ് കൂടുതലും.
എങ്ങനെയെങ്കിലും ഒന്ന് ഇണചേരാൻ മുട്ടിനിൽക്കുന്നവരുടെ കൈയ്യൂക്കിൽ ഇരുട്ടിൽ മാത്രം നടക്കേണ്ട/നടത്തേണ്ട ഒരു കടന്നുകയറ്റമായി പലരും ലൈംഗികതയെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നുമല്ല. ലോകാരംഭം മുതൽ ഉളളതാണ് ഈ അരക്ഷിതാവസ്ഥ. പിളള പെറുന്ന യന്ത്രങ്ങളായും, താലി കെട്ടിയവൻ ആവശ്യപ്പെടുമ്പോഴൊക്കെ അയാൾക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങൾ മാത്രം വിട്ടുകൊടുത്തു കൊണ്ട് അയാളെ തൃപ്തിപ്പെടുത്തേണ്ട ബാധ്യതയുളള ഒരു ലൈംഗിക ഉപകരണമായും ഭാരതത്തിലെ സ്ത്രീകൾ മാറിയതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
എന്നാൽ, ഇന്ന് കാലം മാറി. വിദ്യാഭ്യാസവും, വിവരവും വിവേകവുമുളള സ്ത്രീകൾ അവരുടെ കാര്യങ്ങൾ തുറന്നു പറയാൻ തുടങ്ങി. വിരൽത്തുമ്പിൽ വിസ്മയങ്ങൾ തീർക്കുന്ന Smartphone, Computer, Laptop എന്നിവകളുടെ സഹായത്തോടെ പലരും പലപ്പോഴും അവരവരുടെ ജോലിസംബന്ധമായ കാര്യങ്ങൾക്ക് പുറമെ മറ്റു പലതും കാണാനും കേൾക്കാനും തുടങ്ങി. നീലച്ചിത്രങ്ങളിൽ കാണുന്ന സ്ത്രീപുരുഷ സംഗമങ്ങൾ ചിലരിൽ ഈർഷ്യ ഉണ്ടാക്കുന്നുണ്ടെങ്കിലും മറ്റു പലരിലും ആശകളുടെ വേലിയേറ്റങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നതാണ് വാസ്തവം.
ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ പക്ഷെ, സ്ത്രീകൾക്കും ഇപ്പറഞ്ഞ അനുഭൂതി കൈയ്ക്കില്ല എന്ന് മനസിലാക്കാൻ തയ്യാറാവാറില്ല എന്നതാണ് പരിതാപകരം. കൂടെക്കിടക്കുന്ന പെണ്ണിന്റെ ജോലി തന്നെ സുഖിപ്പിക്കുക എന്നത് മാത്രമാണെന്നുളള ധാർഷ്ട്യം ഒരു ഭൂഷണമായി കൊണ്ടുനടക്കുന്ന (പല) പുരുഷന്മാരും, ഒരേ ജോലി ചെയ്യുന്ന ഇരുകൂട്ടർക്കും ആ ജോലിക്ക് കിട്ടേണ്ട വേതനത്തിലും തുല്യപങ്കാളിത്തമാണ് ഉളളതെന്ന് മനപ്പൂർവ്വം മറക്കുന്നു. ഇന്ന് നമ്മുടെ നാട്ടിൽ പെരുകി വരുന്ന വിവാഹിതരായ സ്ത്രീകളുടെ/അമ്മമാരുടെ ഒളിച്ചോട്ടത്തിന്റെ ചുരുളുകൾ അഴിച്ചാൽ അവരുടെയൊക്കെ പിന്നാമ്പുറകഥകളിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ഒരു സ്വാർത്ഥനായ ഭർത്താവ് ഉണ്ടാകും. ഒപ്പം, ഇക്കാര്യത്തിലെങ്കിലും നിസ്വാർത്ഥനായ മറ്റൊരു പുരുഷനും. ഇവിടെ ആരെ, ആർക്കാണ് കുറ്റം പറയാനാവുക🤔🤔
ഇതൊക്കെ മാറണമെങ്കിൽ, ആവശ്യത്തിനും അനാവശ്യത്തിനും മൂടാതിരിക്കുന്ന നിങ്ങളുടെയൊക്കെ തിരുവായ്കൾ നിങ്ങളുടെ സ്വകാര്യസമയങ്ങളിലും മൂടാതിരിക്കണം. ഇങ്ങനെ, ഇത്രയും മതിയോ, നിനക്ക് തൃപ്തിയായോ, ഞാൻ ഇനിയും എന്തെങ്കിലും ചെയ്യണോ, എനിക്ക് ഇങ്ങനെയാണ് വേണ്ടത്…. എന്നൊക്കെ പരസ്പരം കാതോരം മെല്ലെ ചോദിച്ചും പറഞ്ഞും പരസ്പരം അറിയാൻ ശ്രമിക്കണം, ആസ്വദിച്ചു ശീലിക്കണം. കൂരാക്കൂര് ഇരുട്ടിൽ എന്നും തപ്പിത്തിരയാതെ വല്ലപ്പോഴെങ്കിലും വെളിച്ചത്തിലും രാസലീലകൾ ആവാം. അങ്ങനെ പരസ്പരം മേനിയഴകുകൾ കണ്ടും, കാണിച്ചും ബോധിക്കണം, ബോധിപ്പിക്കണം, ആനന്ദിക്കണം. എത്ര നാണം കുണുങ്ങി ആണെങ്കിലും ഇതൊക്കെ മനസുകൊണ്ട് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാവില്ല ഭൂമിയിൽ.
സ്വന്തം വീട്ടിൽ ബിരിയാണി ഉള്ളപ്പോഴും അടുത്ത വീട്ടിലെ പഴങ്കഞ്ഞി കുടിക്കാൻ ആർത്തി ഉള്ളവരാണ് ആണുങ്ങളിൽ അധികവും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, തന്റെ മനസും ശരീരവും തണുപ്പിക്കാൻ ശേഷിയും കരുത്തുമുള്ള ആണൊരുത്തൻ സ്വന്തമായുള്ള ഒരു പെണ്ണും മറ്റൊരു പുരുഷനെ സ്വപ്നം കാണാൻ പോലും ഇഷ്ടപ്പെടില്ല