സീരിയലുകളിൽ ശ്രദ്ധേയയായ നടിയാണ് സിന്ധു വർമ്മ. നടൻ മനു വർമ്മയുടെ ഭാര്യയാണ് സിന്ധു വർമ്മ.ഗാനഗന്ധർവ്വനിൽ നല്ലൊരു കഥാപാത്രത്തെയാണ് സിന്ധു വർമ്മ ഏറ്റവും ഒടുവിൽ അവതരിപ്പിച്ചത്. മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങൾ മലയാളചലച്ചിത്രവേദിയിലെ സജീവസാന്നിധ്യമായിരുന്ന അഭിനയ പ്രതിഭ ജഗന്നാഥ വർമ്മ യുടെ മകൻ മനുവർമ്മയുടെ ഭാര്യ കൂടിയാണ് സിന്ധുവർമ്മ.
സിന്ധുവിനെ ഓർമയില്ലേ ? ‘തലയണ മന്ത്രം’ എന്ന സത്യൻ അന്തിക്കാട് സിനിമയിൽ ടാപ്പ് തുറന്ന് വെള്ളം വരുന്നപോലെ ഇംഗ്ലീഷ് പറഞ്ഞ് കാഞ്ചനയെ വെള്ളം കുടിപ്പിച്ച കുട്ടിക്കുറുമ്പിയെ? ആ കുട്ടിത്താരമാണ് ഇന്ന് അനവധി സീരിയലുകളിലൂടെ സീരിയലുകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരിക്കുന്നത്. ബാലതാരമായി അഭിനയിച്ച ശേഷം സിന്ധു അദ്ധ്യാപികയായി ജോലി നോക്കിയിരുന്നു. അതിനുശേഷം വളരെ നീണ്ടകാലങ്ങൾക്കുശേഷമാണ് അഭിനയത്തിലേക്ക് തിരികെ എത്തിയത്.
എന്നാൽ മറ്റൊരു കൗതുകം കൂടിയുണ്ട് സിന്ധു വർമയുടെ കാര്യത്തിൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മമ്മൂട്ടി ശ്രീനിവാസൻ എന്നിവർ അഭിനയിച്ച അർത്ഥം എന്ന ചിത്രത്തിൽ സിന്ദുവർമ്മ ബാലതാരമായി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ 33 വര്ഷങ്ങള്ക്കു ശേഷം സിബിഐ 5 ദി ബ്രെയിനിൽ സിന്ധുവർമ്മ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലും പ്രധാന കഥാപാത്രത്തെയാണ് സിന്ധു വർമ എന്ന കലാകാരി അവതരിപ്പിച്ചത് . അതുപോലെത്തന്നെ മമ്മൂട്ടിയുടെ ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ ഹെഡ്മിസ്ട്രസ്സായും സിന്ധുവർമ്മ അഭിനയിച്ചിട്ടുണ്ട്., ‘ദി പ്രീസ്റ്റി’ ൽ മദർ സുപ്പീരിയറായി ആണ് താരം വേഷമിട്ടത് അഞ്ജുവിനെ പോലെ അപൂർവ്വം ചില താരങ്ങൾക്കു മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണത് . സിന്ധു വർമ തിരിച്ചുവരവ് ആഘോഷിച്ച സിനിമകളിൽ പ്രധാനപ്പെട്ട മൂന്നു സിനിമകളും മമ്മൂട്ടി ചിത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ് .