സമൂഹം സങ്കൽപ്പിക്കുന്ന സൗന്ദര്യബോധം തെറ്റാണ്, എന്ന് ഒരിക്കൽ കൂടി പറഞ്ഞുതരുകയാണ് സിത്താര

0
135
സൗന്ദര്യം
ഓരോ മനുഷ്യനെയും അവൻ/അവൾ എങ്ങനെ ആയിരിക്കുന്നോ അങ്ങനെ മനസ്സിലാക്കാനും സ്നേഹിക്കാനും സ്വീകരിക്കാനും നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു കൊടുത്തതിൽ ഒരുപാട് സന്തോഷം സിത്താര. നിങ്ങളോടു ഒരുപാട് സ്നേഹം ആദരവ്
അജയ് വി.എസ്
എന്താണ് സൗന്ദര്യം,എന്താണ് നമ്മുടെ സൗന്ദര്യബോധം.ഒരു മനുഷ്യൻ തനിക്ക് ഇഷ്ട്ടമുള്ള പോലെ വസ്ത്രം ധരിച്ചു,ആ മനുഷ്യന് മേക്കപ്പ് ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ അതും ചെയ്ത് സന്തോഷത്തോടെ അയാൾക്ക് പുറത്തിറിങ്ങാൻ സാധിക്കുന്നു എങ്കിൽ അതല്ലെ അയാളുടെ സൗന്ദര്യം അതോ നിങ്ങളുടെ ഇഷ്ട്ടപ്രകാരം ആ മനുഷ്യൻ നടക്കണം എന്നുള്ളതാണോ സൗന്ദര്യം.
ഞാൻ അടക്കമുള്ള സമൂഹം സങ്കൽപ്പിക്കുന്ന സൗന്ദര്യബോധം തെറ്റാണ്, എന്ന് ഒരിക്കൽ കൂടി പറഞ്ഞുതരുകയാണ് സിത്താര .
നല്ല സ്കിൻ ഫിറ്റ്‌ ജീൻസും നല്ല എടുത്ത് പിടിക്കുന്ന കളറുള്ള ഷർട്ടും ഇട്ട് വന്നാൽ, മുടി ഒന്ന് കളർ ചെയ്താൽ ആ മനുഷ്യനെ കോളനി എന്ന് നമ്മൾ വിളിച്ചിട്ടില്ലേ,ഞാൻ വിളിച്ചിട്ടുണ്ട് ഏറെ കുറ്റബോധത്തോടെ, ഒരുപാട് വിഷമത്തോടെ പറയുന്നു. യഥാർത്ഥത്തിൽ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കടന്ന് ആക്രമിക്കുക അല്ലെ നാം.കറുപ്പ് എന്ന നിറത്തെ,നിറമുള്ളവരെ വെറുപ്പോടെ കണ്ടിട്ടില്ലേ നാം,തടിച്ചവരെ,മെലിഞ്ഞവരെ,ഉയരം കുറഞ്ഞവരെ, ഉയരം കൂടിയവരെ,ഇങ്ങനെയുള്ളവരെയെല്ലാം നമ്മൾ കളിയാക്കിയിട്ടില്ലേ,അപ്പോൾ നമ്മുടെ സൗന്ദര്യബോധം തെറ്റല്ലെ?
തെറ്റാണ്.യഥാർത്ഥ നമ്മുടെ നിറം മറച്ചുകൊണ്ട് ആപ്പുകൾ ഉപയോഗിച്ച് മറ്റൊരു നിറം സൃഷ്ടിച്ച,സൃഷ്ടിക്കുന്ന നമ്മുടെ സൗന്ദര്യബോധം തെറ്റാണ്.മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ വരെ വൃത്തികെട്ട സൗന്ദര്യമായി കാണുന്നവരുണ്ട്, ചിത്രീകരിക്കുന്നവരുണ്ട് അതാണ് സിത്താരേച്ചി സൂചിപ്പിക്കുന്നതും.ഗാനങ്ങൾ മാത്രമല്ല നിങ്ങളുടെ വാക്കുകളും മനോഹരമാണ് കൂട്ടുകാരി, ഒന്നുറപ്പ് സിത്താരയുടെ ഈ വീഡിയോ കണ്ട് എന്നെ പോലെ ഒരുപാട് പേരുടെ കണ്ണ് തുറക്കാൻ കഴിയും,ചിന്താഗതികൾക്ക് മാറ്റങ്ങൾ സംഭവിക്കും,സംഭവിക്കട്ടെ. സൗന്ദര്യ സങ്കല്പങ്ങൾ മാറട്ടെ.

സിത്താര പറയുന്നു : “ദൈർഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റുതലകെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ,നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!!”

വീഡിയോ കാണാം

**
വാല് : For make up intolerance -പണ്ട് നമ്മൾ ടാൽക്കം പൌഡറിട്ടു വെളുപ്പിച്ചെടുക്കണ പോലെയല്ല, ഒരുപാടു അഡ്വാൻസ് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ട് today’s മേക്കിങ് അപ്പിൽ, അതിന്റെ അടിസ്ഥാനമായിട്ട് പറയുന്നത് മേക് അപ് എന്നത് ഒരിക്കലും നമുക്കുള്ള കോംപ്ലക്‌ഷൻ ലൈറ്റ് ആക്കാനുള്ളതല്ല, to enhance യുവർ skin tone and beauty. സ്ഥിരമായിട്ട് മേക് അപ്പൊ ഇടുന്നവർക്ക് അറിയാം ഉപയോഗിക്കുന്ന ഫൌണ്ടേഷൻ പോലുള്ള products അവരവരുടെ skin ടോൺ and കളർ അനുസരിച്ചാണ് select ചെയ്യേണ്ടത്, അല്ലാതെ dark skin ഉള്ള ആൾ light shade അല്ല എടുക്കേണ്ടത്. അല്ലെങ്കിൽ ചാരം ഇട്ടതുപോലിരിക്കും. അങ്ങനെ സ്വന്തം beauty വീണ്ടും പരിപോഷിപ്പിക്കുന്നതിനോട് എന്തിനാണിത്ര intolerance.Make up ഇടുക എന്നത് ഒരു പാതകമല്ല, നമ്മുടെ നാട്ടിൽ മാത്രമേ ഇതൊരു മഹാപാരാധമായിട്ട് കാണാറുള്ളു. വെളുപ്പിനെ സൗന്ദര്യമായും ഭംഗിയായും നിശ്ചയിക്കപ്പെട്ട ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് കറുപ്പിനോടുള്ള വെറുപ്പ് ജനിച്ചു വീഴുമ്പോഴേ തുടങ്ങുന്നു കുട്ടി നിറം കുറവാണ് അവളുടെയോ നിറം കിട്ടിയിട്ടില്ല എന്ന രീതിയിൽ തുടങ്ങും കറുപ്പ് ക്രീമോ പൗഡറോ മൊബൈൽ ആപ്പ് കൊണ്ടോ വെളുപ്പിക്കുന്ന ആളുകളും വർണ്ണ വിവേചനത്തെ ചൊല്ലി ആശങ്കയിലാണ് അതെ നമ്മൾ വെളുപ്പിനോട് ഭ്രമമുള്ള ഒരു സമൂഹമാണ്.