Sins 🔞🔞
2005/Hindi -English
Vino
ഏറെ വിവാദത്തിന് തിരികൊളുത്തിയ റൊമാന്റിക് – ഇറോട്ടിക് ഡ്രാമ
പുരാതന കേരളത്തിലെ ഒരു ഇടവകയിലെ കത്തോലിക്കാ പുരോഹിതനായ വില്യം, റോസ്മേരി എന്ന യുവതിയുമായി പ്രണയത്തിലാകുകയും,വിലക്കപ്പെട്ട ആ ബന്ധത്തിലൂടെ അവർക്കിടയിൽ ഉടലെടുക്കുന്ന കാമം, സ്വാർത്ഥത,അസൂയ തുടങ്ങിയവ,ഒരുപാട് പാപസാഹചര്യത്തിലേക്ക് അവരെ നയിക്കുന്നതാണ് ചിത്രം പറയുന്നത്.
വിലക്കുകളും വിവാദങ്ങളും ഒക്കെ നിറഞ്ഞ ഈ ചിത്രം 88 -ൽ ലൈംഗികപീഡനത്തിനും കൊലപാതകക്കുറ്റത്തിനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കേരള പുരോഹിതനെക്കുറിച്ച് സംവിധായകൻ വിനോദ് പണ്ടേ ഒരു വാർത്ത വായിക്കാൻ ഇട വരുകയും, ആ വാർത്തയെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് “സിൻസ്” എന്നാണ് അറിയുവാൻ കഴിഞ്ഞത്.
“ഗ്യാങ്സ്റ്റർ” എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രിതി നേടിയ ഷൈനി അഹുജ പുരോഹിത്നായി വരുമ്പോൾ റോസ് മേരിയായി വരുന്നത് സീമ റഹ്മാനിയാണ്.കേരളത്തിൽ നടക്കുന്ന കഥ ആണെങ്കിലും അഭിനയിക്കുന്നവർ ഭൂരിഭാഗവും ഹിന്ദി താരങ്ങളാണ്,അത്കൊണ്ട് തന്നെ കഥാപാത്രങ്ങൾക്ക് മലയാളി ഫേസ് കട്ട് ഇല്ലാത്തതും ഒപ്പം ഇംഗ്ലീഷ് അച്ചടി ഭാഷയിൽ ഉള്ള ഡയലോഗും ഒരു പ്രധാന കല്ലുകടിയാണ്. മൊത്തത്തിൽ ഇറോട്ടിക് ലേബലിൽ മാത്രം ഒരു വട്ടം കണ്ടു മറക്കാം.
സെക്സ് കണ്ടന്റ് ഉണ്ട്.