ജയം രവിയുടെ ആക്ഷൻ ചിത്രം ‘സൈറൺ’ ഫെബ്രുവരി 16ന് റിലീസ് !

ജയം രവിയെ നായകനാക്കി നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ‘സൈറൺ’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 16ന് തിയറ്ററുകളിലെത്തും. കീർത്തി സുരേഷ് നായികയായും അനുപമ പരമേശ്വരൻ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം സുജാത വിജയകുമാറാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറിന് വലിയ രീതിയിലുള്ള റെസ്പോൺസ് ലഭിക്കുന്നുണ്ട്. ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.ജയിൽ പുള്ളിയായ് ജയം രവി വേഷമിടുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീർത്തി സുരേഷ് എത്തുന്നത്. സമുദ്രക്കനി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ജി വി പ്രകാശ് കുമാറിന്റെതാണ് സംഗീതം. ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്‍ കെ, ചിത്രസംയോജനം: റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: കദിർ കെ, ആക്ഷൻ: ദിലിപ് സുബ്ബരയ്യൻ, കോറിയോഗ്രഫി: ബ‍ൃന്ദ, പിആർഒ: ശബരി.

You May Also Like

നേമം പുഷ്പരാജിൻ്റെ രണ്ടാം യാമം- ആരംഭിച്ചു

നേമം പുഷ്പരാജിൻ്റെ രണ്ടാം യാമം- ആരംഭിച്ചു ജനുവരി ഇരുപത്തി|യൊന്ന് ഞായർ.പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായസത്രം ക്ഷേത്രത്തിൽ…

ഗ്ലാമർ വെബ്സീരീസുകളിൽ കത്തിനിൽക്കുന്ന, വൻ ഫാൻബെയ്സ് ഉള്ള ആയുഷി ഭൗമിക്

Moidu Pilakkandy ആയുഷി ഭൗമിക് ഇത്തവണ പഴയ ബിഗ്രേഡ് താരങ്ങളിൽ നിന്നും വിഭിന്നമായി ഇത്തരം സിനിമകളുടെ…

അർജുൻ അശോകനും ജഗദീഷും കേന്ദ്രകഥാപാത്രമാകുന്ന തീപ്പൊരി ബെന്നി, നായിക ഫെമിന ജോർജ്

തീപ്പൊരി ബെന്നി – ആരംഭിച്ചു വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു…

സണ്ണി ലിയോൺ ഷൂട്ടിങ് സെറ്റിൽ ഡോക്ടറായി, ഇക്കണക്കിനു ആരാധകർ മൊത്തം രോഗികൾ ആകുമെന്ന് കമന്റുകൾ

മുൻ പോൺസ്റ്റാർ സണ്ണി ലിയോൺ തന്റെ പഴയ പ്രൊഫഷണൽ ജീവിതം ഉപേക്ഷിച്ച് ഇന്ത്യൻ ബോളിവുഡ്, മോളിവുഡ്,…