ദേശീയ സിനിമാ പിന്നണി ഗായിക അവാർഡ് എന്നത് ജൂറിയുടെ മുമ്പാകെ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ ഏറ്റവും നല്ല പാട്ടിനുള്ള അവാർഡ് എന്നതല്ലാതെ എന്താണ് ? ആ നിലക്ക് നഞ്ചിയമ്മ പാടിയ പാട്ട് നല്ല പാട്ടായും ആ പാട്ടു പാടിയ നഞ്ചിയമ്മ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടതിൽ എന്തിനാണിത്ര വിവാദങ്ങൾ . ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞർക്ക് നൽകുന്ന അവാർഡ് ആണോ ഈ സിനിമാ ഗാന അവാർഡ് ? മുമ്പ് ഈ അവാർഡ് ലഭിച്ചവരൊക്കെയും അത്തരക്കാർ ആണോ? ഇപ്പറഞ്ഞതൊക്കെ കൃത്യമായി മനസ്സിലായിട്ടും നഞ്ചിയമ്മക്ക് അവാർഡ് കിട്ടിയതിൽ ചിലർക്കുള്ള ഖിന്നതയുടെ പ്രശ്നം സംഗീതത്തിനപ്പുറമുള്ള മറ്റു ചിലതാണോ ? നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയപ്പോൾ അവരെ പ്രശംസിക്കാൻ പ്രമുഖർക്ക് ഒരു മടി ആദ്യം ഉണ്ടായിരുന്നു. എന്നാൽ സിതാര കൃഷ്ണകുമാറിനെ പോലുള്ള പാട്ടുകാർ ഒരു മടിയും കൂടാതെ രംഗത്തുവന്നു. “ഈ അവാർഡ് ഒരു തെളിച്ചമാണ്!!! പാട്ട്…അത് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്… എങ്കിൽ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും!!!!” എന്നാണു സിതാര നഞ്ചിയമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിത്താരയ്ക്കു പറയാനുള്ളത് എന്തെന്നുകൂടി കേൾക്കാം
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി ‘മദനോത്സവം’ ടീസർ
” മദനോത്സവം”ടീസർ സൈന മൂവീസിലൂടെ സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ,