ദുൽഖർ നായകനായ തെലുങ്ക് ചിത്രമാണ് സീതാരാമം. ആഗോള റിലീസായിആണ് ചിത്രം ആഗസ്ത് 5 ന് പ്രേക്ഷകരുടെ മുന്നിലെത്തിയത് . ഒരു പീരീഡ് റൊമാന്റിക്ക് ഡ്രാമയായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത് .മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ചിത്രത്തിൽ രശ്‌മിക മന്ദാനയും പ്രധാന വേഷം ചെയ്യുന്നുണ്ട്.
‘സീതാ രാമം’. ഇപ്പോഴിതാ ആഗോള കളക്ഷൻ അമ്പത് കോടി കവിഞ്ഞിരിക്കുന്നു. വിജയത്തിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. സീതാ രാമം ചിത്രത്തിൽ ചുവടുകൾ വയ്ക്കുന്ന ഒരു രംഗത്തിന്റ വീഡിയോ പങ്കുവെച്ചാണ് കളക്ഷൻ 50 കോടി കടന്ന വിവരം ദുൽഖർ അറിയിച്ചത്. സീതാരാമം വിജയിപ്പിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദിയറിയിച്ച് ദുൽഖർ സൽമാൻ നേരത്തെ രംഗത്തെത്തിയിരുന്നു.ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തീയറ്ററുകളിൽനിന്ന് മികച്ച പ്രതികരണവും ലഭിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് ദുൽഖർ ആരാധകർക്ക് നന്ദി അറിയിച്ചത്. നിരവധി പ്രതിഭകളുടെ പ്രയത്നമാണ് ‘സീതാരാമം’ എന്നും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരുമാണ് സിനിമയെ മനോഹരമാക്കിയതെന്നും ദുൽഖർ കുറിച്ചു. തന്നെ ഏറ്റെടുത്ത തെലുങ്ക് സിനിമാ പ്രേമികൾക്ക് നന്ദി അറിയിച്ചാണ് താരത്തിന്റെ വൈകാരികമായ കുറിപ്പ് അവസാനിക്കുന്നത്.