Siva Mohan Vellekattu
മണിരത്നം സിനിമകളിൽ സ്വാഭാവികമായി കാണാൻ സാധിക്കുന്ന ഒന്നാണ് ഈ ടൈപ്പ് സീനുകൾ.
രാവണനിൽ ഇതുപോലെ ഡാർക്ക് , ലൈറ്റ് കളറിങ് കഥാപാത്രങ്ങൾക്ക് കൊടുത്ത ഒരുപാട് സീനുകൾ കാണാൻ കഴിയും. ആരാണ് ഈവിൾ എന്ന് അറിയാത്ത രാകിനി ആദ്യ ഘട്ടങ്ങളിൽ പകുതി സംശയത്തോടെ വീരയുടെ കൂടെ നിൽക്കുമ്പോൾ, അവളുടെ മുഖം പാതി ഇരുണ്ടിരിക്കുന്നത് കാണാം. അതേപോലെ സീതയെ രാമൻ അഗ്നിപരീക്ഷണം ചെയ്യിപ്പിക്കുന്നത് പോലെ, സിനിമയിൽ നുണ പരിശോധന ടെസ്റ്റിന് ഒരുങ്ങാൻ പറയുമ്പോൾ ഇടവിട്ട് കാണിക്കുന്ന ഡാർക്ക്നെസ് ഒക്കെ മണി രത്ണം എന്ന ക്രാഫ്റ്റ്മാന്റെ ടച്ച് ആണ്.
എന്നാൽ പൊന്നിയിൻ സെൽവനിലേക്ക് വരുമ്പോൾ, നന്ദിനി എന്ന കഥാപാത്രം, തന്നെ കടന്നുപോകുന്ന മറ്റു കഥാപാത്രങ്ങൾ conciousness ഇൽ നിന്ന് മാറ്റുന്നത് പല തവണ കാണാൻ സാധിക്കും. അതിലൊന്നാണ് ഇത്. ഒന്നിലും മയങ്ങാതെ ഇരുന്ന വന്തിയതേവനെ ആദ്യമായും അവസാനമായും നന്ദിനി മയക്കുന്ന സീനുകളിൽ ഒന്നാണ് ഇത്. ഇതിനു ശേഷം രാജ്യം നേടി തരാം എന്ന് നന്ദിനി പറയുമ്പോൾ തിരിച്ചു ബോധത്തിലേക്ക് വരുമെങ്കിലും വീണ്ടും നന്ദിനിയുടെ അഴകിൽ മയങ്ങുന്നത് കാണാം. “മയങ്കി വിട്ടീങ്കളാ” എന്ന് ചോദിക്കുമ്പോൾ കൊഞ്ചം എന്ന് കാർത്തി പറയുന്നതിനടുത്ത ഷോട്ടിൽ ഒരു തലയോട്ടി കാണിക്കുന്നതും കാണാം.ഇവിടെ ആണ് മണി രത്നം കൽകിയുടെ പൊന്നിയിൻ സെൽവനിൽ അദ്ദേഹത്തിന്റെ അടയാളം പതിപ്പിച്ചത്.അടുത്തത് കമലുമായി 🔥
**