Connect with us

ചോല പ്രതികാരത്തിന്റെ കാത്തിരിപ്പ്..!!

സഖാവ് എന്ന ഒറ്റകവിതയിലൂടെ പ്രശസ്തനായ യുവകവി സാം മാത്യൂവിന്റെ മറ്റൊരു കവിതയാണ് പടർപ്പ്.സോഷ്യൽ മീഡിയ സർക്കിളുകളിൽ തരക്കേടില്ലാത്ത വിവാദങ്ങൾക്കും

 20 total views

Published

on

Siva Prasad Siva

ചോല പ്രതികാരത്തിന്റെ കാത്തിരിപ്പ്..!!

സഖാവ് എന്ന ഒറ്റകവിതയിലൂടെ പ്രശസ്തനായ യുവകവി സാം മാത്യൂവിന്റെ മറ്റൊരു കവിതയാണ് പടർപ്പ്.സോഷ്യൽ മീഡിയ സർക്കിളുകളിൽ തരക്കേടില്ലാത്ത വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായ കവിതയായിരുന്നു പടർപ്പ്.കവിതയുടെ അടിസ്ഥാന ആശയം സ്ത്രീവിരുദ്ധമാണ് എന്ന തരത്തിലുള്ള വാദപ്രതിവാദങ്ങൾ അക്കാലത്ത് ഏറെ ഉയർന്നു വന്നിരുന്നു.ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് തന്നെ അത് ചെയ്ത പുരുഷനോട് തോനുന്ന പ്രണയത്തെക്കുറിച്ചാണ് കവിത സംസാരിക്കുന്നത്.അതായത് ഇരയ്ക്ക് വേട്ടക്കാരനോട് പ്രണയം തോനുന്നു.ഇതാണ് സാം തന്റെ കവിതയിലൂടെ അവതരിപ്പിച്ചത്.

Here's why Sanal Kumar Sasidharan's 'Chola' is for the mature audience |  Malayalam Movie News - Times of Indiaഅങ്ങനെയൊരു സാധ്യത നിലനില്ക്കുന്നതല്ല.നമ്മളെ ശാരീരികമായും മാനസ്സികമായും ടോർച്ചർ(പീഡനം) ചെയ്ത ഒരാളോട് തിരിച്ച് നമുക്ക് പ്രണയമോ സ്നേഹമോ തോനുക എന്നത് തീർത്തും അസാധ്യമായ ഒരു കാര്യമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.ആകെയൊരു സാധ്യത പ്രസ്തുത വ്യക്തിക്ക് മാപ്പ് കൊടുക്കാൻ കഴിഞ്ഞേക്കും എന്നത് മാത്രമാണ്.അതിനപ്പുറം അയാളോടൊരു മാനസ്സിക അടുപ്പം സാധ്യമല്ല.പക്ഷേ കലാകാരന് തന്റെ ആശയഭാവനകൾ പ്രകടിപ്പിക്കാനുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം നിലനില്ക്കുന്നു എന്നതിൽ സംശയവുമില്ല.

ഇനി ചോലയിലേക്ക് വരാം.

ചോല നേരിട്ട പ്രധാനവിമർശനം മുകളിൽ സൂചിപ്പിച്ചതുമായ് ബന്ധപ്പെട്ടിരിക്കുന്നു.ലൈംഗിക ചൂഷണം നേരിട്ട ജാനു എന്ന പെൺകുട്ടിക്ക് അതിനുശേഷം വേട്ടക്കാരനോട് തോനുന്ന ഒരുതരം സൈക്കോളജിക്കലായ വിധേയത്വം അഥവാ അടുപ്പം ആണ് വിമർശിക്കപ്പെട്ടിരുന്നത്.ചൂഷണത്തിന് ശേഷം സ്വന്തം കാമുകനേയും വീടിനേയും പരിപൂർണ്ണമായ് നിഷേധിച്ച് ജാനു കുറ്റവാളിക്കൊപ്പം ഇറങ്ങിത്തിരിക്കുകയാണ് സിനിമയിൽ.തീർത്തും അവ്യക്തവും നിഗൂഢവുവുമായ ഒരു ക്രിമിനൽ പരിവേഷമണിഞ്ഞ ആശാൻ എന്ന കഥാപാത്രത്തെ പിന്തുടരുകയോ അയാളെ അനുസരിക്കുകയോ ചെയ്യുകയാണ് പിന്നീടങ്ങോട്ട് സിനിമയിലുടനീളം ജാനു.തന്നെ അതിക്രൂരമായ് റേപ്പ് ചെയ്ത ഒരുവനോട് ഒരു പെണ്ണിന് ഇങ്ങനെ തോനുക എന്നത് എത്രമാത്രം സത്യമാണ്.എന്താണിതിന്റെ ലോജിക്.എത്രമാത്രം പ്രാക്ടിക്കലാണിത് എന്ന പ്രേഷകസംശയങ്ങൾ സ്വഭാവികം.

എന്നാൽ ഞാൻ ചോല കണ്ട് കഴിഞ്ഞപ്പോൾ എനിക്കങ്ങനെയല്ല തോനിയത്.അല്ലെങ്കിൽ ജാനുവിന് വേട്ടക്കാരനോട് തോനിയ ആ വിധേയത്വം സത്യസന്ധമല്ല എന്ന രീതിയിലാണ് ഞാൻ ചിന്തിച്ചത്.
സിനിമ മൂന് പ്രധാനകഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചലിക്കുന്നത്. മൂന് പേർക്കും വ്യക്തമായ സ്പെയ്സുകൾ ഉണ്ട്. സൂഷ്മമായ് നിരീഷിച്ചാൽ ഈ മൂന് കഥാപാത്രങ്ങളും മൂന് പ്രത്യേക ഘട്ടങ്ങളിൽ വെച്ച് കഥയുടെ ഗതിയെ നിർണയിക്കുന്നുണ്ട്.അഥവാ കഥയുടെ ഒഴുക്കിനെ അതാത് ഘട്ടങ്ങളിൽ വെച്ച് ഇവർ മൂനുമാണ് വിവിധ തലങ്ങളിലേക്ക് വഴിതിരിച്ച് വിടുന്നത്.

ആദ്യം കാമുകനെ എടുക്കാം.ഒരു മലയോരഗ്രാമത്തിലുള്ള തന്റെ കാമുകിയേയും കൂട്ടി അകലെയുള്ള പട്ടണത്തിലേക്ക് ഒരു റൊമാന്റിക് ജേർണി പ്ലാൻ ചെയ്യുന്നതടക്കം തുടർന്നങ്ങോട്ടുള്ള യാത്രയുടെ പ്രധാനനേതൃത്വം വഹിക്കുന്നത് ആ കാമുകനാണ്.അവനോടൊപ്പം ആശാൻ എന്നൊരു അപരിചിതമനുഷ്യനെ കാണുമ്പോൾ അവളിലുണ്ടാകുന്ന സംശയങ്ങളെ നയപരമായ് കൈകാര്യം ചെയ്ത് അവളെ കൺവീൻസ് ചെയ്യുന്നത് കാമുകനാണ്.എവിടെയെല്ലാം പോകണമെന്നതും തന്റെ കാമുകിയോടൊപ്പം എന്തെല്ലാം കാണണമെന്നും എന്നതെല്ലാം കാമുകന്റെ തീരുമാനമാണ്.അവനാണ് യാത്രയുടെ ആദ്യഭാഗങ്ങളെ നിർണയിക്കുന്നത്.വൈകിട്ട് വീട്ടിൽ തിരിച്ച് പോകാനുള്ള തയ്യാറെപ്പുവരെ കഥ പ്രധാനമായും നിർണയിക്കുന്നത് കാമുകനാണ്. ജാനുവും ആശാനും ഇവിടെ അപ്രശസ്തമോ നിശബ്ദമോ ആണ്.
തുടർന്ന് ഇവരുടെ ഈ യാത്ര നാട്ടിലും വീട്ടിലും അറിഞ്ഞു എന്ന സന്ദേശം കാമുകന് ലഭിക്കുന്നു.അവൻ ആശാനോടത് പറയുന്നു.ഈ പോയിന്റിൽ നിന്ന് പിന്നീടങ്ങോട്ട് കഥയുടെ ചരട് ആശാനിലാണ്.തുടർന്ന് കഥാഗതി ചലിക്കുന്നത് ആശാന്റെ ഇഷ്ട്ടപ്രകാരമാണ്.ആശാൻ തീരുമാനങ്ങളെടുക്കുന്നു.നിർദ്ദേശങ്ങൾ രണ്ട് പേർക്കും കൈമാറുന്നു.ആശാൻ പെട്ടെന്ന് ആക്ടീവാകുന്നു.അതോടൊപ്പം വയലന്റുമാകുന്നു.വണ്ടി ലോഡ്ജിലേക്ക് കയറുന്നു.

ലോഡ്ജിലെ പ്രധാനനേതൃത്വം ആശാന്റെ കൈയ്യിലാണ്.കാമുകനെ പുറത്തേക്ക് പറഞ്ഞുവിട്ട് ജാനുവിനെ പീഡിപ്പിക്കുന്നതുവരെ ആശാൻ കഥ തീരുമാനിക്കുന്നു.ഇവിടെ ജാനുവും കാമുകനും നിശബ്ദമോ അപ്രശസ്തമോ ആണ്.അതിനുമപ്പുറം കാമുകന്റെ അവസ്ഥ പരമ ദയനീയവുമാണ്.
ചൂഷണം കഴിഞ്ഞ് അതിരാവിലെ അവർ ലോഡ്ജ് വിടുന്നു.സ്വഭാവികമായും വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കുളള മാനസ്സികാവസ്ഥയിലാണ് കാമുകനും ആശാനും.പക്ഷേ വഴിയിൽ വെച്ച് ജാനു കഥാഗതിയിൽ ഇടപെടുന്നു.എനിക്ക് വീട്ടിലേക്ക് പോകണ്ട എന്ന അവളുടെ പ്രഖ്യാപനത്തിലൂടെ കഥ മറ്റൊരു തലത്തിലേക്ക് വഴിതിരിയുന്നു.അവൾ വണ്ടിയിൽ നിന്നിറങ്ങി ഓടുന്നു.ഈ പോയിന്റ് പ്രധാനമാണ്.ഇവിടം മുതൽ കഥ നിർണയിക്കപ്പെട്ടത് ജാനുവിലൂടെയാണ്.പക്ഷേ അത് മറ്റ് രണ്ട് കഥാപാത്രങ്ങൾക്കും മനസ്സിലാവുന്നില്ല.ഒരു പരിധിവരെ പ്രേഷകർക്കും.തുടർന്നവൾ മെനഞ്ഞ ബാക്കികഥയുടെ രണ്ടിരകളായ് ഒടുങ്ങുക എന്നതായിരുന്നു അവരുടെ നിയോഗം.അവിടം മുതൽ അവൾ ലോഡ്ജിലെ രാത്രിയിലിരുന്ന് തീരുമാനിച്ചുറപ്പിച്ച കഥ തുടങ്ങുകയാണ്.പ്രതികാരത്തിന്റെ കഥ.

Advertisement

തന്നെ പീഡിപ്പിച്ചവനോട് സാമിന്റെ നായികയെപ്പോലെ പ്രേമം തോനിയല്ല ജാനു ആശാനോടൊപ്പം ഇറങ്ങിത്തിരിച്ചത്.അവൾക്ക് വ്യക്തമായ ലഷ്യമുണ്ടായിരുന്നു.ജാനു തന്നോട് കാണിക്കുന്ന ഈ വിധേയത്വം കൂടുതൽ മുതലാക്കുക എന്ന ധാരണയിലൂടെ ആശാൻ കൊടുംകാട്ടിലെ വെള്ളച്ചാട്ടത്തിലേക്ക് വണ്ടി തിരിക്കുന്നു.വെള്ളച്ചാട്ടത്തിന് താഴെ പുഴയുടെ(ചോല)പാറക്കെട്ടുകളിലേക്ക് അയാൾ ജാനുവിനേയും കൂട്ടി പോകുന്നു.അവൾ അനുസരണയോടെ അയാളെ അനുഗമിക്കുന്നു.ഇവിടെ കാമുകൻ തീർത്തും അപ്രശസ്തമാവുകയാണ്.അവൻ തൊണ്ടകീറി തിരിച്ച് വീട്ടിലേക്കവരെ വിളിക്കുകയാണ്.ആദ്യഭാഗങ്ങളിൽ വീട്ടിലേക്ക് പോകാൻ ജാനു അവനോട് യാചിച്ചതിനേക്കാൾ തീവ്രമായ് വിധി ഇപ്പോൾ അവനെ അത് തിരിച്ച് ചെയ്യിക്കുന്നു.പക്ഷേ ജാനു അവനെ നിഷേധിക്കുകയാണ്.അവൾ ആശാനെ, ആശാനെ മാത്രം പിന്തുടരുന്നു.കൊടുംവനത്തിലേക്കിങ്ങനെ കഥാഗതി ചലിച്ചുകയറുന്നതിന് പിന്നിലെ ബേസിക് റീസൺ ജാനുവിന്റെ വഴിയിൽ വെച്ചുള്ള ആ തീരുമാനം തന്നെ ആയിരുന്നു.അവൾക്കറിയാം തന്നെക്കൂടാതെ കാമുകന് മടങ്ങാനാവില്ല എന്ന സത്യം.അത് രണ്ട് തരത്തിലാണ്.ഒന്ന് അവന് തന്നോടുള്ള പ്രണയം.അതിതാ മറ്റൊരാളോടൊപ്പം അജ്ഞതയുടെ പെരുംകാട്ടിലേക്ക് അടിവെച്ചകന്നുപോകുന്നു. മറ്റൊന്ന് ഞാനില്ലാതെ നാട്ടിലേക്ക് മടങ്ങിയാൽ അവൻ നേരിടേണ്ടി വരുന്ന നാടിന്റെ കാടത്തം.അതിനാൽ ആശാന് പിറകേ അവളും അവർക്ക് പിറകേ തൊണ്ടകീറി നിലവിളിച്ച് അവനും പിൻപറ്റുന്നു.

ഒടുവിൽ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിന് നേരെ താഴെ ലംബമായ് അവളെ എടുത്ത് നിർത്തി ആശാൻ തന്റെ ഒടുവിലത്തെ രതിഭ്രാന്തഴിച്ചുവിടുന്നു.(ഒരുപക്ഷേ അയാളുടെ രഹസ്യസ്വപ്നങ്ങളിലൊന്നായിരിക്കാം അത്തരമൊരു വിചിത്രമായ ഭോഗസംഗമം.സൗകര്യമൊത്തപ്പോൾ അയാളതിലേക്ക് വണ്ടി തിരിച്ചതായിരിക്കാം).ഇത് തൊട്ടകലെയിരുന്ന് ഹൃദയംപൊട്ടി കാണുന്ന കാമുകൻ കത്തിയെടുക്കുന്നു.ആശാനിലേക്ക് കത്തിയുയർത്തി ചാടുന്നു.ആശാന് കുത്തേല്ക്കുന്നു.മരണത്തിന്റെ ചുവപ്പ് കലർന്ന് ചോല താഴേക്കൊഴുകുന്നു.ആശാനും കാമുകനും ഒഴുക്കിനൊപ്പം താഴേക്ക്..താഴേക്ക്..!അവളുടെ ലഷ്യത്തിന്റെ ആദ്യ ചവിട്ടുപടി കാമുകനാൽ സാധിക്കപ്പെട്ടുഴിഞ്ഞു.
പക്ഷേ അതിലൊരാൾ തിരിച്ച് വരുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.പെണ്ണിന് വേണ്ടിയുള്ള ആൺസംഘർഷങ്ങളിൽ ഒരുവൻ തിരിച്ച് വരും.

അവൾ കാത്തിരുന്നു.ആശാൻ മരിച്ചു എന്നത് അവൾ മുന്നിൽ കണ്ടുറപ്പിച്ചതാണ്.ഇനി വരാനുള്ളത് കാമുകനാണ്.അവൾ കാത്തിരുന്നു.കാത്തിരിപ്പിനെ എത്രമേൽ ശക്തവും തീവ്രവുമായ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.വിവിധ വലിപ്പത്തിലുള്ള കാട്ടുകല്ലുകൾ ഒന്നിന് മേൽ ഒന്നായ് സ്തൂഭാകൃതിയിൽ അടുക്കിവെച്ച് അവൾ കാത്തിരുന്നു.അത്തരം സ്തൂഭങ്ങളുടെ ഒരു തോട്ടം തന്നെ അവൾ അവിടെ പണിതു. നിരവധി സ്തൂഭങ്ങളുടെ നടുവിലായവൾ ഇരുന്നു.കിടന്നു.അത്തരം സ്തൂഭങ്ങൾ കാത്തിരിപ്പിന്റെ പ്രതീകങ്ങളാണ്.ഇനി അവളവിടെ ഇല്ലെങ്കിൽ തന്നെ പുറത്ത് നിന്ന് ആ പ്രതീകങ്ങൾ കാണുന്നൊരാൾക്ക് ആരോ ഒരാൾ അവിടെ ചിലവഴിച്ച കാത്തിരിന്റെ ആഴം സ്വയം മനസ്സിലാക്കാൻ സാധിക്കും.അതിന്റെ അന്തമായ നിര എത്രമേൽ ശക്തവുമാണ്.

പക്ഷേ ഇത് പ്രണയത്തിന്റെ കാത്തിരിപ്പല്ല.പ്രതികാരത്തിന്റെയാണ്.തന്നെ ഈ അവസ്ഥയിലെത്തിച്ച പ്രാഥമികകാരണം തന്റെ കാമുകൻ തന്നെയാകുന്നു.അവന്റെ ലഷ്യവും മറ്റൊന്നായിരുന്നില്ല.അവനോട് കേണപേഷിച്ചിട്ടും അവൻ ആശാന് വിധേയപ്പെട്ടവനായിരുന്നു.എന്റെ മാനസ്സികാസ്തിത്വത്തെ അവഗണിച്ച് അവൻ ആശാന്റെ തീരുമാനങ്ങൾക്ക് വഴങ്ങിയവനാണ്.എന്നെ ചതിച്ചവനാണ്.അവനും ശിഷയുണ്ട്.അല്ലെങ്കിലും അവൾക്ക് നേരിട്ട് കണക്ക് തീർക്കേണ്ടത് കാമുകനോട് മാത്രമാണ്.അതാണതിന്റെ ശരി.കാരണം ഇത് വഞ്ചനയുടെ,വിശ്വാസത്തിന്റെ, പ്രണയത്തിന്റെ പ്രശ്നം കൂടിയാണ്..
കാത്തിരിപ്പിനൊടുവിൽ ആശാനെ കൊന്ന് അതിന്റെ ആത്മാഭിമാനത്തോടെ പ്രണയിനിയിലേക്ക് കാമുകൾ ഇഴഞ്ഞ്കയറുന്നു.അവൻ പാതിമരിച്ചിരുന്നു.അവളിലേക്കവൻ വന്നുവീഴുകയാണ്.എല്ലാം കഴിഞ്ഞു,നമ്മൾ രക്ഷപ്പെട്ടു,നമുക്കിനി പോകാം എന്ന പോലെ അവൻ അവളുടെ മുന്നിൽ ചോലയിലേക്ക് നോക്കി കുനിഞ്ഞിരുന്നു കരഞ്ഞു.

സ്തൂഭത്തിൽ നിന്നൊരു തറക്കല്ലെടുത്ത് അവൾ അവന്റെ ഉച്ചിയിലിട്ടു.ചോലയുടെ വെള്ളത്തിലവനെ മുക്കിവെച്ചു.കൊന്നു.ചോല വീണ്ടും ചുവപ്പണിഞ്ഞു..!പ്രതികാരത്തിന്റെ രണ്ടാം പകുതിയിൽ അവളെഴുതിയ കഥയിൽ വേട്ടക്കാർ രണ്ടുപേരുമിതാ ചോലയിലസ്തമിച്ചു.അതിന്റെ ചുവപ്പിൽ അവൾ ആത്മാർത്ഥമായി മുങ്ങിനിവർന്നു.ചോലയിലവളും ലയിച്ചു.ചോലയുടെ അടിത്തട്ടിലെ ഭൂമിയോട് അവൾ ചോദിച്ചിരിക്കാം.!അപ്പോൾ ഞാനാരുടെ വകയാണ്.ഞാനെന്റെ വക തന്നെയോ..??
(അതെ ഓരോ സ്ത്രീയും ആരുടെ വകയാണ്..ആരുടെയൊക്കെയാണ്.
അവർ അവർക്കുള്ളതല്ലേ..?)

മറിച്ച് സാം മാത്യൂവിന്റെ കവിതയെപ്പോലെ ഒരു തരം നെഗറ്റീവടിപ്പിക്കുന്ന കാഴ്ചപ്പാടാണോ ചോലയിൽ.തന്റെ ഒഴിവ് ദിവസത്തെ കളി എന്ന സിനിമയിൽ ആണിന്റെ മൃഗഭോഗാസക്തിയോട് വാക്കത്തി ചൂണ്ടി “തായോളി” എന്ന് വിളിപ്പിച്ച ഒരു തന്റേടിയായ സ്ത്രീയെ അവതരിപ്പിച്ച സനലിൽ നിന്ന് ഇങ്ങനെയൊരു ആശയം പ്രതീക്ഷിക്കാമോ..?

ചോല നന്നായ് ബോധിച്ചു.ഇഷ്ട്ടസീനായ് തോനിയത് പ്രധാന കഥാപാത്രങ്ങളുമായ് ബന്ധപ്പെട്ടതല്ല.ലോഡ്ജിലെ രാത്രിയിൽ മറ്റൊരു മുറിയിൽ ലൈഗിംകതൊഴിലാളിയായ ഒരു സ്ത്രീ തന്റെ ജോലി കഴിഞ്ഞ് വാഷ് ബേസിന് മുകളിലെ കണ്ണാടിക്ക് മുന്നിൽ വന്നു നില്ക്കുന്നു.തുടർന്നവർ ടാപ്പ് തുറക്കുന്നു.കൈ വെള്ളയിൽ വെള്ളം കോരി നന്നായ് തന്റെ വായ കഴുകുന്നു.ചൂണ്ടുവിരൽ കൊണ്ട് പല്ലുകളടക്കം വായ വൃത്തിയാക്കുന്നു.വെള്ളം വായിലാക്കി വായ്ക്കകം വീണ്ടും വീണ്ടും വിശുദ്ധമാക്കുന്നു….ഒരു വേശ്യയെ സംബന്ധിച്ച് തന്റെ ലൈഗിംക ഇടപാടുകൾക്ക് ശേഷം ഇത്തരമൊരു ശുദ്ധീകരണം വളരെ വളരെ പ്രധാനപ്പെട്ടതാകുന്നു…!!!

 21 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement