മുൻനിര നടൻ ധനുഷിനെ നായകനാക്കി സത്യജ്യോതി ഫിലിംസ് നിർമ്മിച്ച് അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിൽ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാറിനും മുഖ്യവേഷത്തിൽ എത്തുന്നു. ദേശീയ അവാർഡ് ജേതാവായ നടൻ ധനുഷിന്റെ “ക്യാപ്റ്റൻ മില്ലർ” എന്ന ചിത്രം പ്രഖ്യാപിച്ച നിമിഷം മുതൽ ആരാധകർക്കിടയിൽ അതുല്യമായ പ്രതീക്ഷയാണ് സൃഷ്ടിച്ചത്.
വമ്പൻ താരനിര തന്നെ ചിത്രത്തിലേക്കെത്തുന്നതോടെ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ചിത്രം ഏവരുടെയും ശ്രദ്ധ നേടിയത്.തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ മുൻനിര നടൻ സന്ദീപ് കിഷനും യുവാക്കളുടെ സ്വപ്ന നടി പ്രിയങ്ക അരുൾ മോഹനും ഈ ചിത്രത്തിൽ ഒന്നിച്ചിരിക്കുന്നതിനാൽ പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. അതേസമയം, കന്നഡ സൂപ്പർസ്റ്റാർ ഡോ. ശിവരാജ്കുമാർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സത്യജ്യോതി ഫിലിംസ് അറിയിച്ചതോടെ അദ്ദേഹത്തിന്റെ വരവ് ചിത്രത്തിനായുള്ള ആവേശം ഇരട്ടിയാക്കി.
ധനുഷ്, ശിവരാജ്കുമാർ, പ്രിയങ്ക അരുൾ മോഹൻ, സന്ദീപ് കിഷൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺ കൊക്കൻ, നിവേദിത സതീഷ്, കുമാരവേൽ, ഡാനിയൽ ബാലാജി, മൂർ, നാസർ, വിജി ചന്ദ്രശേഖർ, സുവയംസിത ദാസ്, ബിന്ദു, അരുണോദയൻ, “പശ്ചിമഘട്ടം” ആന്റണി, ബാല ശരവണൻ എന്നിവരും ചില പ്രമുഖ അഭിനേതാക്കളും ഇവർക്കൊപ്പം അണിനിരക്കുന്നു

ജി വി പ്രകാശ് കുമാർ (സംഗീതം), മദൻ കർക്കി (ഗാനങ്ങൾ), നാഗൂരൻ (എഡിറ്റർ), ടി. രാമലിംഗം (കല), പൂർണിമ രാമസാമി & കാവ്യ ശ്രീറാം (വസ്ത്രാലങ്കാരം), ദിലീപ് സുബ്ബരായൻ (ആക്ഷൻ), സത്യജോതി ഫിലിംസ് ടി ജി ത്യാഗരാജൻ അവതരിപ്പിക്കുന്ന ക്യാപ്റ്റൻ മില്ലർ നിർമ്മിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ്. ജി.ശരവണനും സായ് സിദ്ധാർത്ഥും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിരൂപക പ്രശംസ നേടിയ “രാക്കി, സനികൈതം” എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അരുൺ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.1930-40 കാലഘട്ടത്തിൽ നടക്കുന്ന ചരിത്ര സിനിമയാണ് ക്യാപ്റ്റൻ മില്ലർ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ചിത്രം പുറത്തിറങ്ങും.