ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമതും ദേശീയ അവാർഡ് ലഭിച്ചു. അഭിനേത്രി മാത്രമല്ല ഭരതനാട്യം നർത്തകിയുമാണ് ശോഭന. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
ഇപ്പോൾ വൈറലാകുന്നത് ശോഭനയുമായി വളരെയേറെ രൂപസാദൃശ്യമുള്ള ഒരു യുവതിയുടെ വിഡിയോ ആണ്. ഏതാണ്ട് 1990 കളിലെ ശോഭനയോടാണ് കൂടുതൽ സാമ്യം. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് വീഡിയോ. ആള് മറ്റാരുമല്ല കർണാടിക് ഗായിക ശിവശ്രീ സ്കന്ദയാണ് ശോഭനയുമായുള്ള അസാമാന്യ രൂപസാദൃശ്യവുമായി ഏവരെയും അമ്പരപ്പിക്കുന്നത്. നിരവധി ആളുകൾ ആണ് നടിയുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തിയത് . തമിഴ്നാട് സ്വദേശിയാണ് ഗായികയും നർത്തകിയുമായ ശിവശ്രീ .
ആഹുതിയുടെ സ്ഥാപക ഡയറക്ടറായ ശിവശ്രീ സ്കന്ദപ്രസാദ് ഇന്ത്യയുടെ ക്ലാസിക്കൽ നൃത്തരൂപമായ ഭരതനാട്യം കലാകാരിയും കർണാടക സംഗീതജ്ഞയും നാമസങ്കീർത്തനം കലാകാരിയുമാണ് .. സംഗീതജ്ഞയാമായ കലൈമാമണി പരേതനായ സീർകാഴി ആർ ജയരാമന്റെ ചെറുമകളാണ് ശിവശ്രീ. പ്രശസ്ത മൃദംഗം വിദ്വാൻ സീർക്കഴി ശ്രീ ജെ.സ്കന്ദപ്രസാദാണ് ശിവശ്രീയുടെ അച്ഛൻ. പാരമ്പര്യം, സ്വാഭാവിക കഴിവുകൾ, കഠിനാധ്വാനം, ക്ലാസിക്കൽ കലകളോടുള്ള അഭിനിവേശം എന്നിവ ശിവശ്രീയെ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റായി വളരാൻ സഹായിച്ചു. തഞ്ചാവൂരിലെ ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബി.ടെക് (ബയോ എഞ്ചിനീയറിംഗ്) ബിരുദധാരിയായ അവർ ഇപ്പോൾ മദ്രാസ് സർവകലാശാലയിൽ നിന്ന് എംഎ ഭരതനാട്യവും മദ്രാസ് സംസ്കൃത കോളേജിൽ നിന്ന് സംസ്കൃത ഡിപ്ലോമയും പഠിക്കുന്നു. ടാലന്റുള്ള ഒരു ചിത്രകാരിയുമാണ് ശിവശ്രീ. പാർട്ട് ടൈം മോഡലിംഗ് ചെയ്യുന്നു.ബയോ-എഞ്ചിനീയറിംഗ് ബിരുദധാരിയും മയക്കുമരുന്ന് കാരണമുള്ള ഗർഭവൈകല്യങ്ങളെക്കുറിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ഇ-പരിശീലനത്തിലൂടെയും അനുഭവപരിചയ പരിപാടികളിലൂടെയും ശക്തവും ദീർഘവീക്ഷണമുള്ളതുമായ ഒരു യുവ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന ഒരു ഇൻഡിക് എക്സ്പീരിയൻസ് ആണ് ആഹുതി .
പാട്ട് മുതൽ നൃത്തം വരെ, കടങ്കഥകൾ പരിഹരിക്കുന്നതിനുള്ള പാരായണ പാഠങ്ങൾ, നെയ്ത്ത് മുതൽ വസ്ത്രധാരണം, പെയിന്റിംഗ് മുതൽ മാല നിർമ്മാണം, മേക്കപ്പ് ടെക്നിക്കുകൾ , സംഭാഷണ പ്രാവീണ്യം..അങ്ങനെ കലയിൽ നിങ്ങളുടെ ആത്മാവിനെ സ്പർശിക്കാൻ ആഹുതി നിങ്ങളെ പ്രാപ്തരാക്കുന്നു