Pravasi
ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി, കേരളമുഖ്യമന്ത്രി നിങ്ങളേവരും സുരക്ഷിതരാണല്ലോ
ഭാരതമെന്ന പരമാധികാരരാജ്യത്തിലെ പ്രവാസിസമൂഹം വിദേശരാജ്യങ്ങളിൽ അത്രസുരക്ഷിതരൊന്നുമല്ല. ഞങ്ങൾ അവിദഗ്ദ്ധ തൊഴിലാളികളാണല്ലോ മഹാഭൂരിപക്ഷവും ഏകദേശം 90% വരുന്ന ഞങ്ങൾ എട്ടും പത്തും ആൾക്കാരാണ് ഒരു മുറിയും ഒരു ബാത്ത് റൂമും ഉപയോഗിക്കുന്നത്,
207 total views, 1 views today

പ്രവാസിയായ ശിവസുതൻ കരുനാഗപ്പള്ളി എഴുതുന്നു
ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി, കേരളമുഖ്യമന്ത്രി നിങ്ങളേവരും സുരക്ഷിതരാണല്ലോ.
ഭാരതമെന്ന പരമാധികാരരാജ്യത്തിലെ പ്രവാസിസമൂഹം വിദേശരാജ്യങ്ങളിൽ അത്രസുരക്ഷിതരൊന്നുമല്ല. ഞങ്ങൾ അവിദഗ്ദ്ധ തൊഴിലാളികളാണല്ലോ മഹാഭൂരിപക്ഷവും ഏകദേശം 90% വരുന്ന ഞങ്ങൾ എട്ടും പത്തും ആൾക്കാരാണ് ഒരു മുറിയും ഒരു ബാത്ത് റൂമും ഉപയോഗിക്കുന്നത്, അതിൽ ഞങ്ങൾ യാതൊരു പരാതിയൊ പരിഭവമോ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ !! ഇപ്പോൾ കാര്യങ്ങളാകെ പിടിവിട്ടസ്ഥിതിയിലാണ്, മിക്കവാറും കമ്പനികൾ യാതൊരുവിധത്തിലുള്ള സുരക്ഷിതത്ത്വവും ഞങ്ങൾക്കുവേണ്ടി നൽകുന്നില്ല.
മാത്രമല്ല ‘കൊറോണ’ സമൂഹവ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ് ഈ ഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ഏകദേശം 20 ലക്ഷത്തോളം ആൾക്കാർ ക്യാമ്പുകളിലോ റൂമുകളിലോ യാതൊരു അകലവും ഇല്ലാതെ ഗൾഫിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. ഒന്നാമതായി ഞങ്ങൾക്ക് വേണ്ടത് കേരളത്തിൽനിന്നും വിദഗ്ധരായിട്ടുള്ള മെഡിക്കൽ സംഘങ്ങൾ (ഡോക്ടർ നേഴ്സ് പാരാമെഡിക്കൽ സ്റ്റാഫ്) രോഗനിർണ്ണയത്തിനുവേണ്ടുന്ന ഉപകരണങ്ങൾ മരുന്ന് മാസ്ക് ഗ്ലൗസ് മുതലായവയുമായി എത്രയും പെട്ടെന്ന് ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചേരുക എന്നുള്ളതാണ്.
രണ്ടാമതായി കൊറോണ രോഗമില്ലാത്ത പ്രവാസികളെ നാട്ടിൽ എത്തിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുകയുംവേണം. ഇവരിൽ കുട്ടികളും പ്രായമായവരും വിസിറ്റിംഗ് ടൂറിസ്റ്റ് ഫാമിലി വിസയിൽ വന്നവരും ഉൾപ്പെടും. മാത്രമല്ല ഇപ്പോൾ കുവൈറ്റും UAE യും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് അവർക്ക് നാട്ടിലെത്തി നിയമപരമായി തിരിച്ചെത്താനുള്ള അവസരവും ഈ സർക്കാരുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൊറോണ ഒഴിഞ്ഞുപോകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും എന്നാണ് വിദഗ്ദ്ധറുടെ അഭിപ്രായം, അതുവരെ ഞങ്ങൾ ശമ്പളം ഇല്ലാതയോ ആശ്വാസങ്ങൾ കൈപ്പറ്റിയോ ഇവിടെതുടരണമെന്ന് ആഗ്രഹിക്കുന്നത്.
വൈകുന്ന ഓരോനിമിഷവും നമ്മുടെ സമ്പത്ഘടനയിൽ തളർച്ചയും തകർച്ചയും ഉണ്ടാകുമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ഭാരത കേരള സർക്കാരിന്റെ നീതിപൂർവ്വമായ ഇടപെടീൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
208 total views, 2 views today