Connect with us

ആരാണ് ശരിക്കും ബറോസ് ? എന്താണ് ആ കഥ ?

Barroz സിനിമയും, ഒരു മലയാളി സിനിമ ആരാധകന്റെ പ്രതീക്ഷകളുമാണ് ഞാൻ പറയാൻ പോകുന്നത്. തുടർന്നുള്ള എഴുത്തിനു സിനിമയിലെ കഥയുടെ പശ്ചാത്തലം അറിയാത്തവർക്ക് മനസിലാക്കാൻ വേണ്ടി അവിടുന്ന് തുടങ്ങാം.

 30 total views,  1 views today

Published

on

Sivin M Stephen ന്റെ എഴുത്ത്

Barroz സിനിമയും, ഒരു മലയാളി സിനിമ ആരാധകന്റെ പ്രതീക്ഷകളുമാണ് ഞാൻ പറയാൻ പോകുന്നത്. തുടർന്നുള്ള എഴുത്തിനു സിനിമയിലെ കഥയുടെ പശ്ചാത്തലം അറിയാത്തവർക്ക് മനസിലാക്കാൻ വേണ്ടി അവിടുന്ന് തുടങ്ങാം.

സിനിമ കഥയിലെ നിധിയുടെ ഇതിവൃത്തം

A.D. 1645. വെൽഹ-ഗോവ. തെരേസെയുടെ കിടപ്പുമുറിയിൽ മുത്തച്ഛൻ ബാരോസ് കുഴിച്ചിട്ട നിധികളുടെയും നിധി കാവൽക്കാരുടെയും കഥകളും, നിധി നിലവറയുടെ ചുവരുകളിൽ നിന്ന് പുറത്തുവന്ന് കൊള്ളയടിക്കാൻ വന്ന മോഷ്ടാക്കളെ ഒക്കെ പുകഴ്ത്തിക്കൊണ്ടിരുന്നു. അതൊരു ക്രിസ്മസ് ദിനമായിരുന്നു, അടുക്കളയിൽ കേക്കുകൾ ഉണ്ടാക്കുന്നത് പൂർത്തിയാക്കിയിരുന്നു.
കുതിച്ചുകയറുന്ന പീരങ്കികൾ, കാലാൾപ്പട ആരോപണങ്ങൾ, യുദ്ധ നിലവിളികൾ, വേദനയുടെ നിലവിളികൾ എന്നിവ നിറഞ്ഞ ഒരു രാത്രിയായി ഇത് മാറി. മാർക്വസ് ഡി ഗാമ – ഗോവയിലെ ജോൺ മൂന്നാമന്റെ അഡ്മിറൽ, അദ്ദേഹത്തിന് കീഴിലുള്ള ഇംപാരിയോ കൊളോണിയൽ പോർച്ചുഗീസുകാരെ തീവ്രമായി പ്രതിരോധിക്കുകയായിരുന്നു. നഗരത്തിന്റെ തെക്കേ കവാടം ഏത് നിമിഷവും ലംഘിക്കപ്പെടുമെന്ന് മനസിലാക്കിയ അഡ്മിറൽ കപ്പലുകളിലേക്ക് പിന്മാറാൻ ഉത്തരവിട്ടു – സാന്താ കാറ്ററീനയും അൽബുക്കർകിയും, ഫോർട്ട് അഗവാഡയുടെ കടൽത്തീര മതിലിനു താഴെ നങ്കൂരമിട്ടു.

ഉത്തരവ് ബാക്കിപോലെ ഡി ഗാമ മാൻഷനുകളിൽ എത്തിയപ്പോൾ – അഡ്മിറലിന്റെ ഭാര്യ ഫെയർ ഇസബെൽ, അവൾക്ക് ഏൽപ്പിച്ച പലായന പദ്ധതി പൂർത്തിയാക്കാൻ തിടുക്കത്തിൽ തുടങ്ങി. ലിസ്‌ബണിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വൈസ്‌റോയ് മത്തിയാസ് വൈസ്രെഗൽ കൊട്ടാരത്തിൽ ഉപേക്ഷിച്ച എല്ലാ സെൻസിറ്റീവ് പേപ്പറുകളും ആർക്കൈവിലെ റെക്കോർഡ് സൂക്ഷിപ്പുകാരനായ അന്റോണിയോയെ അവർ കൊണ്ടുവന്നു. കൊട്ടാരത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന ബാരോസിനൊപ്പം, ഇസബെല്ല തന്റെ ഭർത്താവിന്റെ ഭരണത്തിൽ നിന്നുള്ള എല്ലാ സാമ്രാജ്യത്വ കത്തിടപാടുകളും ഡിഗാമ മാൻഷന്റെ ഭൂഗർഭ നിലവറകളിലേക്ക് കൊണ്ടുപോയി.
ഗോവയിൽ നിന്ന് ഇത്തരം നിന്ദ്യമായ ഒരു പിന്മാറ്റം വരുമെന്ന് ഇസബെൽ ഒരിക്കലും കരുതിയിരുന്നില്ല. കറുത്ത അടിമകളല്ലാതെ മറ്റാരും അടിമകളായി അവിടില്ല, അവരിലെ പ്രധാനി അഡ്‌മിറൽ ഡിഗാമയുടെ ഏറ്റവും വിശ്വസ്തനായ ദാസൻ – “ബ്ലാക്ക് പാ” അല്ലെങ്കിൽ മുത്തച്ഛൻ ബാരോസ് ആയിരുന്നു.

ഭൂഗർഭ ഗുഹകളിലേക്കുള്ള കമാനപാതയിൽ ഇസബെല്ലെ നിന്നു, ബാരോസ്, ഒരു കൂട്ടം ജീവനക്കാരുമായി, മുഗൾ പ്രദേശങ്ങളിലേക്കുള്ള സമീപകാല പര്യവേഷണ വേളയിൽ അഡ്മിറൽ മാർക്ക്സ് ഡി ഗാമ സ്വന്തമാക്കിയ കരക കൗശല വസ്തുക്കളും മറ്റും ഇറക്കി.
‘എന്റെ കുട്ടി തെരേസെയ്ക്ക് മാത്രമേ ഇവ ആസ്വദിക്കാൻ കഴിയൂ എങ്കിൽ…!’ ഇസബെൽ നെടുവീർപ്പിട്ടു.അതായിരിക്കില്ല… കാരണം ഗൺ പൌഡർ മറ്റോ കത്തിച്ച് നിലവറകൾ എല്ലാം നശിപ്പിക്കുക എന്നതായിരുന്നു ഭർത്താവിന്റെ നിർദ്ദേശം. ഒരു കൊള്ളക്കാരനും ഒരിക്കലും ഔദ്യോഗിക രേഖകളിലോ കുടുംബ അവകാശികളിലോ കൈ വയ്ക്കരുത്. ഈ ചിന്ത ഇസബെല്ലിന്റെ കണ്ണുകളിൽ നിറഞ്ഞു… ഇത് എല്ലായ്പ്പോഴും നിരീക്ഷിച്ചുകൊണ്ടു ഇരിക്കുക ആയിരുന്നു ബ്ലാക്ക് പാ ബാരോസിന് അത് കണ്ടു നില്ക്കാൻ കഴിഞ്ഞില്ല, അതിനാൽ ഒരു പോംവഴി പോലെ പറഞ്ഞു

“മൈ ലേഡി, ഞങ്ങളുടെ മസിക്കോറോ ഗോത്രത്തിന്റെ പുരാതന വൂഡൂ അനുഷ്ഠാനത്തെക്കുറിച്ച് നിങ്ങൾക്കറിയാം. മൂവായിരം വർഷമായി സോളമൻ രാജാവിന്റെ ഖനികൾക്ക് കാവൽ നിൽക്കുന്നതിൽ ഈ പ്രകിയ പ്രകാരം കഴിഞ്ഞിട്ടുണ്ട്. ഇത് ഇന്ന് ഇവിടയും പ്രവർത്തിക്കും…”
ബാരോസ് തന്നെ ആ കൃത്യം നിറവേറ്റാൻ മുന്നോട്ടു വന്നു, അവിടെ ഉണ്ടായിരുന്നവർ എല്ലാവരും കൂടി ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി. പിന്നെ, എല്ലാവരും പുറപ്പെടുന്നതിന് മുമ്പ് മരിച്ച ബാരോസിന്റെ കവിളിൽ ചുംബിച്ചു. ശേഷം പാലായിനത്തിനായി കൈകൾ പിടിച്ച് എല്ലാവരും സാന്താ കാതറീനയിലേക്ക് നീങ്ങുന്നതുവരെ ഇസബെൽ കാത്തിരുന്നു, അവളുടെ 13 വയസ്സുള്ള മകൾ തെരേസേ അവസാനത്തെ ആളാണ്. തങ്ങളോടൊപ്പം വരാൻ തെരേസി ബ്ലാക്ക് പാ ബാരോസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, തെരേസിയുടെ തൊട്ടിലിനും, നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും കളിപ്പാട്ടങ്ങളും കാത്തുസൂക്ഷിക്കാൻ പിന്നിൽ നിൽക്കണമെന്ന് വൃദ്ധൻ നിർബന്ധിച്ചു. പോകുന്നതിനുമുമ്പ്, ഒരു മ്ലേച്ഛതയോടെ, ഇസബെല്ലെ നിലവറയുടെ വാതിൽ അടച്ച് മുദ്രയിട്ടു.
ഡി ഗാമ ഭാര്യയെയും മകളെയും ഡെക്കിലേക്ക് കയറാൻ സഹായിച്ചു. നങ്കൂരമിടാനും കപ്പലോട്ടം നടത്താനും ബാരോസ് മാത്രമേ ബോട്ടിൽ കയറാൻ അവശേഷിക്കുന്നുള്ളൂ, പക്ഷെ ബാരോസ് എവിടെയും കാണാത്തതിനാൽ ഡി ഗാമ ഭ്രാന്തമായി ചോദിച്ചു
“ബ്ലാക്ക് പാ എവിടെ?”
ഇസബെൽ ആത്മവിശ്വാസത്തോടെ ഭർത്താവിന് ഉത്തരം നൽകി
“അവൻ ഇവിടെ തന്നെ ഉണ്ടാകും, കാവലായി… നമ്മിൽ നിന്ന് ആരെങ്കിലും ഒരു ദിവസം മടങ്ങി വരും വരെ”.
ഇതിഹാസത്തിൽ പറയുന്നത് ബ്ലാക്ക് പാ ബാരോസിന്റെ ആത്മാവ് ഡി ഗാമയുടെ കുടുംബ നിധിയെ കാത്തുസൂക്ഷിക്കുന്നു എന്നാണ്. നൂറ്റാണ്ടുകളായി, പലരും അത് കണ്ടെത്താൻ ശ്രമിച്ചു, ഒന്നും നടന്നില്ല, കാരണം, മാർക്വേസ് ഡി ഗാമയുടെ പിൻഗാമിയല്ലാതെ മറ്റാർക്കും ഇതിലേക്ക് എത്തിച്ചേരാൻ കഴിയില്ല. വാസ്തവത്തിൽ, ബ്ലാക്ക് പാ ബാരോസിന്റെ പിൻഗാമികളാണെങ്കിൽ പോലും, നിധി കണ്ടെത്തുന്നതിൽ അവർ വിജയിക്കില്ലെന്ന് പറയപ്പെടുന്നു!

വർത്തമാനക്കാലത്തു ഒരു ടീനേജ് പെൺകുട്ടി ഗോവയിൽ വരുകയും, Barroz നെ കണ്ടുമുട്ടുകയും, നിധിയുടെ രഹസ്യവും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ഈ സിനിമയുടെ ഇതിവൃത്തം.

Advertisement

സിനിമയും കണ്ടെന്റും അതിന്റെ ഇന്റർനാഷണൽ മാർക്കറ്റും

സിനിമയുടെ പൂജയിൽ അണിയറ പ്രവർത്തകർ പറഞ്ഞത് പോലെ തന്നെ ഈ സിനിമയിൽ വലിയ ഒരു ഇന്റർനാഷണൽ മാർക്കറ്റിന് ഉള്ള സാധ്യത ഉണ്ട്, അതിനുള്ള ഘടകങ്ങൾ ഇവയൊക്കെ ആണ്.

1 ഫാന്റസി തീം യൂണിവേഴ്സൽ ആണ് കൂടാതെ അതൊരു ടീനേജ് പെൺകുട്ടിയുടെ പോയിന്റ് ഓഫ് വ്യൂ കൂടി അതും ഈ സിനിമയിലെ കഥാപാത്രം പോർച്ചുഗീസ് ഇന്ത്യൻ ബന്ധത്തിനു വേരുകളുള്ള കഥാപാത്രം കൂടി ആയതിനാൽ കുറച്ചു കൂടി ഇൻറർനാഷണൽ ഓഡിയൻസ് ഫോളോ ചെയ്യാൻ സാധിക്കും. ഒരു പ്രാദേശിക ചങ്ങല ഇതിലെ കഥാപാത്രങ്ങൾക്ക് പൊതുവെ കൊടുക്കേണ്ടതില്ല.
2. സിനിമയുടെ പ്ലോട്ടിന്റെ പോർട്ടുഗീസ് പശ്ചാത്തലം, വാസ്കോ ഡാ ഗാമ എന്ന ചരിത്രപുരുഷന്റെ കഥയിലെ പ്രാധാന്യം കൂടാതെ അളവറ്റ നിധിയുടെ കഥകളും അത് സംരക്ഷിക്കുന്ന ഭൂതങ്ങളുടെ/പ്രേതങ്ങളുടെ (ഈ സിനിമയിൽ ബാറോസ്) കഥകളും നമ്മുടെ നാട്ടിലെ പോലെ എല്ലാ നാടുകളിലെയും ജനങ്ങളുടെ ഉള്ളിൽ ഒരു കൗതുകം ഉളവാക്കും.
3. ഈ സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റി അതും ത്രീ ഡി ചിത്രത്തിൽ ഒരുക്കുന്ന ലോകവും ഇമാജിനേഷൻ ക്രിയേറ്റിവിറ്റി ഒക്കെ ഒരുപാട് സ്കോപ്പ് ഉള്ളതിനാൽ നല്ല രീതിയിലുള്ള പ്രൊഡക്ഷൻ ക്വാളിറ്റിയും വിഎഫ്എക്സ് മൂലം ഇൻറർനാഷണൽ മാർക്കറ്റ് ഒരു എൻട്രിക്ക് അനുയോജ്യം

ജിജോ – സൂത്രധാരൻ

മറ്റാരെങ്കിലും ചിന്തിക്കാനാകാത്തവിധം സ്വപ്നം കാണാൻ ധൈര്യപ്പെടുന്ന ഒരു വ്യക്തിയായിട്ടാണ് ജിജോ പുന്നൂസിനെ വ്യവസായത്തിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കിടയിൽ പലപ്പോഴും തിരിച്ചറിയുന്നത്.
മൾട്ടി-സ്റ്റാർ സൂപ്പർ സൂപ്പർ ഹിറ്റ് ചിത്രമായ ‘പടയോട്ടം’ സംവിധാനം ചെയ്തത് ജിജോയാണ്, ഇത് ആദ്യത്തെ 70 എംഎം വെർ ആണ് ഇന്ത്യയുടെ ആദ്യ 3 ഡി സിനിമയായ ‘മൈ ഡിയർ കുട്ടിചാത്തൻ’ സംവിധാനം ചെയ്തത് ജിജോയാണ്. അദ്ദേഹത്തിന്റെ റിട്ടേൺ അദ്ദേഹത്തിനേക്കാൾ ആവശ്യം മലയാള സിനിമയ്ക്ക് ആണ് എന്നതാണ് സത്യം.

** മോഹൻലാലിൻറെ പ്രാധാന്യം**

  1. എന്തുകൊണ്ടും മലയാളസിനിമയിൽ മോഹൻലാലിൻറെ സ്റ്റാർ വാല്യൂ കേരളം വിട്ടുള്ള ഒരു മാർക്കറ്റ് വളരെയധികം ഇമ്പാക്ട് വരുത്തുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളത്. അതിനാൽ തന്നെ വലിയൊരു ബിഗ് ബജറ്റ് സിനിമയിലെ നായകൻ എന്നതിനോടൊപ്പം തന്നെ അതിൻറെ സംവിധാനം കൂടി ഏറ്റെടുക്കുമ്പോൾ ആ ഒരു ഇമ്പാക്ട് നല്ലൊരു മാർക്കറ്റിങ്ങിൽ കൂടി ഉണ്ടാക്കാവുന്നതേയുള്ളൂ. മരയ്ക്കാര്‍ കൂടി ഹിറ്റിലേക്ക് പ്രവേശിച്ചാൽ ഇതിൻറെ ഇമ്പാക്ട് ഡബിൾ ആകും. ഈ സിനിമയ്ക്ക് വൈഡ് റിലീസ് ചെയ്യാനുള്ള പ്രധാന ഇന്സിപിറഷനിൽ ഒന്ന് തന്നെയാണ് മോഹൻലാലിന്റെ സ്റ്റാർ വാല്യൂ.

2 . മറ്റൊരു സംഗതി എന്താണെന്നുവെച്ചാൽ മോഹൻലാലിന് ചെയ്യാവുന്ന സിനിമകളിലെ ഏറ്റവും നല്ല ഒരു ജോണർ ഫാൻറസി ഫിലിം തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. എപ്പോഴും പ്രണയത്തിനും ജീവിതത്തിനയുമൊക്കെ ഒരു മാജിക് ആയും, ഒരു പ്രത്യേക എനര്‍ജി ആയും ഒക്കെ കാണുന്ന മോഹൻലാലിന് വിഷ്വലൈസേഷൻ സ്കിൽ തീര്‍ച്ചയായും ഉണ്ട്. ഇത് തന്റെ മനസ്സിലും മാത്രമല്ല അത് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനുള്ള കഴിവും കൂടിയുണ്ട് എന്ന് തെളിയിക്കാന്‍ പറ്റിയ അവസരം ആയി ആണ് ഞാൻ ഈ സിനിമയെ ഞാൻ കാണുന്നത്. പകരം മോഹന്‍ലാലിന്റെ സംവിധാനത്തിലെ ആദ്യ പടം ഒരു റിയലിസ്റ്റിക് സിനിമ ആയിരുന്നുവെങ്കിൽ എനിക്ക് ആകാംക്ഷയിൽ കൂടുതൽ ആശങ്ക ആയിരുന്നേനെ.

3 . മോഹൻലാൽ ഈ സിനിമയെ സമീപിക്കുന്ന രീതി തന്നെ വ്യത്യസ്തം ആണ് എന്ന് തെളിയിക്കും വിധം ആണ് ഇതിന്റെ മ്യൂസിക് ഡയറക്ടർ Lydian നാദസ്വരന്റെ സെലക്ഷൻ. ഒരു ടീനേജ് പെൺകുട്ടിയുടെ പോയിന്റ് ഓഫ് വ്യൂ ഈ സിനിമയിൽ ഉണ്ടായതിനാൽ ആകാം ഒരു ടീനേജ് മ്യൂസിക് ഡയറക്ടർനു തന്നെ ഈ വർക്ക് ഏൽപ്പിക്കാൻ തയാറാകുന്നത്. എന്തായാലും ഈ സിനിമയിലെ പല അണിയറ പ്രവത്തകരുടെ പേരും ഇതുപോലെ തന്നെ പ്രതീക്ഷ കൂട്ടി ഉറപ്പിക്കുന്നത് തന്നെ ആണ്.

Advertisement

** Barroz പ്രോജക്റ്റും അതിൻറെ വെല്ലുവിളികളും**

  1. ബഡ്‌ജറ്റ്‌ – ഈ സിനിമയുടെ ഏറ്റവും വലിയ വെല്ലുവിളി അതിൻറെ ബഡ്ജറ്റ് തന്നെ ആയിരിക്കണം, ഒരു ഓപ്പൺ ബഡ്ജറ്റ് എക്കണോമിക്കൽ ആയി വലിയൊരു വെല്ലുവിളി തന്നെയായിരിക്കും, അതിനാൽ ഒരു ടാർഗറ്റ് ബഡ്ജറ്റ് സിനിമയ്ക്ക് എന്തായാലും കാണും. ആ ബഡ്ജറ്റ് ഉള്ളിൽ തന്നെ 3ഡി പോലുള്ള സാങ്കേതികവിദ്യയോടുള്ള ഷൂട്ടിങ്ങ് വേണ്ടിവരുതിനാൽ ഒരു ഷൂട്ടിംഗ് ദിനം കൂടിയാൽ തന്നെ അത് വലിയ രീതിയിലുള്ള എക്കണോമിക്കൽ ആയിട്ടുള്ള ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതിനാൽ തന്നെ മാക്സിമം ഷൂട്ടിങ് days കുറച്ച് വേണം ഇതിനെ പാകപ്പെടുത്തിയെടുക്കാൻ പക്ഷേ അതേപോലെതന്നെ ക്വാളിറ്റിയിൽ ഒരു കുറവും വരാൻ പാടില്ല അതായിരിക്കും ഏറ്റവും പ്രധാനമായിട്ടുള്ളത് വെല്ലുവിളി.
  2. സ്റ്റോറി ബോർഡ്- ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു പ്രോജക്ട് തീർക്കണം എങ്കിൽ വ്യക്തമായ ഒരു ഷൂട്ടിങ് ഡേ പ്ലാനിങ് വേണം. അതുപോലെതന്നെ ത്രീഡി സാങ്കേതികവിദ്യ ഉപയോഗിച്ച് ഷൂട്ട് ചെയ്യുമ്പോൾ അതിന് ഉപയോഗിക്കുന്ന props, കഥാപാത്രങ്ങളുടെ ഫ്രെയിം പൊസിഷന് പോലുള്ളവ മുൻകൂട്ടിത്തന്നെ സെറ്റ് ചെയ്തു വയ്‌ക്കേണ്ട കാര്യങ്ങളുണ്ട്. ഇവിടെയാണ് സ്റ്റോറിബോർഡ് സംവിധാനത്തിന് പ്രാധാന്യം വരുന്നത്. അങ്ങനെ കൃത്യം ആയിട്ടുള്ള ഒരു സ്റ്റോറി ബോർഡ് തയാറാക്കി കഴിഞ്ഞുതന്നെയാണ് ഈ സിനിമ ആരംഭിക്കുന്നത് എന്ന് മോഹൻലാൽ തന്നെ പൂജയിൽ പറഞ്ഞിട്ടുണ്ട്. എന്തയാലും ത്രീഡി സിനിമയുടെ പരിചയസമ്പത്ത് ഉള്ള ജിജോ മോഹൻലാലിന് വലിയൊരു സഹായം ആകും. അതുപോലെ തന്നെ സന്തോഷ് ശിവന്റെ കാലിബർ ആളക്കുന്നു ഏറ്റവും വലിയ ഒരു സിനിമ തന്നെയായിരിക്കും Barroz എന്നതിൽ ഒരു സംശയവുമില്ല.
  3. സമയം- ഷൂട്ടിംഗ് ഷെഡ്യുൾ പോലെ തന്നെ വളരെ പ്രധാനം ആണ് പോസ്റ്റ് പ്രൊഡക്ഷൻ പ്രോസസ്സ്. ക്രിസ്മസ് പശ്ചാത്തലം സിനിമയിൽ ഉണ്ടായതിനാൽ 2021 ഡിസംബർ ക്രിസ്മസ് റിലീസ് ആണ് ഉദ്ദേശിക്കുന്നത് എന്ന് മോഹൻലാൽ പറഞ്ഞു. പക്ഷെ ഇത് പ്രാക്ടിക്കൽ ആയി നടപ്പിൽ ആക്കണം എങ്കിൽ പോസ്റ്റ് പ്രൊഡക്ഷൻ വൻ മാൻപവർ വേണ്ടി വരും, അതൊക്കെ ഒരു ടാർഗറ്റ് ബഡ്ജറ്റില് ഒതുക്കി ഈ സമയപരിധിക്കുള്ളിൽ നടത്തുമോ എന്ന് കാലം പറഞ്ഞു തരണം. ബാഹുബലി പോലൊരു സിനിമ ഇന്ത്യയ്ക്ക് പുറത്തു കൊടുത്തിട്ടും രണ്ടാം ഭാഗത്തിന് നല്ല ഒരു സമയം പോസ്റ്റ് പ്രൊഡക്ഷൻ പ്രോസസ്സിനു ആയി എന്ന് നമുക്ക് അറിയാവുന്ന കാര്യം ആണ്.

സിനിമ കണ്ടതിനു ശേഷം ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വീണ്ടും വിശകണം ചെയ്യാം, എന്തായാലം ഒരു മലയാള സിനിമ ആരാധകൻ എന്ന നിലയിൽ വളരെ പ്രതീക്ഷ തരുന്ന പ്രൊജക്റ്റ് ആണ് Barroz , അതിനാൽ ഈ പ്രൊജക്റ്റ് മംഗളപരമായി തീർത്തു കൊണ്ടു മലയാള സിനിമയുടെ മറ്റൊരു നാഴിക കല്ല് ആകെട്ടെ എന്ന് മോഹൻലാലിനും ടീമിനും ആശംസിക്കുന്നു.

 

 31 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment7 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement