“പെൻഡുലം”: ടൈം ലൂപ്പുകളുടെയും സ്വപ്നങ്ങളുടെയും റിവറ്റിംഗ് എക്സ്പ്ലോറേഷൻ- റിവ്യൂ

സ്പോയിലേർസ് അലെർട്

Sivin M Stephen

സൈന പ്ലേ OTT-ൽ അടുത്തിടെ പുറത്തിറങ്ങിയ “പെൻഡുലം”, ടൈം ലൂപ്പുകളും ലൂസിഡ് ഡ്രീമിങ്ങും ഒരുപോലെ ഇഴചേർക്കുന്ന ഒരു ധീരമായ മലയാളം സയൻസ് ഫിക്ഷൻ സിനിമ അറ്റംപ്റ് ആയ ആണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് ടൈം ട്രാവലർ ജോണറിന്റെ ഒരു വലിയ ആരാധകൻ എന്ന നിലയിൽ എന്നെ കൂടുതൽ ചിന്തിപ്പിക്കുവാനും ഒരു ക്രീയേറ്റീവ് സ്പേസിലേക്കു കൊണ്ട് പോകാനും ഈ സിനിമയ്ക്ക് കഴിഞ്ഞു. ഹോളിവുഡ് സിനിമ കാണുമ്പോൾ ലഭിക്കുന്ന അതേ ത്രില്ല് മലയാളം സിനിമയിൽ നിന്ന് കണ്ടു ലഭിക്കുക കൂടി ചെയ്യുമ്പോൾ ഇരട്ടി സന്തോഷം.

ത്രില്ലിന്റെയും നിഗൂഢതയുടെയും ഘടകങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് തന്നെ വസ്തുതകളെ തുറന്ന കാട്ടിക്കൊണ്ടു പറയാൻ മാത്രം കഴിയുന്ന വളരേ സങ്കീർണമായ ഒരു സ്റ്റോറി structure ആണ് സയൻസ് ഫിക്ഷൻ സിനിമകൾക്ക് എല്ലാം. അത് നല്ല രീതിയിൽ അവതരിപ്പിക്കുവാൻ എഴുത്തുകാരനും സംവിധായകനുമായ റെജിൻ എസ്. ബാബുവിനു കഴിഞ്ഞു. ഒരു നോൺ ലീനിയർ കഥ തന്നെ തന്റെ ആദ്യ സിനിമയായി തിരഞ്ഞെടുത്തു, അത് ബ്രില്ലിയൻറ് ആയി എക്സിക്യൂട്ട് ചെയ്യുവാനും അപാര കോൺഫിഡൻസ് തന്നെ വേണം, ആകർഷകമായ ഒരു സിനിമാറ്റിക് അനുഭവം ആണ് കഥയുടെ ആഖ്യാന രീതി, അതും പരമാവധി ലളിതമാക്കി തന്നെ അവതരിപ്പിച്ചതും അഭിനന്ദനം അർഹിക്കുന്നു.

എനിക്ക് സിനിമ ഇഷ്ടപെട്ടത് കൊണ്ട് ബാക്കി ഉള്ളവരുടെ റിവ്യൂ ഒക്കെ നോക്കാൻ സിനിമ ഗ്രൂപ്പുകളിലെ റിവ്യൂവുകൾ വായിച്ചപ്പോൾ, വിചാരിച്ചതിനു വിപരീതമായി ക്ലൈമാക്‌സിനെ കുറിച്ച് കൂടുതൽ വിമർശനങ്ങൾ ആണ് കണ്ടത്, ചിലർക്ക് മനസ്സിൽ ആയില്ല എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ക്ലൈമാക്സ് നന്നായി ഇഷ്ടപ്പെട്ടിരുന്നു, കഥയ്ക്ക് ചേർന്ന എൻഡിങ് ആയി തന്നെ തോന്നി. അതുകൊണ്ടു തന്നെ ആണ് ഇങ്ങനെ ഒരു റിവ്യൂ എഴുതണം എന്ന് തോന്നിയത്.എന്തായാലും എനിക്ക് മനസ്സിലായ കഥ ഞാൻ ഇവിടെ പറയാം, പക്ഷെ ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ എഴുത്തക്കാരനും ഉദ്ദേശിച്ചേ എന്ന് എഴുത്തുക്കാരൻ മാത്രമേ പറയാൻ സാധിക്കൂ. നമുക്ക് പ്രധാന പ്ലോട്ട് പോയിന്റുകളിലേക്ക് കടക്കാം:

1. 1989-ൽ, Lucid ഡ്രീമിങിലൂടെ ഏഞ്ചലിനെ തന്റെ shared dreamspace ലേക്ക് കൊണ്ടുവരാൻ അമീർ ശ്രമിച്ചു, അത് വിജയിക്കുകയും ചെയ്തു. ഇത് തന്റെ പിതാവിൽ നിന്ന് ലഭിച്ച കഴിവ് ആണെന്ന് നാട്ടുകാരുടെ സമീപനത്തിൽ നിന്ന് വ്യക്തം ആണ്. എന്നിരുന്നാലും, ഈ തീരുമാനം ഒരു വലിയ തെറ്റായി, അതായതു അവരുടെ പങ്കിട്ട സ്വപ്ന ലോകത്ത് ഒരു അജ്ഞാതന്റെ സാന്നിധ്യത്തെക്കുറിച്ച് അമീർ അറിയുന്നു, സിനിമയുടെ മറ്റൊരു സീനിൽ തന്നെ ഉപ്പയുടെ (ഇന്ദ്രൻസ്) മുന്നറിയിപ്പും അമീർ തള്ളി കളയുന്നത് കാണിക്കുന്നുണ്ട്. അമീർ ഇവിടെ മറ്റൊന്നും കൂടുതൽ ചിന്തിക്കുന്നില്ല, ഏഞ്ചൽ തന്നെ വഞ്ചിച്ചു എന്ന് മാത്രം അമീർ ഉറപ്പിച്ചു .

2. ഏഞ്ചലിന്റെ വഞ്ചനയെക്കുറിച്ചുള്ള അമീറിന്റെ തിരിച്ചറിവ് അവളെയും നുഴഞ്ഞുകയറ്റക്കാരനെയും ആ പങ്കിട്ട സ്വപ്നലോകത്ത് എന്നത്തേക്കും ആയി അകപ്പെടുത്താൻ അവനെ പ്രേരിപ്പിക്കുന്നു, ഈ കാരണം കൊണ്ട് ആണ് സിനിമയുടെ പിനീട് വിജയ് ബാബുവിനും മുതിർന്ന ഏഞ്ചലിനും സ്വപ്നം പങ്കിടാൻ സാധിക്കുന്നതും. എന്നാൽ ആരുടെയോ ഒരു പ്രേരണയാൽ യാഥാർഥ്യ ലോകത്തുള്ള ഏഞ്ചൽ അമീറിന് തള്ളുന്നു അതിന്റെ ഫലമായി യഥാർത്ഥ ലോകത്ത് അവന്റെ ഓർമ്മ നഷ്ടപ്പെടുന്നു. 1989 നടക്കുന്നത് ഇത്രമാത്രമാണ്, ഇവിടെ ആരുടെ പ്രേരണ എന്നുള്ളതാണ് ക്ലൈമാക്സിൽ വ്യക്തമാകുന്നത്.

3. യാഥാർഥ്യ ലോകത്തു അമീറിന്റെ ജീവിതം നമ്മൾ ടീച്ചർ പറഞ്ഞ അറിവുള്ളു, അമീറിനെയും ഉപ്പയും നാട് കടത്തി, അതിനു ശേഷം എങ്ങനെയോ ലോഡ് കയറ്റുന്ന ആ കേന്ദ്രത്തിൽ തനിക്കു വരാനുള്ള ലോറിയും കാത്തിരിക്കുന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, യാഥാർഥ്യ ലോകത്തു താൻ ജീവിക്കുന്നത് ആ ഒറ്റ ലക്ഷ്യത്തിനു ആണ്. തന്റെ പ്രണയമ തകർത്ത ആ നുഴഞ്ഞുകയറ്റക്കാരനെ കണ്ടെത്തണം, പക്ഷെ അതിനു അമീറിന് ഒറ്റയ്ക്ക് കഴിയുന്നില്ല. എന്നാൽ ഈ കഴിവിൽ മാസ്റ്ററായ ഉപ്പ വിജയ് ബാബു ആണ് ആ വ്യക്തി എന്ന് മനസ്സിലാക്കുന്നു, അതാണ് ആ ഹോസ്പിറ്റൽ സീൻ, നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിൽ ആകും ,ആ മോമെന്റ്റ് തൊട്ടാണ് വിജയ് ബാബുവിന് ജീവിതത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കുന്നത്. ടൈം ലൂപ്പിന്റെയും ലൂസിഡ് ഡ്രീമിന്റെയും catalyst എന്നും പറയാം

4. വിജയ് ബാബുവിന്റെ മനസ്സ് അറിഞ്ഞോ അറിയാതെയോ അവനെ അമീറിന്റെയും എയ്ഞ്ചലിന്റെയും കുഞ്ഞുനാളിൽ അവർ താമസിച്ച അതേ സ്ഥലത്ത്, ഒരു ഫാമിലി ട്രിപ്പെന്ന് പേരിൽ എത്തിക്കുന്നു. അവിടെ ഒരു രാത്രി അകപ്പെടുന്ന വിജയ് ബാബു ഒരു ലോറി ഇടിക്കുന്നു ബോധം പോകുന്നു, എന്നാൽ തനിക്കു ഒന്നും സംഭവിച്ചില്ല എന്ന് സ്വയം അത്ഭുതപ്പെടുത്തുന്നു. ഇവിടെ ആണ് സിനിമയുടെ ഏറ്റവും interesting പാർട്ട്, കാരണം വിജയ് ബാബുവിനെ ഇടിച്ച ലോറി അന്വേഷണത്തിലൂടെ കണ്ടെത്തുന്നു തന്നെ ഇടിച്ച ലോറി 2004ൽ ആണ് ആ റോഡിൽ കൂടി പോയത് എന്ന്. അതായതു മറ്റൊരു കാലഗത്തിലെ വണ്ടി വർത്തമാനകാലത്തു വന്നു ഇടിക്കുക. ഇവിടെ നിന്ന് നമുക്ക് മനസ്സിൽ ആകുന്നത് വിജയ് ബാബിവിനു കാലത്തിലൂടെ സഞ്ചരിക്കാനുള്ള കഴിവ് ഉണ്ടെന്നു ആണ്, ഇത് ഉറക്കത്തിൽ സ്വപ്നത്തിൽ സംഭവിക്കുന്നതാണ്, എന്ന് വേണം മനസ്സിലാക്കാൻ. അതുപോലെ മറ്റൊരു കാര്യം ആ ലോറിയിൽ അമീർ ഉണ്ടായിരുന്നു എന്നുള്ളതാണ്, അമീർ തന്റെ അജ്ഞാതനെ ആദ്യമായി കണ്ടു മുട്ടിയ സന്ദർഭം, അതിനു ശേഷം തന്നെ അമീറിന് ലോറി യിൽ ഉള്ളവരുടെ മുൻപിൽ നിന്നും അപ്രത്യക്ഷം ആയതും തന്റെ ഉദ്ദേശ്യം നിറവേറിയതിനാൽ ആകാം.

5. വിജയ ബാബു തന്റെ സ്വപനത്തിന്റെ പുറകെ പോയി, ജോൺ മാസ്റ്ററിനു കണ്ടുമുട്ടുന്നത് ഈ ലോറി 2004 ലെ ആണെന്ന് അറിഞ്ഞതിനു ശേഷം ആണ്, അത് നമ്മുടെ അമീർ തന്നെ ആണെന്ന് പിനീട് നമുക്ക് മനസിലാകുന്നുണ്ട്, അതിനാൽ ആ ലോറി ആക്സിഡന്റ് നു ശേഷം അമീർ വിജയ് ബാബുവിന് ഒപ്പം ഉണ്ട്, സ്വപ്നത്തിലും (ജോൺ മാസ്റ്റർ) ജീവിതത്തിലും, അതിനാൽ ആണ് തന്റെ വീട്ടിൽ ഒച്ചിനെ കണ്ടു മോൾ വരച്ചതും, ഭാര്യാ ഈ വീട്ടിൽ ആരോ വന്നിട്ടുണ്ട് എന്നൊക്കെ പറയുന്നതും. എന്തായാലും ജോൺ മാസ്റ്ററിന്റെ പ്രേരണയിൽ താന് ലൂസി ഡ്രീം ചെയ്യുന്നതാണ് ആണ് എന്നും ഈ സ്വപ്നം കാണുന്നതിന് ഒരു ഉദ്ദേശശുദ്ധി ഉണ്ട് എന്നും അത് കണ്ടെത്താൻ പരിശ്രമിക്കണം എന്നും. എന്തായാലും അന്വേഷണത്തിൽ സ്കൂൾ ലൈബ്രേറിയൻ എയ്ഞ്ചലിനെ കണ്ടുമുട്ടുന്നു. കൂടാതെ 1989 ലെ ആ ഒരു ഔട്ട്‌ഡോർ ക്ലാസ്സിനിടെ അമീറിനെ തള്ളാനുള്ള ഏയ്ഞ്ചലിന്റെ തീരുമാനത്തിൽ ആ പ്രേരണ താൻ തന്നെ ആണെന്ന് വിജയ് ബാബു തിരിച്ചു അറിയുന്നു.

6. ജോൺ മാസ്റ്ററുടെ വേഷം ധരിച്ച അമീർ, നിഗൂഢതയുടെ ചുരുളഴിക്കുന്ന എന്ന വ്യാജേന വിജയ് ബാബുവിനെ ആ സത്യം തിരിച്ചറിയിപ്പിക്കുന്നു. ഒരു വട്ടം കൂടി ഒരു ടൈം ലൂപ്പ് എന്ന പോലെ വീണ്ടും വിജയ് ബാബു ഉറപ്പിക്കുന്നുണ്ട് വീണ്ടും ഇത്, അവിടെ ജോൺ മാസ്റ്റർ പറയുന്നുണ്ട് നിങ്ങളുടെ ഒരു സെക്കണ്ടും നഷ്ടമാവില്ല എന്ന്. ഈ തിരിച്ചറിവ് വിജയ് ബാബുവിന് കൊടുക്കാൻ ആയിരുന്നു അമീറിന്റെ ജീവിത മോഷം എന്ന് വേണം നമ്മുക്ക് മനസിലാക്കാൻ, അത് ആസൂത്രണം ചെയ്തതുപോലെ അമീർ വിജയിച്ചു, ഉപ്പയ്ക്കും അത് അറിയാം അതിനാൽ ആണ് എന്റെ മോന് ഡോക്ടറിന് മാത്രമേ കണ്ടു പിടിക്കാൻ കഴിയൂ എന്ന് പറയുന്നത്.

7. അവസാനം ജോൺ മാസ്റ്റർ എന്ന അമീർ വിജയ് ബാബുവിനോട് പറയുന്നു ഇനി നമ്മൾ കാണുന്നത് ദുർഗ്ഗാ തെരുവിൽ ആകും എന്ന്, സിനിമയുടെ അവസാന സീനിൽ നമ്മൾ കാണുന്നതും അമീർ മുൻകൂട്ടി പറഞ്ഞതുപോലെ തന്നെ അമീറിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് ആണ് , അതും അതേ ദുർഗ്ഗാ തെരുവിൽ. എന്തായാലും സിനിമയുടെ ലളിതവും എന്നാൽ ശക്തവുമായ ആഖ്യാനം, കുറഞ്ഞ VFX, പ്രശംസനീയമായ പശ്ചാത്തല സന്ഗീതം, interesting plots അങ്ങനെ മൊത്തത്തിൽ എന്നിക്കു വളരെ ആസ്വാദ്യകരമായ കാഴ്ചാനുഭവം തന്നു. എന്തായലും റെജിൻ എസ്. ബാബു കൂടുതൽ സയൻസ് ഫിക്ഷൻ കഥകളുമായി ഇനിയും വരട്ടെ എന്ന് ആശംസിക്കുന്നു .

You May Also Like

ഹെഡ് മാസ്റ്റർ, ആദ്യദിവസത്തെ ആദ്യപ്രദർശനം സൗജന്യം

ഹെഡ് മാസ്റ്റർ, ആദ്യദിവസത്തെ ആദ്യപ്രദർശനം സൗജന്യം അയ്മനം സാജൻ ബാബു ആൻ്റണി, തമ്പി ആൻ്റണി സഹോദരങ്ങൾ…

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Fawaz Kizhakkethil തല്ലുമാല കണ്ടപ്പോൾ ആദ്യം ഓർമ്മ വന്ന സിനിമയാണ് ഡബിൾ ബാരൽ. ഞാൻ ഏറ്റവും…

‘ആ മുഖങ്ങൾ’ ടൈറ്റിൽ പോസ്റ്റർ റിലീസ്

‘ആ മുഖങ്ങൾ’ ടൈറ്റിൽ പോസ്റ്റർ റിലീസ്. സലീംകുമാർ,രാജീവ് രാജൻ,ജയശങ്കർ, സന്തോഷ് കീഴാറ്റൂർ, ജിതിൻ പാറമേൽ,റോഷ്ന കിച്ചു,രേണു…

ഒമർ ലുലു വിന്റെ ‘നല്ല സമയ’ത്തിന് മോശം സമയം, ചിത്രം തിയേറ്ററിൽ നിന്ന് പിൻ‌വലിക്കുന്നു

സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റോടെ ഡിസംബർ 30 ന് റിലീസ് ചെയ്ത ഒമർ ലുലു ചിത്രമായിരുന്നു…