600 കോടി ക്ലബ്..

216

Titto Antony

600 കോടി ക്ലബ്..

കേൾക്കുമ്പോ നിങ്ങൾ വിചാരിക്കും ഏതോ സൂപ്പർ സ്റ്റാർ സിനിമയുടെ ഗ്രോസ് കളക്ഷൻ റെക്കോർഡ് ആണെന്ന്.. എന്നാൽ അതല്ല കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രി ആയിരുന്ന വി.എസ്.ശിവകുമാറിന്റെ അഴിമതിയുടെ വ്യാപ്തി ആണ്..
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ 12 കുടുംബങ്ങൾക്ക് വീട് നൽകിയതിന് ഒന്നര കോടിയിൽ താഴെ രൂപയാണ് വന്നിട്ടുള്ളൂ… കഴിഞ്ഞ സർക്കാർ ഖജനാവിന് ഉണ്ടാക്കിയ നഷ്ട്ടം ഉണ്ടായാൽ കേരളത്തിൽ വീടില്ലാത്ത ആളുകൾക്ക് എല്ലാവര്ക്കും വീട് വെച്ചു നൽകി കഴിഞ്ഞാലും പിന്നെയും എത്രയോ ഇരട്ടി ബാക്കി വരും..അത്രയ്ക്കുണ്ട് വ്യാപ്തി.കഴിഞ്ഞ സർക്കാരിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഒമ്പതു മന്ത്രിമാർക്കെതിരെ പതിനൊന്നു വിജിലെൻസ് കേസ്, അന്വേഷണത്തിനും, കോടതിയുടെ പരിഗണനയിലും, അനുമതിക്കായി ഗർവർണ്ണരുടെ അടുത്തുയമായി ഉണ്ട് എന്നത് ഞെട്ടിക്കുന്ന ഒന്നാണ്.

ഉമ്മൻ ചാണ്ടി
1. കണ്ണൂർ വിമാനത്താവളനിർമാണ ക്രമക്കേട്.
2. ബന്ധുനിയമനം.
3. ടൈറ്റാനിയം അഴിമതി( കേസ് CBI ക്ക് വിട്ടു )

രമേശ് ചെന്നിത്തല
1. നെയ്യാറിൽ സർക്കാർ ഭൂമി സ്വകാര്യ ടൂറിസം കമ്പനിക്കു നൽകി.
2. ചട്ടം ലംഘിച്ചു എൻ ശങ്കർറെഡ്ഡിയെ വിജിലൻസ്‌ ഡയറക്ടറായി നിയമിച്ചു.
3. കണ്ണൂർ വിമാനത്താവളനിർമാണ ക്രമക്കേട്.
4. ബന്ധുനിയമനം.
5. ടൈറ്റാനിയം അഴിമതി( കേസ് CBI ക്ക് വിട്ടു )

കെ ബാബു
1. ബാർ കോഴ
2. അനധികൃത സ്വത്തുസമ്പാദനം

പി കെ കുഞ്ഞാലിക്കുട്ടി
1. എറണാകുളം പുത്തൻവേലിക്കര, തൃശൂർ മടത്തുംപടി എന്നിവിടങ്ങളിൽ 127 ഏക്കർ നെൽവയലിന്‌ മിച്ചഭൂമിയിൽ ഇളവുനൽകാൻ ഒത്താശ ചെയ്‌തു.

അടൂർ പ്രകാശ്‌
1. എറണാകുളം പുത്തൻവേലിക്കര, തൃശൂർ മടത്തുംപടി എന്നിവിടങ്ങളിൽ 127 ഏക്കർ നെൽവയലിന്‌ മിച്ചഭൂമിയിൽ ഇളവുനൽകാൻ ഒത്താശ ചെയ്‌തു.
2.റേഷൻ ഡിപ്പോ അനുവദിച്ചതിൽ അഴിമതി.

വി സ് ശിവകുമാർ
1.സ്വകാര്യ മെഡിക്കൽ കോളേജിന്‌ വഴിവിട്ട്‌ എൻഒസി നൽകി
2.അനധികൃത സ്വത്തുസമ്പാദനം

അനൂപ്‌ ജേക്കബ്‌
1. റേഷൻ സാധനങ്ങൾ മറിച്ചുവിറ്റു.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
1. ബന്ധുനിയമനം

വി കെ ഇബ്രാഹിംകുഞ്ഞ്‌
1. പാലാരിവട്ടം പാലം
2. ടൈറ്റാനിയം അഴിമതി( കേസ് CBI ക്ക് വിട്ടു )

പട്ടിക പൂർണമല്ല… ഇപ്പോഴും ഈ ആളുകൾ തന്നെ ആണല്ലോ UDF നെ നയിക്കുന്നത് എന്നത് വലിയ ആശ്ചര്യം ഉണ്ടാകുന്ന ഒന്നാണ്..

#CongRSS_Scams
#UDFScams

പത്രപ്രവർത്തകനായ തിരുവല്ലം ഭാസി എഴുതുന്നു,
മിസ്റ്റർ വി എസ് ശിവകുമാർ ,
താങ്കളുടെ ഇന്നത്തെ കർമ്മഫലത്തിൽ സന്തോഷിക്കുന്ന അനേകം പേരിൽ ഒരാളാണ് ഞാനും . രാഷ്ട്രീയത്തിൽ നെറികേടുകൾ സർവ്വസാധാരണമാണ് . പക്ഷെ നിങ്ങളെപ്പോലൊരു വഞ്ചകനും ചതിയനും കോൺഗ്രസ് രാഷ്ട്രീയത്തിൽ നിങ്ങൾക്കു പകരം വയ്ക്കാൻ മറ്റൊരാൾ ഉണ്ടെന്നു തോന്നുന്നില്ല . ലീഡറെ കൂടെനിന്നു ചതിച്ച ചരിത്രം അല്ല ഞാൻ പറയുന്നത് .അതിനു മുന്നേ താങ്കൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ എന്നെകൊണ്ട് ലീഡർക്ക് മുന്നിൽ നടത്തിയ ഓരോ ഇടപെടലുകളും തുടർന്ന് സീറ്റ് താങ്കൾക്ക് ഉറപ്പാക്കുന്ന ദിവസം പ്രസ്തുത വിവരം സ്റ്റാച്യുവിലെ കാവിയാട് ദിവാകര പണിക്കരുടെ വീട്ടിൽ വിഭ്രാന്തിയിൽ നിന്നിരുന്ന നിങ്ങളെ ഇന്ദിരാഭവനിൽ നിന്നും ഞാൻ ആദ്യം വിളിച്ചു അറിയിക്കുന്നത് വരെയും , തുടർന്ന് എന്റെ ഫോട്ടോഗ്രാഫർ കെ ബി ജയചന്ദ്രനും ( ഇപ്പോൾ മെട്രോ വാർത്തയിൽ ) ഞാനും അവിടെ വേഗത്തിൽ എത്തുകയും എന്നെ കെട്ടിപിടിച്ചു താങ്കളുടെ കണ്ണുകൾ നിറഞ്ഞതും ഇന്നലെ പോലെ ഞാൻ ഓർക്കുന്നു
അന്ന് ജയചന്ദ്രൻ എടുത്ത താങ്കളുടെ സുന്ദര ചിത്രവും ” പോരാട്ടങ്ങളിലൂടെ വളർന്ന യുവനേതാവ് ” എന്ന തലകെട്ടിൽ ഞാൻ എഴുതിയ ” വ്യാജ വാർത്തയും ” . ചേർത്ത് ലീഡ് വാർത്തയോടെ പ്രസിദ്ധികരിച്ച ” ഫ്രീലാൻസ് ” പത്രത്തിന്റെ ഒരു കോപ്പി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് . താങ്കൾ ആവശ്യപ്പെട്ടത് അനുസരിച്ചു 5000 കോപ്പി അധികമായി പ്രിൻറ് ചെയ്തു സിറ്റിയിൽ നിന്നും തമ്പാനൂരിൽ നിന്നും പുറപ്പെടുന്ന എല്ലാ ട്രാൻസ്‌പോർട്ട് ബസ്സുകളിലും ഞങ്ങളുടെ ഏജന്റുമാർ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൗജന്യമായി വിതരണം ചെയ്തത് താങ്കൾക്ക് മറക്കാൻ കഴിയില്ലെന്ന് അറിയാം . പിന്നീട് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയ കൈമനം വിദ്യാധരൻ സഹപ്രവർത്തകരുമായി അന്ന് രാത്രി പത്തു മണിവരെ ആ പത്രങ്ങൾ തമ്പാനൂരിൽ നിന്ന് നിങ്ങള്ക്ക് വേണ്ടി വിതരണം ചെയ്യുകയായിരുന്നു
( വിദ്യാധരനെയും നിങ്ങൾ രാഷ്ട്രീയമായി ശരിക്കു ഉപദ്രവിച്ചു ) .തുടർന്നുള്ള ദിവസങ്ങളിൽ നിങ്ങളുടെ വിജയത്തിന് വേണ്ടിയായിരുന്നു ഫ്രീലാൻസ് മുടക്കമില്ലാതെ ഇറങ്ങിയിരുന്നത് . അതിനു ഒട്ടേറെ വിമർശനങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട് . ഇതൊക്കെ താങ്കൾ മറന്നാലും അന്ന് നിങ്ങള്ക്ക് വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർ മറക്കില്ല ..
ഇത്രയും എഴുതാൻ കാരണം .. അന്ന് ജയിച്ച ശേഷം പിന്നെ ഞാൻ താങ്കളെ ഇത്രയും വര്ഷത്തിനിടക്ക് ഒന്നോ രണ്ടോ തവണയേ നേരിൽ കണ്ടിട്ടുള്ളു … താങ്കൾ എന്നെ ബോധപൂർവ്വം ഒഴിവാക്കുന്നത് തിരിച്ചറിയാനുള്ള ബോധം എനിക്ക് ഉണ്ടായിരുന്നത് കൊണ്ട് മാത്രം ,വീണ്ടും എം പി യും, എം എൽ എയും ,മന്ത്രിയും ഒക്കെ ആയ്യിട്ടും നിങ്ങളുടെ നിഴൽ വെട്ടത്തു വരാതിരിക്കാൻ ഞാനും ശ്രമിച്ചിരുന്നു … അന്ന് മനസ്സിൽ കുറിച്ചിട്ടതൊക്കെ ഇപ്പോൾ താങ്കൾ അനുഭവിക്കുന്നത് കാണുമ്പോൾ മനുഷ്യസഹജമായ ഒരു സന്തോഷം ഉള്ളിലുണ്ട് .
പിൻ കുറിപ്പ് – ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യകത കൂടി ഉണ്ട് .. താങ്കൾക് സ്ഥാനാർഥിത്വം ലഭിച്ച ദിവസം നമ്മൾ ഒരുമിച്ചാണ് തലസ്ഥാനത്തെ പത്രസ്ഥാപനങ്ങൾ സന്ദർശിക്കാൻ പോയത് , ഇന്ന് മരണപ്പെട്ട മണി സാറിനെ ഞാൻ ആദ്യമായി നേരിൽ കാണുന്നതും അന്നായിരുന്നു .